Sauditimesonline

raheem and mother
കാത്തിരിപ്പിന് അന്ത്യം: അബ്ദുല്‍ റഹീമിന്‌ മോചനം; ഫൈനല്‍ എക്‌സിറ്റ് വിസയും തയ്യാര്‍, റഹീം ഉടന്‍ നാട്ടിലേക്ക്!

Saudi News

gulf

നവോദയ കുടുംബവേദി ഇഫ്താര്‍ സംഗമം

റിയാദ്: നവോദയ കുടുംബവേദി ഇഫ്താര്‍ സംഗമവും ജനറല്‍ബോഡി യോഗവും നടന്നു. യോഗം ഷക്കീല വഹാബ് ഉദ്ഘാടനം ചെയ്തു. നവോദയ ചെയര്‍പേഴ്‌സണ്‍ പ്രതീന അധ്യക്ഷത വഹിച്ചു. എസ് എസ് എല്‍ സി, +2 പരീക്ഷകളിില്‍ ഉന്നതവിജയം നേടിയ കുടുബവേദി അംഗങ്ങളായ ഗ്രീഷ്മാ ജോയി, ബഹ്ജദ് യാസിര്‍, മുനീം തങ്ങള്‍ എന്നിവരെ ആദരിച്ചു. ഷൈജു ചെമ്പൂര്, വിജയകുമാര്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. സുബി സുനില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ദീപ ജയകുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രന്‍, […]

gulf

മീഡിയാ ഫോറം ഇഫ്താര്‍ സംഗമം

റിയാദ്: റമദാന്‍ പുണ്യം നുകരാന്‍ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ഒത്തു ചേര്‍ന്നു. ബത്ഹ അപ്പോളൊ ഡിമോറ ഹോട്ടല്‍ ഓടിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം സിറ്റി ഫ്‌ളവര്‍ മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമദ് കോയ ഉദ്ഘാടനം ചെയ്തു. മുറബ്ബ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സമീര്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട്, ഷക്കീബ് കൊളക്കാടന്‍, നജിം കൊച്ചുകലുങ്ക്, ബഷീര്‍ പാങ്ങോട്, നാസര്‍ കാരന്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

gulf

ഇവ ഏഴാമത് വാര്‍ഷികവും അത്താഴ വിരുന്നും

റിയാദ്: ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ ഏഴാമത് വാര്‍ഷികവും അത്താഴ വിരുന്നും സംഘടിപ്പിച്ചു. പുതിയ ഭരണ സമിതിയേയും യോഗം തെരഞ്ഞെടുത്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പദ്ധതി നടപ്പിലാക്കാന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. യോഗം ടാഗോര്‍ ആര്യാട് ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീന്‍ പോളക്കുളം അധ്യക്ഷത വഹിച്ചു. സാജിദ് മുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അബ്ദുല്‍ വഹാബ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ശരത് സ്വാമിനാഥന്‍ (പ്രസിഡന്റ്) സിജു പീറ്റര്‍ (ജനറല്‍ സെക്രട്ടറി) സൈഫുദ്ദീന്‍

pravasi organizations

റിയാദ് കെ.എം.സി.സി. വനിതാ വിംഗ് ഇഫ്ത്താര്‍ സംഗമം

റിയാദ്: കെ.എം.സി.സി. വനിതാ വിംഗ് ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ സംഗമം റിയാദ് കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് നദീറ ഷംസ് അധ്യക്ഷത വഹിച്ചു. മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകന്‍ സലീം വാഫി റമദാന്‍ സന്ദേശം നല്‍കി. പവിത്രമായ റമദാനില്‍ വ്രതം അനുഷ്ഠിക്കുക വഴി ആത്മസംസ്‌ക്കാരണമാണ് വിശ്വാസി ലക്ഷ്യമാക്കേണ്ടത്. മനസ്സിനെ ശുദ്ധീകരിക്കണം. ദൈവപ്രീതി കരഗതമാക്കണം. അതുകൊണ്ടുതന്നെ വ്രതനുഷ്ഠാനം വലിയൊരു അനുഗ്രഹമാണ്. നോമ്പെടുക്കുക വഴി

