Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

Riyadh Bureau

gulf, saudi

കാല്‍പ്പന്താവേശത്തിന് കളമൊരുങ്ങുന്നു; കെഎംസിസി സൂപ്പര്‍ കപ്പ് ഫിക്‌സ്ചര്‍ പ്രകാശനം നാളെ

റിയാദ്: കാല്‍പ്പന്താവേശത്തിന് കളമൊരുക്കി കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഒമ്പതാമത് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ടൂര്‍ണമെന്റിന്റെ ഫിക്ചര്‍, ട്രോഫി, ലോഗോ, കൂപ്പണ്‍ എന്നിവയുടെ പ്രകാശനം മുര്‍സലാത്തിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ജൂലൈ 11 രാത്രി 6:30ന് നടക്കും. റിയാദിലെ എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ കെഎംസിസി പ്രവര്‍ത്തകര്‍ക്കായി 8 ജില്ലകള്‍ പ്രതിനിധീകരിക്കുന്ന ടീമുകളും മത്സരത്തില്‍ മാറ്റുരക്കും. ശിഫ ദിരാബ് റോഡിലെ ദുറാത്ത് അല്‍മലാബ് സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്ന ഇലവന്‍സ് രണ്ടു മാസം നീണ്ടുനില്‍ക്കും. ലീഗ് കം […]

gulf, saudi

പെരുമ്പാവൂര്‍ കൂട്ടായ്മ; സാജു ദേവസ്സി നയിക്കും

റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദിന് പുതിയ നേതൃത്വം. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് മൂലയില്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ഹ്യുമാനിറ്റേറിയന്‍ കണ്‍വീനര്‍ ഉസ്മാന്‍ പരീത് ജീവകാരുണ്യ റിപ്പോര്‍ട്ടും, ട്രഷറര്‍ അന്‍വര്‍ മുഹമ്മദ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സലാം പെരുമ്പാവൂര്‍ (രക്ഷാധികാരി), സാജു ദേവസ്സി (പ്രസിഡന്റ്), കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടന്‍ (സെക്രട്ടറി), തന്‍സില്‍ ജബ്ബാര്‍ (ട്രഷറര്‍), ലാലു വര്‍ക്കി

gulf, saudi

എറണാകുളം കൂട്ടായ്മ സൗഹൃദ സംഗമവും മെറിറ്റ് അവാര്‍ഡ് വിതരണവും

റിയാദ്: വര്‍ണാഭമായ കലാ, സാംസ്‌കാരിക പരിപാടികളോടെ എറണാകുളം ജില്ല പ്രവാസി അസോസിയേഷന്‍ റിയാദ് (എടപ്പ) ‘സമ്മര്‍ ബീറ്റ്‌സ്-2025’ സൗഹൃദ സംഗമവും മെറിറ്റ് അവാര്‍ഡ് വിതരണവും അരങ്ങേറി. സുലൈ സലാഹിയ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരികസമ്മേളനം ചെയര്‍മാന്‍ അലി ആലുവ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. അമീര്‍ കാക്കനാട്, കരീം കാട്ടുകുടി എന്നിവരുടെ നേതൃത്വത്തില്‍ ഈ വര്‍ഷം 10, 12 കഌസ്സുകളില്‍ വിജയിച്ച എറണാകുളം ജില്ലയില്‍ നിന്നുള്ള പ്രവാസികളായ രക്ഷിതാക്കളുടെ മക്കളെ എഡ്യൂക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്

