സഫ മക്ക ഹാര ‘ബ്രോക്കോളി കിച്ചന്‍’ സംഘടിപ്പിച്ചു
റിയാദ്: സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചില്‍ ‘ബ്രോക്കോളി കിച്ചന്‍’ എന്ന പേരില്‍ പാചക മത്സരം സംഘടിപ്പിച്ചു. പാചകത്തെ ഗൗരവമായി കാണുന്നതിനും ആരോഗ്യകരമായ ഭക്ഷ്യ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനുമുളള ബോധവല്‍കരണ പരിപാടിയുടെ ഭാഗമായിരുന്നു മത്സരം. രുചി, നിറം, മണം എന്നിവ പെരുപ്പിക്കാന്‍ ഉപയോഗിക്കുന്ന കൃത്രിമ കൂട്ടുകളില്ലാതെ വിഭവങ്ങള്‍ തയ്യാറാക്കിയാണ് മത്സരാര്‍ത്ഥികളെത്തിയത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പടെ ഇരുപതിലധികം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. റിയാദിലെ പ്രമുഖ ഫുഡ് വ്‌ളോഗര്‍ ഹദീല്‍ അഖീല്‍ യൂസഫ് പരിപാടിയുടെ വിധികര്‍ത്താവായിരുന്നു. […]