gulf

നവയുഗം പ്രവാസി പുനരധിവാസ പദ്ധതിയ്ക്ക് തുടക്കം

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ പ്രവാസി പുനരധിവാസ പദ്ധതിയ്ക്ക് തുടക്കം. ഇതിനായി ‘കരോള അഗ്രോസ് ആന്‍ഡ് അലൈഡ് പ്രോഡക്ട്‌സ് െ്രെപവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ രൂപീകരിച്ച കമ്പനിയുടെ ലോഗോ പ്രകാശനം ദമ്മാമില്‍ നടന്നു. ദമ്മാം ഫൈസലിയ മാലിക്ക് ലയാല്‍ ഹാളില്‍ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹനും ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. വിജയകരമായി ബിസിനെസ്സ് നടത്തി, സംരംഭകരായ പ്രവാസികള്‍ക്ക് ലാഭവിഹിതം നല്‍കുന്നതാണ് പദ്ധതി. മടങ്ങി വരുന്ന പ്രവാസികളുടെ വിവിധ മേഖലകളിലുള്ള തൊഴില്‍ വൈദഗ്ദ്ധ്യം

gulf

അശ്‌ളീലം കാട്ടിയ യുവാക്കള്‍ 24 മണിക്കൂറിനകം കസ്റ്റഡിയില്‍

റിയാദ്: സൗദിയില്‍ വനിതകളോട് അശ്‌ളീലമായി പെരുമാറിയ യുവാക്കളെ 24 മണിക്കൂറിനകം പിടികൂടി. രണ്ട് വ്യത്യസ്ഥ സംഭവങ്ങളില്‍ മൊബൈല്‍ ഫോണിലും സി സി ടി വിയിലും പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. രാജ്യത്ത് പുതുതായി നിലവില്‍ വന്ന ആന്റി ഹരാസ്‌മെന്റ് നിയമ പ്രകാരമാണ് 20 വയസ് പ്രായമുളള യുവാവിനെ അറസ്റ്റ് ചെയ്തത്. കാറിലിരുന്ന യുവതിയുടെ അടുത്തെത്തിയ യുവാവ് വിരലുകൊണ്ടും നാവുകൊണ്ടും ആഗ്യം കാണിച്ചു. കാറിന്റെ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ട യുവാവ് അശ്‌ളീലം പറയുകയും ചെയ്തു. ഇത് മൊബൈല്‍ ഫോണില്‍

gulf

ഇന്ത്യന്‍ ഫാസിസം ജൂഡീഷ്യറിയെ നിശബ്ദമാക്കുന്നു: കേളി

റിയാദ്: ഇന്ത്യയിലെ ഭരണകൂടത്തില്‍ പിടിമുറുക്കിയ ഫാസിസം ജൂഡീഷ്യറിയുടെ അധികാരങ്ങളില്‍ കൈ കടത്തി സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നു കേളി സന ഇയ്യ സമ്മേളനം ആരോപിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണായ ജൂഡീഷ്യറിയെ നിശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം ഇന്ത്യന്‍ ജനത സന്ധിയില്ലാതെ ചെറുത്ത് തോല്പ്പിക്കണമെന്നും കേളി സനയ അര്‍ബെയിന്‍ ഏഴാമത് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മുതലാളിത്തത്തിന്റെ സങ്കുചിത ദേശീയതയും സാമ്രാജ്യത്വ ആശയങ്ങളുമാണ് ആര്‍എസ്എസ് പുലര്‍ത്തുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ ഭരണഘടനാ പദവികളില്‍ ആര്‍എസ്എസുകാരെ അവരോധിച്ചുകൊണ്ട് പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും ഭരണഘടനയെയും ഭരണഘടനാ

