Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

Saudi News

gulf, saudi

അബ്ദുല്‍ അസീസ് മുഹമദ് അട്കയുടെ വിയോഗം; വിശ്വസിക്കാനാകാതെ സുഹൃത്തുക്കള്‍

രണ്ടു പതിറ്റാണ്ടിലേറെയായി ലക്ഷ്വറി കാര്‍പെറ്റ് മേഖലയില്‍ സൗദിയിലെ ഏക മലയാളി സാന്നിധ്യം അബ്ദുല്‍ അസീസ് മുഹമദ് അട്കയുടെ വിയോഗം അപ്രതീക്ഷിതമാണ്. റിയാദിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. അതുകൊണ്ടുതന്നെ വിയോഗം കെഎംസിസി പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനായില്ല. റിയാദ് കെഎംസിസി കാസറഗോഡ് ജില്ലാ കമ്മറ്റി ചെയര്‍മാന്‍ ആണ്. തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ കൈകൊണ്ടു നെയ്‌തെടുക്കുന്ന പരവതാനികള്‍ സൗദിയിലെ രാജകൊട്ടാരങ്ങളില്‍ വരെ അബ്ദുല്‍ അസീസ് മുഹമദ് അ്െക വിതരണം ചെയ്തിരുന്നു. സൗദി അരാംകോ, സാബിക് […]

gulf, saudi

വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭക പരിശീലനം; ‘ഫ്യൂച്ചര്‍ എന്റര്‍പ്രണേഴ്‌സ് ബൂട്ട് ക്യാമ്പ്’ ഡിസം. 20ന്

റിയാദ്: സംരംഭകരാകാന്‍ താല്‍പര്യമുളള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനും പ്രോസത്സഹിപ്പിക്കുന്നതിനും ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20ന് എംഇഎസ് റിയാദ് ചാപ്റ്റര്‍ ഒരുക്കുന്ന ‘ഫ്യൂച്ചര്‍ എന്റര്‍പ്രണേഴ്‌സ് ബൂട്ട് ക്യാമ്പ്’ 13 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ഒരുക്കുന്നത്. ടി എക്‌സ് ബിസിനസ് ഇക്കോ സിസ്റ്റവുമായി ചേര്‍ന്നാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/P7U8gnCJiJ4ss1ye6 ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ 0508385294, 0558919537 നമ്പരുകളില്‍ ലഭ്യമാണെന്നും സംഘാടകര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളെ

gulf, saudi

യുഡിഎഫ് വിജയം ആഘോഷിച്ച് ഒഐസിസി

റിയാദ്: യുഡിഫ് ചരിത്ര വിജയം ആഘോഷിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. ഇടതു മുന്നണി ഭരണം ജനം മടുത്തു. അതിലുളള അതൃപ്തിയും ജനങ്ങളെ അവഗണിച്ചതിലുളള പ്രതിഷേധവുമാണ് യുഡിഎഫിന്റെ മുന്നേറ്റം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാന്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് ഐക്യമുന്നണിയുടെ വിജയമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ഒഐസിസി പ്രവര്‍ത്തകര്‍ ആഹഌദം പങ്കുവച്ചു. ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയില്‍ സെന്‍ട്രല്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്നു അധ്യക്ഷത വഹിച്ചു.

gulf, saudi

ബത്ഹയില്‍ ഇന്ന് ഒഐസിസി ‘പൊടിപാറും ആഘോഷം’; കെഎംസിസി ‘വിജയാരവം’

അഹങ്കാരത്തിനേറ്റ തിരിച്ചടി: ഓഐസിസി മലപ്പുറം റിയാദ്: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയം ആഘോഷമാക്കാന്‍ പ്രവാസികള്‍. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഇന്ന് രാത്രി 8ന് ബത്ഹ സബര്‍മതിയില്‍ ‘പൊടിപാറും ആഘോഷം’ ഒരുക്കും. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഇന്ന് രാത്രി 8ന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ‘വിജയാരവം’ സംഘടിപ്പിക്കും. വിവിധ തദ്ദേക സ്വയം ഭരണ സ്ഥാപനങ്ങളിയലേയ്ക്കു വിജയിച്ച റിയാദ് കെഎംസിസി മലപ്പുറം ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, സെന്‍ട്രല്‍ കമ്മറ്റി മുന്‍ ജന.

