Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

Saudi News

gulf, saudi

റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

റിയാദ്: തണല്‍ ചേമഞ്ചേരി റിയാദ് ചാപ്റ്റര്‍ വാര്‍ഷിക വിഭവ സമാഹരണ യോഗം വാദിഹനീഫയിലെ റീഫ് റിയാദ് റിസോട്ടില്‍ ചേര്‍ന്നു. പ്രസിഡന്റ് ടി എം അഹമദ് കോയ യോഗം ഉദ്ഘാടനം നിര്‍വഹിച്ചു. റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. തണലിന്റെ പ്രവര്‍ത്തനങ്ങളും വിഭവ സമാഹരണവും ആമുഖ പ്രസംഗത്തില്‍ നൗഫല്‍ കണ്ണന്‍കടവ് വിശദീകരിച്ചു, വിഭവ സമാഹരണം റാഫി കൊയിലാണ്ടി പ്രസിഡന്റ് അഹമ്മദ് കോയക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. നൗഷാദ് സിറ്റിഫ്‌ളവര്‍ വിഭവ സമാഹരണത്തിന് നേതൃത്വം നല്‍കും. സൗജന്യ […]

gulf, saudi

അലിഫ് ഖുര്‍ആന്‍ മുസാബഖ ഗ്രാന്റ് ഫിനാലെ

റിയാദ്: വിശുദ്ധിയുടെ ദിനങ്ങളെ ധന്യമാക്കി എട്ടാമത് എഡിഷന്‍ ഖുര്‍ആന്‍ മുസാബഖ ഗ്രാന്‍ന്റ് ഫിനാലെ സമാപിച്ചു. അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇസ്ലാമിക് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരമാണ് ഖുര്‍ആന്‍ മുസാബഖ. പ്രഭാഷകന്‍ അശൈഖ് നാസിര്‍ ഹുസൈന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഖുര്‍ആനിക സൂക്തങ്ങള്‍ നിയമാനുസൃതം പാരായണം ചെയ്യുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ലഭിച്ചവരാണ് ഗ്രാന്‍ഡ്ഫിനാലെ മത്സരാര്‍ത്ഥികള്‍. ഫെബ്രുവരി 15ന് നടന്ന ഒന്നാം റൗണ്ടിലും ഫെബ്രുവരി 17ന് നടന്ന രണ്ടാം റൗണ്ടിലും വിജയിച്ച് യോഗ്യത നേടിയ മത്സരാര്‍ത്ഥികള്‍ ഫൈനലില്‍ നാല്

gulf, saudi

റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

മുഹമ്മദ് കല്ലിങ്ങല്‍ റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ ചാറ്റല്‍ മഴക്ക് രാത്രിയോടെ ശമനം. എന്നാല്‍ മഴയോടൊപ്പം എത്തിയ ശൈത്യം തുടരുകയാണ്. നഗരത്തില്‍ പകല്‍ 26 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷതാപം. എന്നാല്‍ രാത്രിയായതോടെ ഇത് 11 ഡിസ്രി സെല്‍ഷ്യസായി താഴ്ന്നു.തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര നേരത്തെ അറിയിച്ചിരുന്നു. ശൈത്യ കാലം തുടങ്ങിയതിന് ശേഷം ഇത്തവണ കാര്യമായ മഴ ലഭിച്ചിരുന്നില്ല. രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നേരത്തെ രാജ്യത്തെ പള്ളികളില്‍ മഴക്ക്

gulf, saudi

‘ഈദ് മുബാറഖ്’ പ്രമോഷന്‍: സിറ്റി ഫ്‌ളവറില്‍ 250 റിയാല്‍ ഷോപ്പിംഗിന് 50 റിയാല്‍ കിഴിവ്

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് പ്രത്യേക പ്രമോഷന്‍ പ്രഖ്യാപിച്ചു. ‘ഈദ് മുബാറഖ്’ പ്രമോഷന്റെ ഭാഗമായി ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ 250 റിയാല്‍ മൂല്യമുളള ഉത്പ്പന്നങ്ങള്‍ പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 50 റിയാല്‍ കിഴിവ് ലഭിക്കും. പെരുന്നാള്‍ ആഘോഷത്തെ വരവേല്‍ക്കാന്‍ ഏറ്റവും പുതിയ ട്രെന്റി കളക്ഷന്‍ രാജ്യാന്തര ഉത്പ്പാദകരില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തിട്ടുണ്ട്. മെന്‍സ് വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍ എന്നീ ശ്രേണികളില്‍ നൂറുകണക്കിന് പുതിയ ഡിസൈനുകളിലുളള ഉത്പ്പന്നങ്ങളാണ്

gulf, saudi

റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമദാന്‍ മജ്‌ലിസും അത്താഴ വിരുന്നും സംഘടിപ്പിച്ചു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ചു. ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംലിക് കുരിക്കള്‍ മുഖ്യാതിഥിയായിരുന്നു. 27 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി വനിതാവേദി ട്രഷറര്‍ സൈഫുന്നീസ സിദ്ധീഖിന് യാത്രയയപ്പും നല്‍കി. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം

gulf, saudi

‘ഇറ’ ഇഫ്താര്‍ സംഗമം

റിയാദ്: പ്രവാസി കൂട്ടായ്മ ഈരാറ്റുപേട്ട റിയാദ് അസോസിയേഷന്‍ (ഇറ)ഇഫ്താര്‍ വിരുന്നും കുടുംബ സംഗമവും നടത്തി. എക്‌സിറ്റ് 18 അല്‍ മനാഖിലെ ശാലിയാത് ഓഡിറ്റോറിയത്തില്‍ നടത്തിയ സംഗമത്തില്‍ നിരവധി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് നൂര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ നടത്തി വരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും റമദാന്‍ സന്ദേശവും പങ്കുവെച്ചു. റിയാദ് ഇന്ത്യന്‍ മിഡിയ ഫോറം കോഡിനേറ്റര്‍ ഷിബു ഉസ്മാന്‍, കെ ജെ അബ്ദുല്‍ റഷീദ് എന്നിവര്‍ ആശംസകള്‍ നേന്നു. നസിബ് വട്ടക്കയം, റസ്സല്‍ ഈരാറ്റുപേട്ട, റഫീഷ്

gulf, saudi

ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറിക്ക് തുണയായി ഒഐസിസി

റിയാദ്: ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ. പി ശ്രീകുമാര്‍ നാട്ടിലേക്ക് മടങ്ങി. ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് മാര്‍ഗം റിയാദിലെത്തിച്ച് സഊദി എയര്‍ലൈന്‍സില്‍ കൊച്ചിയിലേക്ക് യാത്രക്ക് അവസരം ഒരുക്കുകയായിരുന്നു. ഒഐസിസി ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കനാണ് അഡ്വ. കെ.പി ശ്രീകുമാര്‍ ബഹ്‌റൈനിലെത്തിയത്. ഗള്‍ഫ് മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്ന് വ്യോമ പാത അടച്ചതോടെയാണ് നാട്ടിലേക്കുളള മടക്ക യാത്ര മുടങ്ങിയത്. ജില്ലാ കമ്മിറ്റി പ്രസിഡന്റ് കമറുദ്ദീന്‍ താമരക്കുളം, ജനറല്‍ സെക്രട്ടറി സജീവ് വള്ളികുന്നം,

gulf, saudi

ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സഊദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പത്ത്്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. മാര്‍ച്ച് 5, 6 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. മേഖലയിലെ സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് സിബിഎസ്ഇയുടെ തീരുമാനം. സഊദി അറേബ്യയിലെ 13 പ്രവിശ്യകളിലായി നാല്പതിലധികം സിബിഎസ്ഇ സ്‌കൂളുകളാണുളളത്. ഇതിനുപുറമെ യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കും അറിയിപ്പ് ബാധകമാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സന്യാം ഭരദ്വാജ് അയച്ച സര്‍ക്കുലറില്‍

gulf, saudi

സൗഹൃദ വിരുന്നൊരുക്കി ഒഐസിസി ഇഫ്താര്‍ സംഗമം

റിയാദ്: സ്‌നേഹത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും മാതൃക തീര്‍ത്ത് റിയാദ് ഒഐസിസി ജനകീയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. വ്രതശുദ്ധിയില്‍ ആത്മസംസ്‌കരണത്തിന്റെ സന്ദേശമാണ് എക്‌സിറ്റ് 26ലെ മാര്‍ക്ക് ആന്‍ഡ് സേവ് ഫ്‌ലമിംഗോ പാര്‍ക്ക് മാളില്‍ ഒരുക്കിയ സംഗമം. റിയാദ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കൗണ്‍സിലര്‍ വൈ. സുബിര്‍ സംഗമം ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ ബാഹസ്സന്‍ ആമുഖ പ്രസംഗം നടത്തി. അബ്ദുല്‍ ലത്തീഫ് ഓമശ്ശേരി റമളാന്‍ സന്ദേശം നല്‍കി.

gulf, saudi

റമദാന്‍ സഹിഷ്ണുതയുടെ പാഠം: മര്‍കസ് റിയാദ് ഗ്രാന്‍ഡ് ഇഫ്താര്‍

റിയാദ്: ദൈവിക സൃഷ്ടിപ്പിലെ വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞ് ബഹുസ്വരതയുടെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനുള്ള പ്രേരണയാണ് വിശുദ്ധ റമദാന്‍ സമ്മാനിക്കുന്നതെന്ന് മര്‍കസ് റിയാദ് ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം അഭിപ്രായപ്പെട്ടു. റിയാദ് അല്‍നൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സംഗമം കേന്ദ്ര ഹജ്ജ്കമ്മിറ്റി അംഗം സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സ്വന്തം സുഹൃത്തുക്കളോടും കുടുംബത്തോടും കാണിക്കുന്ന കാരുണ്യത്തിലാണ് സ്രഷ്ടാവിന്റെ പ്രീതി കുടികൊള്ളുന്നത്. അഗതികളോടും അനാഥരോടും ദയ കാണിക്കണം. സഹജീവികളോട് സഹിഷ്ണുതയോടെ പെരുമാറണം. അപ്പോഴാണ് നാം ദൈവകാരുണ്യത്തിന് അര്‍ഹരാകുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.മര്‍കസ് റിയാദ് കമ്മിറ്റി