gulf

എം. ഇ.എസ്സ് റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: മുസ്ലിം എഡ്യുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്സ്) റിയാദില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കുട്ടികളും കുടുംബിനികളും ഉള്‍പ്പെടെ സാമൂഹത്തിലെ വിവിധ മേഖലകളിലുളളവര്‍ പങ്കെടുത്തു. ലേസിന്‍ മുഹമ്മദിന്റെ ഖുറാന്‍ പാരായണത്തോടെ ആരംഭിച്ച ഇഫ്താര്‍ സംഗമത്തില്‍ പ്രസിഡന്റ് അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. എം. ഇ. എസ് റിയാദ് ഘടകം നടത്തി വരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്, സക്കാത് സ്വരുപണം, വിതരണം എന്നിവ സംബന്ധിച്ച് സത്താര്‍ കായംകുളം, ഫൈസല്‍ പൂനൂര്‍ എന്നിവര്‍ വിശദീകരിച്ചു. മുഹമ്മദ് ഇക്ബാല്‍, ഹുസൈന്‍ അലി, നിസാര്‍ അഹമ്മദ്, ഉസ്മാന്‍

gulf

ഫുട്‌ബോള്‍ അസോസിയേഷന്‍ ഇഫ്താര്‍ സംഗമം

ദമാം: ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സംഗമം മാനവികതയുടേയും സാമൂദായിക സൗഹാര്‍ദ്ദത്തിന്റേയും വേദിയായി മാറി. പ്രസിഡണ്ട് ഡോ. അബ്ദുസലാം കണ്ണിയന്‍ അധ്യക്ഷത വഹിച്ചു. ഷബീര്‍ വെള്ളാടത്ത് റമദാന്‍ പ്രഭാഷണം നടത്തി. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ വിശപ്പ് സ്വയം അനുഭവിക്കാനും തിരിച്ചറിയാനും അവസരം ലഭിക്കുന്നതിലൂടെ അന്യരെ അറിയാനും അവരെ ചേര്‍ത്ത് നിര്‍ത്താനുമാണ് വ്രതം വിശാസിക്ക് പ്രചോദനമാകേണ്ടതെന്ന് ഷബീര്‍ വെള്ളാടത്ത് പറഞ്ഞു. മതം നന്മയാണ് ലോകത്തിന് നല്‍കിയത്. മതത്തിന്റെ നന്മയുടെ അടിസ്ഥാനം മുഴുവന്‍ ജനങ്ങളോടുമുള്ള

gulf

മദ്രസ ഫെസ്റ്റ് വൈവിധ്യമായി

റിയാദ്: ഇഎംടി മദ്രസ ഫെസ്റ്റ് 2019 വിപുലമായ പരിപാടികളോടെ അരങ്ങേറി. അസീസിയ നെസ്‌റ്റോ ട്രെയിന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സിറ്റി ഫ്‌ളവര്‍ മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. മിര്‍ഷാദ് ബക്കര്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ സക്‌സസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സൈദ് മസൂദ്, ഒമാന്‍ എയര്‍ കണ്‍ട്രി മാനേജര്‍ മസൂദ് ദാദ് മുഹമ്മദ് ബലൂഷി, എന്‍.ആര്‍.കെ ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള, ശിഹാബ് കൊട്ടുകാട്, ഡോ. മജീദ് ചിങ്ങോലി, മോഡേണ്‍ ഇന്റര്‍നാഷണല്‍

gulf

ചില്ല പ്രതിമാസ വായന

റിയാദ്: ചില്ലയുടെ പ്രതിമാസവായന കഥകള്‍ വായിച്ചും കഥാനുഭവങ്ങള്‍ പങ്കുവെച്ചും നടന്നു. ‘കഥകളതിസാദരം’ എന്ന ശീര്‍ഷകത്തില്‍ റിയാദ് ബത്ഹയിലെ ശിഫ അല്‍ ജസീറ ഹാളില്‍ നടന്ന പരിപാടിയില്‍ മലയാളത്തിലെ പ്രമുഖരായ ഏഴു കഥാകൃത്തുക്കളുടെ രചനകളാണ് വായിച്ചത്. സിതാര എസിന്റെ കന്യക, കെ രേഖയുടെ നല്ല നടി, കെ ആര്‍ മീരയുടെ ഓര്‍മയുടെ ഞരമ്പ്, ഇന്ദുമേനോന്റെ ആത്മരഹസ്യം, പ്രിയ എ എസിന്റെ ക്രിസ്മസിനെ കുറിച്ച് അഞ്ചു വാചകങ്ങള്‍, സി എസ് ചന്ദ്രികയുടെ പാല്‍ക്കൂണ്‍, ധന്യാരാജിന്റെ സാത്താന്‍ അരുള്‍ ചെയ്തു എന്നീ

