കരിപ്പൂര്‍ ‘സൗദിയ’ യാത്രക്കാര്‍ക്ക് റിയാദില്‍ സ്വീകരണം
റിയാദ്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്ക് സര്‍വീസ് പുനരാരംഭിച്ച സൗദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് റിയാദ് ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നല്‍കി. പ്രവാസി സമൂഹത്തിന്റെ ഏറെക്കാലത്തെ കാത്തിരിപ്പിന് ഇതോടെ വിരാമമായി. ജില്ല പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സലിം കളക്കര, ജില്ല ജനറല്‍ സെക്രട്ടറിയും മീഡിയ കോര്‍ഡിനേറ്ററുമായ അലി അഹമ്മദ് ആസാദ്, ഒഐസിസി വനിതാ വേദി ട്രഷറര്‍ സൈഫുന്നിസ സിദ്ധീഖ്, അമന്‍ ഫറാസ്, അഫ്ര പി കെ […]














