
റിയാദ്: സൗദിയില്‍ നിന്ന് വിമാനമാര്‍ഗം രാജ്യം വിടുന്നവര്‍ കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പുവരുത്തുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. വാക്‌സിന്‍ എടുത്തവര്‍ക്കു യാത്രാ അനുമതി ലഭിക്കും. ഇതിനു പുറമെ തവക്കല്‍നാ ആപ്ലിക്കേഷനിലെ സ്റ്റാറ്റസും പരിഗണിക്കും. ബോര്‍ഡിംഗ് പാസ് ലഭിക്കുന്നതിന് യാത്രക്കാരുടെ വിവരങ്ങള്‍ തവക്കല്‍നാ ആപുമായി ബന്ധിപ്പിക്കും. ഇതോടെ വിമാനയാത്രക്ക് തവക്കല്‍നാ ആപ് നിര്‍ബന്ധമായി. വാക്‌സിന്‍ എടുക്കാത്തവരുടെ ബുക്കിംഗ് റദ്ദാക്കും.. ഇതുസംബന്ധിച്ച് എസ്എംഎസ് സന്ദേശം യാത്രക്കാര്‍ക്കു ലഭിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
