റംലാ ബീഗം ഇശല്‍ നൈറ്റ് ജനുവരി 21ന്
റിയാദ്: സീ ടെക് അവതരിപ്പിക്കുന്ന ‘റംലാ ബീഗം ഇശല്‍ നൈറ്റ്’ ജനുവരി 21ന് റിയാദില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം 7.30 മുതല്‍ ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാലു പതിറ്റാണ്ടു മുമ്പ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ റംലാ ബീഗത്തിനും ശ്രദ്ധേയമായ സ്ഥാനമാണുളളത്. പ്രമുഖരായ സംഗീതഞ്ജര്‍, ഗായകര്‍ എന്നിവരോടൊപ്പം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന റംലാ ബീഗം ആദ്യമായാണ് റിയാദ് സന്ദര്‍ശിക്കുന്നത്. സംഗീത പ്രേമികളുടെ നേതൃത്വത്തില്‍ റംലാ ബീഗത്തെ ആദരിക്കുകയും പഴയ ഗാനങ്ങള്‍ […]












