Sauditimesonline

saidalavi obit
മലയാളി വാഹനത്തില്‍ മരിച്ച നിലയില്‍

Saudi News

gulf, saudi

ഒഐസിസി സുരക്ഷാ പദ്ധതി; കണ്ണൂര്‍ ജില്ലാ അംഗത്വ ക്യാമ്പയിന്‍

റിയാദ്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് (ഒഐസിസി) റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി മൂന്നാം ഘട്ട ജില്ലാതല അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സന്തോഷ് ബാബു ആദ്യ ഫോം ജാഫ് തീകുക്കിലിന് നല്‍കി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, സീനിയര്‍ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്, ഗ്ലോബല്‍ മെമ്പര്‍ അഷ്‌കര്‍ കണ്ണൂര്‍, ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആയ ഹരീന്ദ്രന്‍ കയറ്റുവള്ളി, ഹാഷിം പാപ്പിനിശ്ശേരി, […]

gulf, saudi

പതിനെട്ടിന്റെ നിറവില്‍ ഹെപ്പര്‍ നെസ്‌റ്റോ; സമ്മാനപ്പെരുമഴയൊരുക്കി പ്രൊമോഷന്‍

റിയാദ്: റീറ്റെയ്ല്‍ രംഗത്തെ പ്രമുഖരായ ഹൈപ്പര്‍ നെസ്‌റ്റോ സൗദിയില്‍ 18-ാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ടു മാസം നീണ്ടുനില്‍ക്കുന്ന വിവിധ പ്രൊമോഷന്‍ പരിപാടികള്‍ക്ക് തുടക്കമായി. സൗദി അറേബ്യയിലെ ബത്ഹയില്‍ 18 വര്‍ഷം മുന്‍പ് തുടങ്ങിയ നെസ്‌റ്റോ അതിവേഗം സാധാരണക്കാരന്റെ ബ്രാന്‍ഡായി വളര്‍ന്നു. 18 വര്‍ഷത്തിനിടെ 15 സ്‌റ്റോറുകളാണ് സൗദിയിലെ വിവിധ പ്രവിശ്യകളിലുളളത്. നവംബര്‍ 9 മുതല്‍ ആരംഭിക്കുന്ന പ്രൊമോഷന്‍സ് ഡിസംബര്‍ അവസാനം വരെ നീണ്ടു നില്‍ക്കുമെന്ന് മാനേജ്മന്റ് അറിയിച്ചു. നവംബര്‍ 12 വരെ നീണ്ടു നില്‍ക്കുന്ന

gulf, saudi

ഹോത്തയിലെ സാമൂഹിക പ്രവര്‍ത്തകന്‍ സലാം കെ അഹമ്മദിന് യാത്രയയപ്പ്

റിയാദ്: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ ഹോത്ത യൂണിറ്റ് വൈസ് പ്രസിഡന്റ് സലാം കെ. അഹമ്മദിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 1993ല്‍ റിയാദില്‍ എത്തിയ സലാം ഒന്നരവര്‍ഷത്തിന് ശേഷം ഹോത്ത ബനീ തമീമില്‍ വസ്ത്രവ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചു. കാസര്‍ക്കോട് തെരുവത്ത് ഹൊന്നമൂല സ്വദേശിയാണ്. ഭാര്യ ഖദീജ സലാം; ഏകമകന്‍ ബിലാല്‍ സലാം. ആറുവര്‍ഷം കേളി ഹോത്ത യൂണിറ്റില്‍ സജീവമായിരുന്നു. പ്രവര്‍ത്തനശൈലിയും സഹജീവികളോടുള്ള സൗഹൃദ പെരുമാറ്റവും ഏറെ

