പുതിയ വിസയിലെത്തുന്നവര്‍ക്ക് പഴയ ലൈസന്‍സ് പുതുക്കി നല്‍കും
റിയാദ്: സൗദിയില്‍ നിന്നു ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിട്ടവര്‍ മടങ്ങിയെത്തിയാല്‍ അവരുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതിയ ഇഖാമയില്‍ ചേര്‍ക്കാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. ലൈസന്‍സ് കാലാവധി കഴിഞ്ഞെങ്കില്‍ പാഴ അടച്ച് പുതുക്കാമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ട് മടങ്ങി വരാത്തവര്‍ക്ക് മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ പുതിയ തൊഴില്‍ വിസയില്‍ സൗദിയിലെത്താം. ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിട്ടവര്‍ക്ക് പുതിയ വിസയില്‍ മടങ്ങി വരുന്നതിന് ഇത് ബാധകമല്ല. അതേസമയം, ഈ രണ്ട് വിഭാഗത്തിലുളള വിദേശികളും സൗദിയില്‍ മടങ്ങിയെത്തിയാല്‍ […]