gulf, saudi

സുലൈ ഇസ്‌ലാഹി സെന്റര്‍; ഫയാസ് അലി നയിക്കും

റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി സുലൈ ഇസ്‌ലാഹി സെന്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഫയാസ് അലി (പ്രസിഡന്റ്), ഷംസീര്‍ മുഹമ്മദ്, മൊഹ്‌യുദ്ധീന്‍ കണ്ണോല (വൈസ് പ്രസിഡന്റ് ), ആരിഫ് മുഹമ്മദ് ഖാന്‍ (സെക്രട്ടറി), ഉബൈദ്, അബ്ദുറഹ്മാന്‍, അബ്ദുള്ള (ജോയിന്റ് സെക്രട്ടറി), അക്ബര്‍ അലി (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. കേന്ദ്ര കൗണ്‍സിലര്‍മാരായി ആരിഫ് കക്കാട്, അക്ബര്‍ അലി, ഉബൈദ് എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി മുജീബ് റഹ്മാന്‍, ഷംസീര്‍, ഉബൈദ് (ക്യുഎച്ച്എല്‍സി), അബ്ദുള്ള, അബ്ദുറഹ്മാന്‍ (ദഅവ), സിറാജുദ്ധീന്‍,

gulf, saudi

ഒരു സൗദി റിയാല്‍ = 24.14 രൂപ; പ്രവാസികള്‍ക്ക് സന്തോഷം

റിയാദ്: സൗദി റിയാലിന്റെ രൂപയിലേയ്ക്കുളള എക്‌സ്‌ചേഞ്ച് നിരക്ക് 24 റിയാലിന് മുകളില്‍. ഡിസംബര്‍ 3ന് 24 രൂപയായിരുന്നു എക്‌സ്‌ചേഞ്ച് നിരക്ക്. കഴിഞ്ഞ പത്തു ദിവസത്തിനിടെ നിരക്കില്‍ നേരിയ വ്യത്യാസം പ്രകടിപ്പിച്ചെങ്കിലും രൂപയുടെ മൂല്യം ഇന്ന് ഒരു റിയാലിന് 24.14 രൂപയായി ഉയര്‍ന്നു. ഇതോടെ കൂടുതല്‍ റെമിറ്റന്‍സ് ഇന്ത്യയിലേയ്ക്കു തുടരുകയാണ്. പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണം അയക്കാന്‍ അനുയോജ്യമായസമയം ആണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഗള്‍ഫ് പ്രവാസികള്‍ മാതൃരാജ്യത്തേക്ക് അയക്കുന്ന പണം ഗണ്യമായി വര്‍ധിച്ചു. ഒക്ടോബര്‍ മാസം സൗദിയില്‍ നിന്ന് 1,370

gulf, saudi

ചരിത്രവും പൈതൃകവും വെളിച്ചം വിതറി നൂര്‍ റിയാദ്

റിയാദ്: നഗരത്തില്‍ വര്‍ണ വിസ്മയമൊരുക്കി ലോകത്തെ ഏറ്റവും വലിയ ലൈറ്റ് ആര്‍ട്ട് ഫെസ്റ്റിവല്‍ ‘നൂര്‍ റിയാദ്’ സമാപിച്ചു. ‘ഇന്‍ ദ ബ്ലിംഗ് ഓഫ് ആന്‍ ഐ’ എന്ന പ്രമേയത്തിലായിരുന്നു ഫെസ്റ്റിവല്‍. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും പുതു തലമുറക്കു പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങളും അന്താരാഷ്ട്ര കലാകാരന്‍മാരുടെ സൃഷ്ടികളും നൂര്‍ റിയാദില്‍ ഇടം പിടിച്ചു. 24 രാജ്യങ്ങളില്‍ നിന്നുള്ള 59 കലാകാരന്മാരുടെ 60 ലൈറ്റ് ആര്‍ട്ടുകളാണ് നൂര്‍ റിയാദിന്റെ ഭാഗമായത്. നൂര്‍ റിയാദ് അഞ്ചാമത് എഡിഷനാണ് ഈ വര്‍ഷം അരങ്ങേറിയത്. മേളയില്‍

gulf, saudi

അംഗീകൃത കാര്‍ഗോ സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ട് ഡോര്‍ ടു ഡോര്‍ അസോസിയേഷന്‍