gulf, saudi

അരങ്ങു തകര്‍ത്തു സുവൈദി പാര്‍ക്കില്‍ ഇന്ത്യന്‍ വാരാഘോഷം

റിയാദ്: സാംസ്‌കാരിക വൈവിധ്യം വിളംബരം ചെയ്തു സൗദി തലസ്ഥാന നഗരിയില്‍ അരങ്ങേറുന്ന റിയാദ് സീസണ്‍ ആഘോഷ രാവുകളില്‍ ഇതുവരെ 20 ലക്ഷം സന്ദര്‍ശകര്‍ പങ്കെടുത്തതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. റിയാദ് സുവൈദി പാര്‍ക്കില്‍ നവംബര്‍ 10വരെ ഇന്ത്യന്‍ വാരാഘോഷം അരങ്ങേറും. ഇന്ത്യന്‍ വാരാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ സുവൈദി പാര്‍ക്കില്‍ വിവിധ വര്‍ണങ്ങളിലുളള പുഷ്പങ്ങള്‍ക്കിടയില്‍ മഞ്ഞ ജെമന്തി ചെടി നട്ടു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 15 കാലാകാരന്‍മാരാണ് സുവൈദി

gulf, saudi

ഒഐസിസി സുരക്ഷ പദ്ധതി മൂന്നാം ഘട്ടം; ഉദ്ഘാടനം ഇന്ന്

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതി മൂന്നാം ഘട്ട ക്യാമ്പയിന്‍ നവംബര്‍ 6 രാത്രി 8.00ന് തുടക്കമാകും. ബത്ഹയിലെ ഒഐസിസി ആസ്ഥാനം സബര്‍മതിയില്‍ നടക്കുന്ന പരിപാടിയില്‍ പദ്ധതിയുടെ ഉദ്ഘാടനം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ വ്യാപകവും ഫലപ്രദവുമായി പദ്ധതി നടപ്പിലാക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തയാക്കിയിട്ടുളളത്. ഒഐസിസി സുരക്ഷാ പദ്ധതി പ്രവാസി സമൂഹത്തോടുള്ള സംഘടനയുടെ പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണെന്നും ഒഐസിസി പ്രസ്താവനയില്‍ അറിയിച്ചു.

gulf, saudi

മടങ്ങിയെത്തിയ പ്രവാസികള്‍ക്കു ഇന്‍ഷുറന്‍സ് പരിഗണനയില്‍

തിരുവനന്തപുരം: തൊഴില്‍ അവസാനിപ്പിച്ച് മടങ്ങിയെത്തിയ പ്രവാസി മലയാളികളെ (എന്‍ആര്‍കെ) നോര്‍ക്ക കെയര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സജീവ പരിഗണനയിലാണെന്ന് നോര്‍ക്ക സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ ഐഎഎസ്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. പ്രവാസികളുടെ ആശങ്കകള്‍ മുഖ്യമന്ത്രിയെ അറിയിക്കും. പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അവര്‍ പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് ലിമിറ്റഡ് എന്നിവ ഉള്‍പ്പെട്ട ത്രികക്ഷി കരാറിലാണ് നോര്‍ക്ക

gulf, saudi

ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപിന് റിയാദില്‍ സ്വീകരണം

റിയാദ്: ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപിന് റിയാദില്‍ ഊഷ്മള സ്വീകരണം. നവംബര്‍ 7ന് അരങ്ങേറുന്ന കേളി ‘അറേബ്യന്‍ ബ്രെയിന്‍ ബാറ്റില്‍’ വൈജ്ഞാനിക പരിപാടിയില്‍ പങ്കെടുക്കാനാണ് ഗ്രാന്റ് മാസ്റ്റര്‍ റിയാദിലെത്തിയത്. കേളി കലാ സാംസ്‌കാരിക വേദിയുടെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രദീപിനെ കേളി ഭാരവാഹികള്‍ സ്വീകരിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, സംഘാടക സമിതി കണ്‍വീനര്‍ സുനില്‍ കുമാര്‍, ചെയര്‍മാന്‍ ഷാജി റസാഖ്, രക്ഷാധികാരി സെക്രട്ടറി

