ആകാശ എയര്‍ ഈ വര്‍ഷം സര്‍വീസ് ആരംഭിക്കും
റിയാദ്: ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനിയായ ആകാശ എയറിന്റെ ആദ്യ സര്‍വീസ് ഈ വര്‍ഷം ആരംഭിക്കും. ഓഹരി വിപണിയിലെ കരുത്തനായ രാകേഷ് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തിലാണ് പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നത്. ആകാശ എയറിന്റെ ആദ്യ വിമാന സര്‍വീസ് മെയ് മാസം ആരംഭിക്കുന്നതിനുളള നടപടി പുരോഗമിക്കുകയാണ്. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെയും അനുമതിക്കായി കാത്തിരിക്കുകയാണെന്ന് കമ്പനി സിഇഒ വിനയ് ദുബെ പറഞ്ഞു. കമ്പനിയുടെ ജോയിംഗ് 737 ഏപ്രില്‍ മാസത്തോടെ ലഭിക്കും. അടുത്ത വര്‍ഷത്തോടെ കമ്പനി […]