saudi

കരുതലിന്റെ മാതൃകയ്ക്ക് ‘എടപ്പ’ ആദരം

റിയാദ്: ജീവസന്ധാരണം തേടി പ്രവാസം തെരഞ്ഞെടുക്കുന്ന വിദേശികളെ കരുതലോടെ ചേര്‍ത്തുപിടിക്കുന്നതില്‍ മാതൃകയായ സൗദി പൗരന്‍ മഹ്ദി നാസ്സര്‍ അല്‍ സുബൈയ്ക്ക് (അബു നാസര്‍) ആദരം. എറണാകുളം ജില്ല പ്രവാസി അസോസിയേഷന്‍ റിയാദ് (എടപ്പ) ആണ് സമ്മര്‍ ബീറ്റ്‌സ്-2025 സാംസ്‌കാരിക വേദിയില്‍ പൊന്നാടയും ഫലകവും സമ്മാനിച്ച് ആദരിച്ചത്. റിയാദില്‍ എയര്‍ കണ്ടീഷ്ണര്‍ പൊട്ടിത്തെറിച്ചു അപകടത്തില്‍ മരിച്ച പറവൂര്‍ സ്വദേശി സിയാദിന്റെ സ്‌പോണ്‍സറാണ് മഹ്ദി നാസ്സര്‍ അല്‍ സുബൈ. സിയാദിന്റെ ആകസ്മിക വേര്‍പ്പാടില്‍ മനംനൊന്ത് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മയ്യിത്ത് നിസ്‌കാരവേളയിലും

gulf, saudi

അബ്ദുല്‍ റഹീമിന് ആശ്വാസം; പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ തളളി

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിന് അധിക ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി അപ്പീല്‍ കോടതി തളളി. സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിച്ചതിന് വിചാരണ കോടതി മെയ് 26ന് 20 വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ ആണ് തളളിയത്. പ്രൈവറ്റ് റൈറ്റ് പ്രകാരം മരിച്ച ബാലന്റെ കുടുംബം 15 മില്ല്യണ്‍ റിയാല്‍ ദിയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കിയതിനെ

gulf, saudi

ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

റിയാദ്: സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷൈജു പച്ചക്ക് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്റെ ആദരം. പതിനാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ഹ്യുമാനിറ്റേറിയന്‍ എക്‌സലന്റ് അവാര്‍ഡ്-2025 ആണ് ഷൈജു പച്ചക്കു സമ്മാനിച്ചത്. പൊന്നാടയും പ്രശംാസാ ഫലകവും അടങ്ങിയ അവാര്‍ഡ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സമ്മാനിച്ചു. പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം റിയാദ് ഇന്ത്യന്‍ എംബസ്സി വെല്‍ഫെയര്‍ ഉദ്യോഗസ്ഥന്‍ ഷറഫുദ്ധീന്‍ സഹ്‌റ ഉദ്ഘാടനം ചെയ്തു. ജീവകരുണ്യ രംഗത്തെ എളിയ പ്രവര്‍ത്തനങ്ങള്‍ക്കു റിയാദ് പൊതു സമൂഹമാണ്

gulf, saudi

വര്‍ണാഭമായ പരിപാടികളോടെ ‘ദിശ യോഗ മീറ്റ്’

റിയാദ്: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ‘ദിശ യോഗ മീറ്റ്-2025’ വിവിധ പരിപാടികളോടെ അരങ്ങേറി. റിയാദ് ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെ ദിശ സെന്‍ട്രല്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു പരിപാടി. ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം കൗണ്‍സിലര്‍ വൈ. സാബിര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ കെഎം അധ്യക്ഷത വഹിച്ചു. നേപ്പാള്‍ അംബാസഡര്‍ ഡോ. നരേഷ് ബിക്രം ധക്കല്‍ മുഖ്യാതിഥി ആയിരുന്നു. ശ്രീലങ്കന്‍ എംബസ്സി റിയാദ് കമ്മ്യൂണിറ്റി

gulf, saudi

‘തമസ്‌കൃതരുടെ സ്മാരകം’ പ്രകാശനം ചെയ്തു.