gulf, saudi

പ്രവാസി പെന്‍ഷന്‍: അംശാദായം കുടിശ്ശികയുളളവര്‍ക്ക് അവസരം നല്‍കണം

ജിദ്ദ: കേരള പ്രവാസി പെന്‍ഷന്‍ പദ്ധതിയില്‍ കാലാവധി പൂര്‍ത്തിയായിട്ടും അംശാദായം കുടിശ്ശികയുള്ളവര്‍ക്ക് അടയ്ക്കാനുള്ള തീയതി നീട്ടിനല്‍കണമെന്ന് ജിദ്ദ കേരള പൗരാവലി ആവശ്യപ്പെട്ടു. 2025 നവംബര്‍ ഒന്നിനകം കുടിശിക അടച്ചുതീര്‍ത്തില്ലെങ്കില്‍ പെന്‍ഷന്‍ ലഭിക്കില്ലെന്നായിരുന്നു സര്‍ക്കാരിന്റെ അന്ത്യശാസനം. എന്നാല്‍ നൂറുകണക്കിന് പ്രവാസികള്‍ക്ക് അംശാദായ കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങളായി അംശാദായമടച്ച് കാലാവധി പൂര്‍ത്തിയായി പെന്‍ഷന്‍ ലഭിക്കാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ നല്‍കുന്നതാണ് സര്‍ക്കാര്‍ നീക്കം. അതുകൊണ്ടുതന്നെ അംശാദായം അടക്കാനുള്ള കാലാവധി നീട്ടിനല്‍കി പ്രവാസികളുടെ പെന്‍ഷന്‍ തടയപ്പെടുന്ന അവസ്ഥ ഒഴിവാക്കണമെന്ന് പൗരാവലി അംഗീകരിച്ച

gulf, saudi

ചായയുടെ ചൂടില്‍ ചൂടേറിയ സൗഹൃദമൊരുക്കി ഡിസിസി

ദമ്മാം: ചായക്കടയിലെ സൗഹൃദം സ്‌നേഹബന്ധമായി വളര്‍ന്ന് ഗള്‍ഫ് മലയാളികളുടെ ഹൃദയങ്ങളില്‍ പുതിയൊരു തുടക്കമാവുന്നു. ദമ്മാം ലുലു മാളിലെ ‘ഡ്രീം ചായ’ക്കടയില്‍ ഒത്തു ചേര്‍ന്ന മലയാളികളുടെ പരിചയമാണ് ദമ്മാം കള്‍ച്ചറല്‍ കണക്ട് (ഡിസിസി) എന്ന സംഘടനയായി രൂപം കൊണ്ടത്. അംജദ് മലപ്പുറം, അന്‍ഷാദ് അബ്ദുല്‍ അസീസ്, താജു അയ്യാരില്‍, ബിജു മുണ്ടക്കയം, നബീല്‍ പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന ചായക്കട സംഭാഷണമാണ് കൂട്ടായ്മയുടെ വിത്ത്. കേരളപിറവി ദിനത്തില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ഔദ്യോഗികമായാണ് സംഘടനയുടെ പേര് പ്രഖ്യാപിച്ചത്. അന്‍ഷാദ്

gulf, saudi

അതിദാരിദ്ര്യ നിര്‍മാര്‍ജനം; സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് കേളി

റിയാദ്: അതിദാരിദ്ര്യം തുടച്ചു നീക്കിയ കേരള സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് റിയാദില്‍ കേളി കലാസാംസ്‌കാരിക വേദി മധുര വിതരണം ചെയ്തു. ബത്ഹ, ന്യൂ സനയ്യ, ദവാദ്മി എന്നീ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവാസികള്‍ തിങ്ങിനിറഞ്ഞ റിയാദ് നഗരത്തിലും, വ്യവസായ മേഖലകളിലും, ഗ്രാമപ്രദേശങ്ങളിലും കേരള പിറവിയുടെ 69-ാം വാര്‍ഷികവും സര്‍ക്കാരിന്റെ അതിദാരിദ്ര്യനിര്‍മാര്‍ജന പ്രഖ്യാപനവും കേളി ആഘോഷമാക്കി. ബത്ഹയില്‍ ചേര്‍ന്ന യോഗത്തില്‍ ഏരിയ രക്ഷാധികാരി സെക്രട്ടറി മോഹന്‍ദാസ് ചേര്‍ത്തല അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് യോഗം

gulf, saudi

ടാര്‍ഗറ്റ് ‘ടാലന്റ് ഹണ്ട്’ സ്‌കോളര്‍ഷിപ്പ് പരീക്ഷ നവം. 22ന്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

