വാഴക്കാട് വെല്‍ഫയര്‍ സെന്റര്‍ കുടുംബ സംഗമം
ദമാം: വാഴക്കാട് വെല്‍ഫയര്‍ സെന്റര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബസംഗമവും വിവിധ പരിപാടികളോടെ നടന്നു. റോസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബനീശ് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജാവിഷ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഹിര്‍ ടി.കെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷാജി വയനാട്, നജീബ് അരഞ്ഞിക്കല്‍, ടി.കെ ഹസ്സന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി ജാവിശ് അഹമ്മദ്, ജനറല്‍ സെക്രട്ടറിയായി ഷാഹിര്‍ ടി.കെ, ട്രഷററായി നഫീര്‍ തറമ്മല്‍എന്നിവരെ തിരഞ്ഞെടുത്തു. ടി.കെ.കെ ഹസ്സന്‍ ആണ് മുഖ്യ രക്ഷാധികാരി. […]