ദമ്മാം: മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍മാലിക് മഖ്ബൂല്‍ തയ്യാറാക്കി ഡെസ്റ്റിനി ബുക്‌സ് കോഴിക്കോട് പ്രസിദ്ധീകരിച്ച ‘തമസ്‌കൃതരുടെ സ്മാരകം’ എന്ന പഠന ഗ്രന്ഥം പ്രകാശനം ചെയ്തു. ഖസീം യൂണിവേഴ്‌സിറ്റി പ്രൊഫ ഡോ. മഹമൂദ് മൂത്തേടത്ത് സാംസ്‌കാരിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ എഞ്ചിനീയര്‍ മുഷ്ത്താഖ് കുവൈത്തിനു നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. യോഗത്തില്‍ ആലിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സ.സി ജന. സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്വത്തിനുമെതിരെ മലബാറില്‍ നടന്ന

gulf, saudi

‘ഗതി മാറ്റിയ ചരിത്രങ്ങള്‍’: കെഡിഎംഎഫ് ടേബിള്‍ ടോക്

റിയാദ്: റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്റെ (കെ.ഡി.എം.എഫ് റിയാദ്) നേതൃത്വത്തില്‍‘ഹിജ്‌റ: ലോക ചരിത്രത്തിന്റെ ഗതി മാറ്റിയ പലായനം’, ‘സമസ്ത: കേരള ചരിത്രത്തിന്റെ ഗതിമാറ്റിയ പിറവി’ എന്നി വിഷയങ്ങളില്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. റിയാദിലെ അല്‍ മദീന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഉസ്താദ് ഷാഫി ഹുദവി ഓമശ്ശേരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഹിജ്‌റ ലോക ചരിത്രത്തെ കീഴ്‌മേല്‍ മറിച്ച സംഭവമാണെന്നും മുഹാജിറുകള്‍ കാണിച്ച ത്യാഗവും അന്‍സാറുകള്‍ കാണിച്ച സാഹോദര്യവും ഇന്നത്തെ മുസ്ലിം സമൂഹം പിന്തുടരേണ്ട മാതൃകയായിരുന്നു എന്നതും

gulf, saudi

പെരുമ്പാവൂര്‍ കൂട്ടായ്മ 14-ാം വാര്‍ഷികം

റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദ് (പിപിഎആര്‍) പതിനാലാമത് വാര്‍ഷികം ആഘോഷിച്ചു. പിപിഎര്‍ ആനൂവല്‍ ഫെസ്റ്റ്-2025 എന്ന പേരില്‍ മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം. പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം റിയാദ് ഇന്ത്യന്‍ എംബസ്സി വെല്‍ഫെയര്‍ ഉദ്യോഗസ്ഥന്‍ ഷറഫുദ്ധീന്‍ സഹ്‌റ ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുകാട്, സിദ്ദിഖ് തുവൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍ (മീഡിയ ഫോറം), ഉമര്‍ മുക്കം (ഫോര്‍ക്ക), ഷുക്കൂര്‍ ആലുവ (ഒഐസിസി), സുബാഷ് അമ്പാട്ട് (എറണാകുളം ജില്ലാ അസോസിയേഷന്‍), അമീര്‍ ബീരാന്‍

gulf, saudi

12 ഭാഷകളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് ‘റിസാ’ കാമ്പയിന്‍

റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ലഹരിവിരുദ്ധ പരിപാടിയായ ‘റിസ’യുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധദിനത്തില്‍ പ്രതിജ്ഞാ കാമ്പയിന്‍ സംഘടിപ്പിച്ചു. വിവിധരാജ്യങ്ങളിലെ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേരളം, തമിഴ്‌നാട്, കര്‍ണാടകം, ഒഡീഷ എന്നീസംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി അരലക്ഷത്തിലധികം കുട്ടികളും ആയിരത്തിലധികം അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. മലയാളം, ഇംഗഌഷ്, ഹിന്ദി, മറാഠി, തമിഴ്, അറബിക്, ഉര്‍ദു, കന്നഡ, തെലുങ്ക്, ഒഡീസി, മലായ്. ചൈനീസ് എന്നിങ്ങനെ പന്ത്രണ്ട് ഭാഷകളില്‍ റിസയുടെ പ്രതിജ്ഞ ഏറ്റുചൊല്ലായായിരുന്നു കാമ്പയിന്‍. സൗദിയില്‍