റിയാദ്: ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി ‘ടാലന്റ് ഹണ്ട് സീസണ്‍-3’ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് പരീക്ഷാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നവംബര്‍ 22ന് അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പരീക്ഷ. 7 മുതല്‍ 12-ാം തരം വരെയുള്ള ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. NEET/JEE മത്സര പരീക്ഷാനുഭവം നല്‍കുന്ന എംസിക്യൂ അടിസ്ഥാനത്തിലാണ് പരീക്ഷ. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് റാങ്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്, ടാബ്, സ്മാര്‍ട്ട് വാച്ച് എന്നിവ സമ്മാനിക്കും. NEET/JEE എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് 100

gulf, saudi

‘കായലരികത്ത്’ നൊസ്റ്റാള്‍ജിക് മ്യൂസിക്കല്‍ നൈറ്റ്

റിയാദ്: മണ്‍മറഞ്ഞ ഇതിഹാസങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു നൊസ്റ്റാള്‍ജിക് മ്യൂസിക്കല്‍ നൈറ്റ് വേറിട്ട അനുഭവമായി. പ്രവാസി ഗായകന്‍ റൗഫ് ജി തൃശ്ശൂര്‍ മലയാളത്തിന്റെ ഇതിഹാസ സംഗീതജ്ഞരായ പി ഭാസ്‌കരന്‍ മാസ്റ്റര്‍, രാഘവന്‍ മാസ്റ്റര്‍, എം എസ് ബാബുരാജ്, കോഴിക്കോട് അബ്ദുല്‍ ഖാദര്‍, എച് മഹ്ബൂബ്, എല്‍ ആര്‍ ഈശ്വരി, പി ലീല, പി സുശീല തുടങ്ങിയവരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ സംഗീത വിരുന്നൊരുക്കി. ജീവ കാരുണ്യ പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ പരിപാിെ ഉദ്ഘാടനം ചെയ്തു. സലീം

gulf, saudi

ഇന്ദിരാജി മതേതര ഇന്ത്യയിലെ ഉരുക്കു വനിത

റിയാദ്: പ്രധാനമന്ത്രിയും ഉരുക്കു വനിത എന്ന വിശേഷണത്തിന് ഉടമയുമായ ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ ദിനം ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആചരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ ബാലുകുട്ടന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. കെഎംസിസി നേതാവ് ഷാഫി മാസ്റ്റര്‍, അല്‍ ആലിയ സ്‌കൂള്‍ അധ്യാപകന്‍ ശങ്കര്‍ ദിവാകരന്‍, ഒഐസിസി ഗ്ലോബല്‍ അംഗവും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൗദി കോര്‍ഡിനേറ്ററുമായ നൗഫല്‍ പാലകാടന്‍ എന്നിവര്‍ ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ബാങ്കുകളുടെ ദേശസാല്‍ക്കരണം, ദാരിദ്ര്യനിര്‍മാര്‍ജന ശ്രമങ്ങള്‍,

gulf, saudi

‘വി ദ പീപ്പിള്‍’ വാര്‍ഷികവും സാഹിത്യ സദസ്സും

റിയാദ്: സാംസ്‌കാരിക കൂട്ടായ്മ ‘വി ദ പീപ്പിള്‍’ ഒന്നാം വാര്‍ഷികം ആഘോഷിച്ചു, സാഹിത്യസദസ്, കേരളപ്പിറവി ദിനാഘോഷം എന്നിവയും നടന്നു. മാലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സലിം പള്ളിയില്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു. സബീന എം. സാലി, നിഖില സമീര്‍, കമര്‍ബാനു അബ്ദുല്‍സലാം, ഡോ. ജയചന്ദ്രന്‍, ജോസഫ് അതിരുങ്കല്‍ എന്നിവര്‍ എഴുത്തനുഭവങ്ങള്‍ പങ്കുവെച്ചു. സാഹിത്യകാരന്മാരെ ഷീബ ഫൈസല്‍, ഷൈനി നൗഷാദ്, ഷംനാദ് കരുനാഗപ്പള്ളി, സലിം പള്ളിയില്‍ എന്നിവര്‍ പരിചയപ്പെടുത്തി. ‘പ്രവാസിയും

Scroll to Top