മസ്ജിദുകളില്‍ നമസ്‌കാരം നിര്‍ത്തി; വീടുകളില്‍ നമസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയ സന്ദര്‍ഭങ്ങളുണ്ട്
‘നിങ്ങളുടെ കൈകളെ നിങ്ങള്‍ നാശത്തിലേക്ക് ഇടരുത്’ ‘നിങ്ങള്‍ നിങ്ങളെ തന്നെ വധിച്ചുകളയരുത്’ -വിശുദ്ധ ഖുര്‍ആന്‍ റിയാദ്: സൗദിയിലെ മസ്ജിദുകളില്‍ നമസ്‌കാരം താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയാണ്. റിയാദില്‍ ചേര്‍ന്ന ഉന്നത പണ്ഡിത സഭയുടെ തീരുമാനപ്രകാരമാണ് ജുമുഅ ഉള്‍പ്പെടെ നിര്‍ത്തിവെക്കുന്നത്. വീടുകളിലും താമസ കേന്ദ്രങ്ങളിലും നമസ്‌കരിക്കാനാണ് നിര്‍ദേശം. വെളളിയാഴ്ച ജുമുഅക്ക് പകരം നാലു റകഅത്ത് വീടുകളില്‍ നമസ്‌കരിക്കണമെന്നും പണ്ഡിത സഭ നിര്‍ദേശിച്ചു. പതിറ്റാണ്ടുകള്‍ പിന്നിടുന്ന സൗദിയിലെ പ്രവാസത്തിനിടയില്‍ മസ്ജിദുകളില്‍ നമസ്‌കാരം നിര്‍ത്തിയ സംഭവം പ്രവാസികള്‍ക്ക് ഒരുപക്ഷേ ആദ്യമായിരിക്കും. ഇസ്‌ലാമിക ചരിത്രത്തില്‍ […]












