ഷിഫാ വെല്‍ഫെയര്‍ ഇഫ്താര്‍ സംഗമം

റിയാദ്: ഷിഫ വെല്‍ ഫെയര്‍ അസോസിയേഷന്‍ ഇഫ്താര്‍ വിരുന്നൊരുക്കി. സിനാന്‍ ബാബുവിന്റെ വര്‍ക് ഷോപ്പില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഷിഫയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി പേര്‍ പങ്കെടുത്തു.

സാംസ്‌കാരിക സമ്മേളനത്തില്‍ അബ്ദുല്‍ കരീം പുന്നല അധ്യക്ഷത വഹിച്ചു. എന്‍ആര്‍കെ വൈസ് ചെയര്‍മാന്‍ സത്താര്‍ കായംകുളം ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ വയനാട് റമദാന്‍ പ്രഭാഷണം നിര്‍വഹിച്ചു. ബി ഡി കെ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി, സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ ലൈസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വൃക്ക തകരാറിലായി ചികിത്സ തേടുന്ന പത്തനാപുരം പുന്നല മറുകര പുത്തന്‍വീട്ടില്‍ ഷാഹുല്‍ഹമീദിനു ചികിത്സാ സഹായം പ്രസിഡണ്ട് സിനാന്‍ ബാബു ജനറല്‍ സെക്രട്ടറി ബ്രൈറ്റ് ജോസിന് കൈമാറി. അബ്ദുല്‍ കരീം കൊടപ്പുറം, അബു ചേലാമ്പ്ര, മുഹമ്മദ് കുട്ടി, മുഹമ്മദാലി മണ്ണാര്‍ക്കാട്, റഷീദ് കുളമ്പന്‍, അഷ്‌റഫ് കൊണ്ടോട്ടി, അജ്മല്‍ പട്ടാമ്പി, അനില്‍കുമാര്‍ പാവുമ്പ, അഷ്‌റഫ് കാസര്‍കോട്, ജേക്കബ് കോട്ടയം, സഹല്‍ ഫറൂഖ്, മൊയ്തു കാസര്‍ഗോഡ്, അലി മണ്ണാര്‍ക്കാട്, സുഹൈല്‍ സുലൈമാന്‍, ജോര്‍ജ് ദാനിയേല്‍, അമല്‍ കടയ്ക്കല്‍, റഫീഖ് പുഞ്ചപ്പാടം, ഷാജി സിയാന്‍കണ്ടം, അഖില്‍ ഓച്ചിറ, ഗോകുല്‍ ഓച്ചിറ, സജീഷ്, പ്രവീണ്‍, അബ്ദുല്‍ സാലി എന്നിവര്‍ നേതൃത്വം നല്‍കി. തുളസി കൊട്ടാരക്കര സ്വാഗതവും നാസര്‍ കൊട്ടുകാട് നന്ദിയും പറഞ്ഞു. അഷ്മില്‍ കൊളംബന്‍ ഖിറാഅത്ത് നടത്തി. കുടുംബങ്ങള്‍ക്ക് പ്രത്യേക ഇഫ്താര്‍ സൗകര്യം ഷിഫാ റഹ്മാനിയ ഹോട്ടലില്‍ സജ്ജീകരിച്ചിരുന്നു.

Leave a Reply