സ്മാര്‍ട്ട് സ്‌കോളര്‍ഷിപ് പരീക്ഷ; സൗദിയിലെ മദ്‌റസകള്‍ക്ക് മികച്ച വിജയം
റിയാദ്: ഇസ്‌ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് അന്താരാഷ്ട തലത്തില്‍ നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മദ്‌റസാ വിദ്യാര്‍ഥികള്‍ക്കായി 2025 നവംബര്‍ 29ന് നടത്തിയ പ്രിലിമിനറി, മെയിന്‍ എന്നീ രണ്ട് ഘട്ടങ്ങളിലായിരുന്നു പരീക്ഷ. മൂന്നു മുതല്‍ 12 വരെ ക്ലാസുകളിലെ 1,22,500 വിദ്യാര്‍ഥികള്‍ പ്രിലിമിനറി പരീക്ഷയില്‍ പങ്കെടുത്തു. ഫൈനല്‍ പരീക്ഷ എഴുതിയവരില്‍ 9,520 വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി. ഒഎംആര്‍ പരീക്ഷയ്ക്ക് 3,200 സെന്ററുകളിലായി 3500 ഇന്‍വിജിലേറ്റര്‍മാരും 3200 ചീഫ് എക്‌സാമിനര്‍മാരും 220 ഡിവിഷന്‍ സൂപ്രണ്ടുമാരും നേതൃത്വം നല്‍കി. […]