gulf

കേളി ക്രിക്കറ്റ്: വീവണ്‍ ജേതാക്കള്‍

റിയാദ്: കേളി സുലൈ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഒന്നാമത് ടി ടെന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വീവണ്‍ സിസി ജേതാക്കളായി. ഫൈനലില്‍ സൂപ്പര്‍ ഇലവന്‍ റിയാദിനെ 42 റണ്‍സിന് പരാജയപ്പെടുത്തി. സുലൈ ഇസ്താംബൂള്‍ സ്ട്രീറ്റില്‍ ഒരു മാസം നീണ്ട ടൂര്‍ണ്ണമെന്റ് കേളി കേന്ദ്ര സ്‌പോര്‍ട്ട്‌സ് ചെയര്‍മാന്‍ ഫൈസല്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. മെഹറൂഫ്, ബാലകൃഷ്ണന്‍, ബോബിമാത്യു, ഷറഫുദ്ധിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ലീഗ് കം നോക്കൌട്ട് അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ 12 ടീമുകള്‍ മത്സരിച്ചു. വീവണ്‍ സിസി റിയാദും, സൂപ്പര്‍

gulf

റമദാനെ വരവേറ്റ് ദിരിയ്യയില്‍ സാംസ്‌കാരികോത്സവം

റിയാദ് സൗദി അറേബ്യയുടെ പൈതൃകവും സംസ്‌കാരവും വിളംബരംചെയ്യുന്ന ദിരിയ്യ നൈറ്റ്‌സിന് തുടക്കം. പൈതൃക നഗരമായ ദിരിയ്യയില്‍ റമദാനോടനുബന്ധിച്ചാണ് സാംസ്‌കാരിക മേള. അല്‍ ദിരിയ്യ ഗേറ്റ് ഡവലപ്‌മെന്റ് അതോറിറ്റിയാണ് ദിരിയ്യ നൈറ്റ് പൈതൃക മേളക്ക് നേതൃത്വം നല്‍കുന്നത്. രാത്രി 9.30 മുതല്‍ പുലര്‍ച്ചെ 2 വരെ ദിരിയ്യയിലെ അല്‍ ബുജൈരിയിലും പരിസര പ്രദേശങ്ങളിലും വിപുലമായ കലാ, സാംസ്‌കാരിക ആഘോഷങ്ങളാണ് ഒരുക്കിയിട്ടുളളത്. ഇസ്‌ലാമിക ചരിത്രവും സംസ്‌കാരവും പ്രമേയമായ നാടകം, പഴയ ചലചിത്രങ്ങള്‍, റമദാന്‍ സീരിയലുകള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിക്കും. പതിറ്റാണ്ടുകള്‍ക്ക്

gulf

മലയാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സൗദി പൗരന്‍

റിയാദ്: മലയാളിയുടെ മനസ്സും കേരളത്തിന്റെ രുചിയും തിരിച്ചറിഞ്ഞ് സൗദി പൗരന്‍ ഒരുക്കുന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. സുവൈദിയിലാണ് എല്ലാ ദിവസവും മലയാളികള്‍ക്കായി ഇഫ്താര്‍ സംഗമം. അമുസ്‌ലിംകള്‍ ഉള്‍പ്പെടെയുളള മലയാളി വളന്റിയര്‍മാരുടെ സേവനം മത സൗഹാര്‍ദത്തിന്റെ വേദികൂടിയാണ്. എക്‌സിറ്റ് 27ലെ ഒറീജ മസ്ജിദ് താരിഖ് ബിന്‍ സിയാദിലെത്തുന്നവരില്‍ ഏറെയും മലയാളികളാണ്. റമദാനില്‍ ഇവിടെ ഒരുക്കുന്ന അറബ് വിഭവങ്ങളോട് മലയാളികള്‍ക്ക് താല്‍പര്യമില്ല. ഇത് മനസ്സിലാക്കിയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ സഊദ് അബ്ദുല്‍ അസീസ് സ്വന്തം ചെലവില്‍ കേരള

Scroll to Top