സഹായം കെണിയായി: മലയാളിയ്ക്ക് തടവ്; നാടുകടത്തല്‍
റിയാദ്: അപരിചിതനെ വാഹനത്തില്‍ കയറ്റി സഹായിച്ച മലയാളിയ്ക്കു തടവിന് പുറമെ ജോലിയും നഷ്ടം. 11 വര്‍ഷത്തെ സേവനാനന്തര ആനുകൂല്യം നഷ്ടമായതിന് പുറമെ തടവും അനുഭവിക്കേണ്ടി വന്നു. 11 വര്‍ഷം െ്രെഡവറായി ജോലി ചെയ്തിരുന്ന പത്തനംതിട്ട ആറന്മുള പ്രസാദ് കുമാറിന്റെ ജീവിതമാണ് തകിടം മറിഞ്ഞത്. ജിസാനിലെ കമ്പനിയിലായിരുന്ന ജോലി. യാത്രക്കിടെ വഴിയില്‍ സഹായം അഭ്യര്‍ത്ഥിച്ച യമന്‍ പൗരനെ വാഹനത്തില്‍ കയറ്റി. യാത്രക്കിടെ പോലീസ് പരിശോധനയില്‍ യമനിക്ക് ഇക്കാമ ഉണ്ടായിരുന്നില്ല. വിശദപരിശോധനയില്‍ അതിര്‍ത്തി കടന്ന് നിയമവിരുദ്ധമായി സൗദിയില്‍ പ്രവേശിച്ചതാണെന്നു കണ്ടെത്തി. […]














