സ്‌പോണ്‍സര്‍ വേണ്ട; വിദേശികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി
റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് സ്ഥിര താമസം അനുവദിക്കുന്ന പ്രീമിയം റസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷ സ്വീകരിച്ചുതുടങ്ങിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സ്പാര്‍ക് പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തരമന്ത്രാലയം ആരംഭിച്ച saprc.gov.sa വെബ് സൈറ്റ് വഴിയാണ് വിദേശികള്‍ പ്രീമിയം റസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനില്‍ വേഗം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന മൂന്ന് ഘട്ടങ്ങളാണുളളത്. പ്രീമിയം ഇഖാമ നേടുന്നവര്‍ക്ക് സ്വദേശി പൗരന്‍മാര്‍ക്കുള്ള സുപ്രധാന ആനുകൂല്യങ്ങള്‍ക്കു അവകാശം ഉണ്ടാകും. ഇതായിരിക്കും വിദേശികളെ മുഖ്യമായും […]