gulf, Job Vacancy, Jobs, saudi

റിയാദ് ഇന്ത്യന്‍ സ്‌കൂളില്‍ അഡ്മിന്‍, ഫൈനാന്‍സ് ഓഫീസര്‍ തസ്തികയില്‍ ഒഴിവ്

റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദ് അഡ്മിന്‍ ഓഫീസര്‍, ഫൈനാന്‍സ് ഓഫീസര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിന്‍ ഓഫീസര്‍ തസ്തികയ്ക്ക് ബിരുദാനന്തര ബിരുദവും പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിചയം, സംഘാടനം, ആശയവിനിമയം, എന്നിവയില്‍ വൈദഗ്ദ്യവും വേണം. ഫൈനാന്‍സ് ഓഫീസര്‍ തസ്തികയിലേയ്ക്ക് ഫൈനാന്‍സ് ആന്റ് അക്കൗണ്ടിംഗില്‍ ബിരുദം (സിഎ, എസിസിഎ, ഐസിഡബഌയുഎ), അല്ലെങ്കില്‍ എംബിഎ ഫൈനാന്‍സ്, കോമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും പ്രവര്‍ത്തി പരിചയവും എന്നിവ ഉളളവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സിവി, യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന

gulf, saudi

സൗദിയില്‍ വെടിയേറ്റ് മരിച്ച ഐസിഎഫ് പ്രവര്‍ത്തകന്റെ മയ്യിത്ത് ഖബറടക്കി

കോഴിക്കോട്: സൗദിയിലെ ബീഷയില്‍ വെടിയേറ്റ് മരിച്ച ഐസിഎഫ് പ്രവര്‍ത്തകന്‍ ബഷീറിന്റെ മയ്യിത്ത് ഐസിഎഫ് നേതാക്കളും പ്രവര്‍ത്തകരും ബന്ധുക്കളും ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ നിന്നു കാസര്‍കോടുളള വീട്ടിലെത്തിച്ച മയ്യിത്ത് ജൂലൈ 4ന് രാവിലെ ഏഴിനു ബന്തടുക്ക ഏണിയാടി ജുമാ മസ്ജിദില്‍ ഖബറടക്കി. ജൂലൈ 3ന് (വ്യാഴം) പുലര്‍ച്ചെ മൂന്നിനറ ജിദ്ദയില്‍ നിന്നു ഇന്‍ഡിഗോ വിമാനത്തില്‍ ദല്‍ഹി ഹൈദരാബാദ് വഴിയാണ് മൃതദേഹം കോഴിക്കോട് എത്തിയത്. 8.30 ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ മയ്യിത്ത് ഐസിഎഫ് സൗദി നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ റഷീദ്

azhchavatam, gulf

പ്രവാസത്തിനിടയിലെ അകാല വേര്‍പാടുകള്‍

റിയാദ് ബത്ഹയില്‍ കഴിഞ്ഞ ആഴ്ച രണ്ട് മലയാളി യുവാക്കള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇരുവരും നാല്പത് വയസിനടുത്തു പ്രായമുളളവരാണ്. ജിസിസി രാഷ്ട്രങ്ങളില്‍ ഒരു ദിവസം 36 ഇന്ത്യക്കാര്‍ മരിക്കുന്നുണ്ടെന്നാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ കണക്ക്. സംസ്ഥാനം തിരിച്ചുളള കണക്ക് ലഭ്യമല്ലെങ്കിലും ജിസിസിയില്‍ തൊഴിലെടുക്കുന്ന മലയാളികളുടെ എണ്ണം പരിശോധിച്ചാല്‍ മരിക്കുന്നവരില്‍ മലയാളികളാകും എണ്ണത്തില്‍ കൂടുതല്‍. ഇവരിലേറെയും ഹൃദയാഘാതത്തിന്റെ പിടിയിലമര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2024 ജനുവരി മുതല്‍ ജൂണ്‍ വരെ ഗള്‍ഫ് നാടുകളില്‍

Scroll to Top