gulf, saudi

സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

റിയാദ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു. മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട സൈനിക സംഘര്‍ഷം ഇരുവരും ചര്‍ച്ച ചെയ്തു. പ്രാദേശിക നഗരങ്ങളിലും ആഗോള രംഗത്തും ആവശ്യമായ സുരക്ഷക്കും സ്ഥിരതയ്ക്കും ഉണ്ടാക്കുന്ന ഭീഷണി ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. സഊദിയെ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണങ്ങളെ ഇന്ത്യക്ക് അംഗീകരിക്കാനികില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. സഊദിയോടുള്ള പിന്തുണ പ്രധാനമന്ത്രി അറിയിച്ചു. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ

gulf, saudi

വ്യോമ പാതയില്‍ അനിശ്ചിതത്വം; 11 രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ വിലക്ക് തുടരും

റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സഊദി എയര്‍ലൈന്‍സ് എട്ട് നഗരങ്ങളിലേക്കുളള വിമാന സര്‍വ്വീസ് റദ്ദാക്കിയത് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അമ്മാന്‍, കുവൈത്ത്, ദുബൈ, അബുദാബി, ദോഹ, ബഹ്‌റൈന്‍, മോസ്‌കോ, പെഷാവര്‍ എന്നീ നഗരങ്ങളിലേക്കും അവിടെ നിന്നു തിരിച്ചുമുള്ള സര്‍വീസുകള്‍ മാര്‍ച്ച് നാലു വരെ റദ്ദാക്കിയതായി സഊദിയ അറിയിച്ചു. അതേസമയം, ഇന്ത്യ-സൗദി സെക്ടറില്‍ സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലായിട്ടില്ല. വിവിധ എയര്‍ലൈന്‍ കമ്പനികള്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി സര്‍വീസുകള്‍ പുനഃക്രമീകരിച്ചുവരുകയാണ്. വ്യോമ പാതയിലെ സംഘര്‍ഷം പരിഗണിച്ച് ഇന്ത്യയിലെ

gulf, saudi

എറണാകുളം ഒഐസിസി ഇഫ്താര്‍ മീറ്റ്

റിയാദ്: എറണാകുളം ജില്ലാ ഒഐസിസി ഇഫ്താര്‍ വിരുന്നൊരുക്കി. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അലി ആലുവ അധ്യക്ഷത വഹിച്ചു. ഓഐ സിസി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. ലാലു പെരുമ്പാവൂര്‍ റമദാന്‍ സന്ദേശം പങ്കുവച്ചു. ഷുക്കൂര്‍ ആലുവ, സൈഫ് കായംകുളം, നാസര്‍ ആലുവ, നൗഷാദ് ആലുവ, ഡൊമിനിക് ആലുവ, കരീം പെരുമ്പാവൂര്‍, സക്കീര്‍ കലൂര്‍, നാദിര്‍ഷ ചാലറ, ഇബ്രാഹിം മുവ്വാറ്റുപുഴ, റിജോ ഡൊമിനിക്കോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സലാം

gulf, saudi

ചലച്ചിത്രമേളയില്‍ തിളങ്ങി; ഷാജു വലപ്പന് ആദരം

റിയാദ്: രാജസ്ഥാന്‍ രാജ്യന്തര ചലച്ചിത്രമേളയിലും തിരുവനന്തപുരം സത്യജിത്ത് റായ് ഫിലിം ഫൗണ്ടേഷന്റെയും അവാര്‍ഡുകള്‍ നേടിയ റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായ പ്രമുഖനുമായ ഷാജു വലപ്പനെ റിയാദ് ടാക്കീസ് ആദരിച്ചു. സിനിമാ നിര്‍മ്മാണ രംഗത്തെ വിജയത്തിനുശേഷം സംവിധാന രംഗത്തേക്ക് ഷാജു വാലപ്പന്‍ ചുവടുവെച്ചു. വാലപ്പന്‍ ക്രിയേഷന്റെ ബാനറില്‍ നിര്‍മ്മിച്ച് സിദ്ദിഖ് പറവൂര്‍ സംവിധാനം ചെയ്ത ‘സ്വാലിഹ് ‘ മികച്ച ചിത്രമായും, ‘നിഴല്‍ വ്യാപാരികളിലൂടെ’ എന്ന ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും നേടിയാണ് ഷാജു വാലപ്പന്‍ സര്‍ഗ പ്രതിഭ

Scroll to Top