റിയാദ്: കാര്‍ഗോ സേവന രംഗത്തെ വ്യാജ ഏജന്റുമാരെ തടയാന്‍ കരുതലോടെ ഇന്ത്യന്‍ ഡോര്‍ ടു ഡോര്‍ അസോസിയേഷന്‍ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കുന്നു. ജൂബൈലില്‍ നിന്നു ശേഖരിച്ച കാര്‍ഗോ കാര്‍ട്ടനുകള്‍ നാട്ടിലെത്തിക്കാതെ ജിദ്ദയില്‍ പഴയ സാധനങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റിലെത്തിയത് കണ്ടെത്തിയതോടെയാണ് നടപടികളെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന കാര്‍ഗോ സ്ഥാപനങ്ങള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തു ഉപഭോക്താക്കളുടെ പരാതികള്‍ക്കു പരിഹാരം കണ്ടെത്തും. ഇതിനായി ഏകീകൃത ടോള്‍ ഫ്രീ നമ്പര്‍, വെബ്‌സൈറ്റ്, സൗദി നിയമ വിദഗ്‌ന്റെ സഹായം എന്നിവ

gulf, saudi

വയനാടന്‍ സ്‌പോര്‍ട്‌സ് മീറ്റ്; കല്‍പ്പറ്റ ചലഞ്ചേഴ്‌സ് ജേതാക്കള്‍

നറിയാദ്: വയനാടന്‍ പ്രവാസി അസോസിയേഷന്‍ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ മൂന്നു മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി ക്രിക്കറ്റ്, ഫുട്ബാള്‍ മത്സരങ്ങളാണ് അരങ്ങേറിയത്. മത്സരത്തില്‍ കല്‍പ്പറ്റ ചലഞ്ചേഴ്‌സ് ചാമ്പ്യന്‍മാരായി. ഫുട്ബാള്‍ വിജയികള്‍ക്കുള്ള ട്രോഫി അസോസിയേഷന്‍ രക്ഷാധികാരി അലി പാറയില്‍ സമ്മാനിച്ചു. ക്രിക്കറ്റ് വിജയിക്കുള്ള ട്രോഫി പ്രസിഡന്റ് കുഞ്ഞി മുഹമ്മദും ജനറല്‍ സെക്രെട്ടറി വര്‍ഗീസ് പൂക്കോളയും ചേര്‍ന്ന് വിതരണം ചെയ്തു. അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ സലാമുദ്ദീന്‍, നവാസ്, ജിതേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

English Edition

Izaan Riyas Shines at SIF–KSA Science Contest

Riyadh: Izaan Riyas, a student of Dunes International School in Malaz, secured second place in the Sub-Junior category of the Science India Forum (SIF–KSA) World Science Day Online Elocution Competition held on Dec. 5, 2025. The annual contest is organized in line with World Science Day for Peace and Development, observed on Nov. 10, to

gulf, saudi

നൃത്തനൃത്യങ്ങളൊരുക്കി അല്‍ ഖര്‍ജില്‍ ‘മയൂരം-2025’

അല്‍ഖര്‍ജ്: ഗോകുലം നൃത്ത വിദ്യാലയം ഒന്നാം വാര്‍ഷികവും നൃത്തം അഭ്യസിച്ച വിദ്യാര്‍ഥികളുടെ അങ്ങേറ്റവും നടന്നു. ‘മയൂരം-2025’ എന്ന പേരിലായിരുന്നു പരിപാടി. നൃത്ത അധ്യാപിക നിത പ്രകാശിന്റെ നേതൃത്വത്തില്‍ ഒരുക്കിയ അരങ്ങേറ്റത്തില്‍ പത്മിനി യു നായര്‍ മുഖ്യാതിഥിയായിരുന്നു. എഴുത്തുകാരി സുബൈദ കോമ്പില്‍, ഡോ. നാസ്സര്‍, ഷഹീന്‍ അല്‍ ഷഹീന്‍, രക്ഷാകര്‍തൃ പ്രതിനിധി ഖയോദ് ജൗഹര്‍ നജ്മുദ്ധീന്‍, സാം അല്‍ഖര്‍ജ് (ഒഐസിസി), ഗോകുലം കള്‍ച്ചറല്‍ പ്രസിഡന്റ് പ്രകാശ് എന്നിവര്‍ ആശംസകള്‍ നര്‍ന്നു. കുരുന്നു കലാകാരന്‍മാരുടെ നൃത്തനൃത്യങ്ങളും അരങ്ങേറി. അരങ്ങേറ്റം നടത്തിയ

gulf, saudi

ഡോര്‍ ടു ഡോര്‍ കാര്‍ഗോ ഇന്ത്യന്‍ പോര്‍ട്ടുകളില്‍ കെട്ടിക്കിടക്കുന്നു; പരിഹരിക്കാന്‍ ശ്രമം

