സാന്താക്ലോസും കരോള്‍ ഗീതങ്ങളും; മൈത്രി വിളംബരം ചെയ്തു ഒഐസിസി
റിയാദ്: പ്രവാസലോകത്ത് മതമൈത്രിയുടെ കരുത്ത് വിളംബരം ചെയ്തു ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ക്രിസ്മസ് പുതുവത്സരാഘോഷം. സാംസ്‌കാരിക സമ്മേളനം പ്രസിഡന്റ് സലിം കളക്കര ഉദ്ഘാടനം ചെയ്തു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കരുണയുടെയും സന്ദേശമാണ് ക്രിസ്മസ് പകര്‍ന്നു നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുല്‍ത്താന ഓഡിറ്റോറിയത്തില്‍ ഒരുക്കിയ സാംസ്‌കാരിക സമ്മേളനത്തില്‍ ജോണ്‍സണ്‍ മാര്‍ക്കോസ് അധ്യക്ഷത വഹിച്ചു. ഫാദര്‍ നിബു ജെയിംസ് ക്രിസ്തുമസ്-പുതുവത്സര സന്ദേശം പങ്കുവച്ചു. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും വാഹകരാകുവാന്‍ ആഘോഷങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റുളളവരെ കരുതലോടെ ചേര്‍ത്തുപിടിക്കണം. അശരണര്‍ക്കു […]














