ഇ ബിസിനസ്: തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രാലയം
റിയാദ്: ഓണ്‍ലൈന്‍ വ്യാപാര മേഖല ശക്തമായി നിരീക്ഷിക്കുമെന്ന് സൗദി വാണിജ്യ, നിക്ഷേപ മന്ത്രാലയം. ഉപഭോക്താക്കള്‍ക്ക് ഗുണമേന്മ കുറഞ്ഞ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ വഞ്ചനാ കുറ്റം ചുമത്തും. ഇത്തരക്കാര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമലംഘകഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. മാത്രമല്ല കുറ്റകൃത്യവും ശിക്ഷയും അവരുടെ ചെലവില്‍ പരസ്യം ചെയ്യാനും നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശികളായ പ്രതികളെ ശിക്ഷാകാലയളവിന് ശേഷം നാടുകടത്തും. […]










