പുകയില ഉപഭോഗം കുറയുന്നു; അധിക നികുതി ഫലം ചെയ്തു
റിയാദ്: സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ 43 ശതമാനം കുറവ് രേഖപ്പെടുത്തിയതായി സൗദി കസ്റ്റംസ്. 2017 ല്‍ 313 കോടി റിയാലിന്റെ ഇറക്കുമതി നടന്നിരുന്നു. എന്നാല്‍ 2018 ല്‍ 178 കോടി റിയാലിന്റെ പുകയില ഉല്‍പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇറക്കുമതിയില്‍ 134 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തിയതായും കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ 50 കോടി റിയാലിന്റെ പുകയില ഉല്‍പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇത് 8,720 ടണ്‍ പുകയില ഉല്‍പന്നങ്ങളാണ്. […]