റിയാദ്: ഇന്ത്യയിലേയ്ക്കുളള കാര്‍ഗോ ഡെലിവറിയില്‍ ഉണ്ടായ കാല താമസം ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ ഡോര്‍ ടു ഡോര്‍ അസോസിയേഷന്‍. ജിസിസി രാജ്യങ്ങളില്‍ നിന്നുളള സീ കാര്‍ഗോ കണ്ടെയ്‌നറുകള്‍ രണ്ടാഴ്ചയിലേറെയായി ഇന്ത്യയിലെ പോര്‍ട്ടുകളില്‍ കെട്ടിക്കിടക്കുകയാണ്. എത്രയും വേഗം കസ്റ്റംസ് ക്ലിയറന്‍സ് നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിസിസി രാജ്യങ്ങളില്‍ നിന്നുളള കാര്‍ഗോ കണ്ടെയ്‌നറുകള്‍ പ്രധാനമായും ഗുജറാത്തിലെ മുന്‍ഡ്ര, കണ്ടഌപോര്‍ട്ടുകളിലും മഹാരാഷ്ട്രയിലെ മുംബൈ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ടിലുമാണ് ഇറക്കുന്നത്. ഇവിടങ്ങളില്‍ നിന്നു ഡല്‍ഹി

gulf, saudi

വ്യാജ ഏജന്റുമാരുടെ തട്ടിപ്പ്; ജാഗ്രത വേണമെന്ന് കാര്‍ഗോ അസോസിയേഷന്‍

റിയാദ്: കാര്‍ഗോ മേഖലയില്‍ അനധികൃത ഏജന്റുമാര്‍ കുറഞ്ഞ നിരക്കു വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്നതായി ഇന്ത്യന്‍ ഡോര്‍ ടു ഡോര്‍ അസോസിയേഷന്‍. വ്യാജ റസീപ്തും ഇന്‍വോയ്‌സും ലൈസന്‍സ് ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ ബിസിനസ്സ് കാര്‍ഡും തയ്യാറാക്കി സാധനങ്ങളും സര്‍വ്വീസ് ചാര്‍ജും ഈടാക്കി ഏജന്റ് മുങ്ങുന്ന പ്രവണത വര്‍ധിച്ചു വരുകയാണ്. കാര്‍ഗോ സ്ഥാപനം ഇല്ലാതെ പിക് അപ് വാനുകള്‍, ടാക്‌സി സര്‍വ്വീസ് നടത്തുന്നവര്‍, ഫ്രീലാന്‍സ് ജോലികള്‍ ചെയ്യുന്നവരും വ്യാജ പേരുകളില്‍ സാധനങ്ങളും സര്‍വ്വീസ് ചാര്‍ജും ഈടാക്കി തട്ടിപ്പു നടത്തുന്നു.

gulf, saudi

സൗദി-ഖത്തര്‍ ഹൈസ്പീഡ് ട്രൈന്‍; റിയാദില്‍ നിന്ന് ദോഹയിലെത്താന്‍ രണ്ട് മണിക്കൂര്‍

റിയാദ്: സൗദിയും ഖത്തറും അതിവേഗ റെയില്‍ പാത നിര്‍മ്മാണത്തിനു കരാര്‍ ഒപ്പുവച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവച്ചത്. രണ്ടു ഗള്‍ഫ് രാഷ്ട്രങ്ങള്‍ തമ്മില്‍ ഇത്തരത്തില്‍ കരാര്‍ ഒപ്പുവയ്ക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. റിയാദ് അല്‍ യമാമ കൊട്ടാരത്തില്‍ നടന്ന സൗദി-ഖത്തര്‍ ഏകോപന കൗണ്‍സിലിന് ശേഷമാണ് കരാര്‍ ഒപ്പുവച്ചത്. സൗദി ഗതാഗത വകുപ്പ് മന്ത്രി സാലെഹ് അല്‍ ജാസിറും ഖത്തര്‍ ഗതാഗത വകുപ്പ്

Scroll to Top