Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും
Damam, gulf, Jeddah, Riyad

പുതുതലമുറയെ ശരിയായ ചരിത്രം പഠിപ്പിക്കണം: ഒഐസിസി

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഇന്ത്യയുടെ എഴുപത്തി അഞ്ചാമത് സ്വാതന്ത്രദിനം സഘോഷിച്ചു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മറ്റി ആക്റ്റിങ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് അദ്യക്ഷത വഹിച്ചു. കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ ഡോ. ഷൈന്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്രദിനം ആരും ദാനം തന്നതല്ലെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിരവധി പോരാട്ടങ്ങളിലൂടേയും ധീര ദേശാഭിമാനികളകള്‍ ജീവന്‍ ബലി അര്‍പ്പിച്ചും നേടിയതാണെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സ്വാതന്ത്ര സമരവും അതിന് നേതൃത്വം നല്‍കിയ […]

Damam, gulf, Jeddah, Riyad

സാംസ്‌കാരിക വിരുന്നൊരുക്കി സ്വാതന്ത്ര്യദിനം ആഘോഷിച്ച് റിയാദ് ടാക്കീസ്

റിയാദ്: സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡന്റ് നൗഷാദ് ആലുവ പതാക ഉയര്‍ത്തി. രക്ഷാധികാരി അലി ആലുവ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ഷഫീഖ് പാറയില്‍ സ്വാതന്ത്ര്യദിന പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. ശിഹാബ് കൊട്ടുകട, പുഷ്പരാജ്, ഷൈജു പച്ച എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. ദേശഭക്തി ഗാനവും കുട്ടികളുടെ നൃത്തനൃത്യങ്ങളും അരങ്ങേറി. സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ബലി അര്‍പ്പിച്ച മഹാന്മാര്‍ക്കും

Damam, gulf, Jeddah, Riyad

പ്രവാസി മലയാളി ഫൗണ്ടേഷന്‍ സ്വാതന്ത്ര്യ ദിനാഘോഷം

റിയാദ്: ഇന്ത്യയുടെ എഴുപതിയഞ്ചാമത് സ്വാതന്ത്ര്യ ദിനം പ്രവാസി മലയാളി ഫൗണ്ടെഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഘോഷിച്ചു. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ജോണ്‍സണ്‍ മാര്‍ക്കൊസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. അഷറഫ് മുഖ്യാതിഥി ആയിരുന്നു. ആന്‍ഡ്രിയ ജോണ്‍സന്റെ ദേശ ഭക്തി ഗാനം അവതരിപ്പിച്ചു. പ്രെഡിന്‍ അലക്‌സ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഷാജഹാന്‍ ചാവക്കാട്, മുജീബ് കായംകുളം,

Damam, gulf, Jeddah, Riyad

ഷിഫാ വെല്‍ഫെയര്‍ അസോസിയേഷന്‍ എട്ടാം വാര്‍ഷികം

റിയാദ്: ഷിഫാ വെല്‍ഫെയര്‍ അസോസിയേഷന്‍ എട്ടാമത് വാര്‍ഷികവും സംഗീതവിരുന്നും അരങ്ങേറി. ഷിഫ റിമാസ് ആഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം എന്‍ ആര്‍ കെ ചെയര്‍മാന്‍ സത്താര്‍ കായംകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്‍ കരീം പുന്നല അധ്യക്ഷത വഹിച്ചു. അജിത് കുമാര്‍ കടയ്ക്കല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍, മുജീബ് കായംകുളം, വിജയന്‍ നെയ്യാറ്റിന്‍കര, പീറ്റര്‍ കോതമംഗലം, ഉമര്‍ അമാനത്ത്, സാബു പത്തടി, അലി മക്കാ സ്‌റ്റോര്‍, നൗഷാദ് കിളിമാനൂര്‍, അശ്‌റഫ് ഓച്ചിറ, മൊയ്തു കാസര്‍കോഡ്,

Damam, gulf, Jeddah, Riyad

കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

റിയാദ്: കായംകുളം റിയാദ് പ്രവാസി അസ്സോസിയേഷന്‍ ‘കൃപ’ ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. യോഗത്തില്‍ പ്രസിഡന്റ് ഷൈജു നമ്പലശ്ശേരില്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ സത്താര്‍ കായംകുളം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് ലവ്‌ഷോര്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സെയ്ഫ് കൂട്ടുങ്കല്‍, ജീവകാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദ്, ട്രഷറര്‍ അഷ്‌റഫ് കായംകുളം, ഉപദേശക സമതി അംഗം മുജീബ് കായകുളം, ജോ. കണ്‍വീനര്‍ (ജീവകാരുണ്യം) ഷിബു ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷംസുദ്ധീന്‍ ബഷീര്‍, എബി വൈക്കത്ത്,

Damam, gulf, Jeddah, Riyad

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് റിയാദ് ഇന്ത്യന്‍ എംബസി

റിയാദ്: വിപുലമായ പരിപാടികളോടെ റിയാദ് ഇന്ത്യന്‍ എംബസി 76-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കൊവിഡ് നിയന്ത്രണം പൂര്‍ണമായും പിന്‍വലിച്ചതിന് ശേഷം എംബസി അങ്കണത്തില്‍ നട ന്ന പൊതു പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ചാര്‍ജ് ദി അഫയേഴ്‌സ് എന്‍ രാം പ്രസാദ് പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. നയതന്ത്രപ്രതിനിധികള്‍, സൗദി പൗരന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൗരപ്രമുഖര്‍ ഉള്‍പ്പെടെ എഴുന്നൂറിലധികം ആളുകള്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെ സന്ദേശം രാം പ്രസാദ് പങ്കുവെച്ചു. ചാര്‍ജ് ദി അഫയേഴ്‌സും

Damam, gulf, Jeddah, Riyad

റാഫിയുടെ അനശ്വര ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ച് ആസാദി കാ അമൃത് മഹോത്സവ്

റിയാദ്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിഖ്യാത ഗായകന്‍ മുഹമ്മദ് റാഫി അനശ്വരമാക്കിയ ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ച് റിയാദിലെ ഗായകര്‍. ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയത്തിലാണ് പരിപാിെ അരങ്ങേറിയത്. ബ്രൗണ്‍ സാന്റ് ഈവന്റ് ഒരുക്കിയ ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് റാഫി അനുസ്മരണം ഒരുക്കിയത്. പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ യൂനസ് പാടുങ്ങല്‍, കോര്‍ഡിറ്റേര്‍ ജയ് ജേക്കബ്, ഓര്‍ക്കസ്‌ട്രേഷന്‍ ചീഫ് നൗഷാദ് ഷാ, ഓര്‍ക്കസ്‌ട്രേഷന്‍ അസ്സിസ്റ്റന്റ് ബാബു ഷാ എന്നിവരുടെ നേതൃത്വത്തില്‍ ഗായകരായ റഹീം ഉപ്പള, ജലീല്‍ കൊച്ചിന്‍, കബീര്‍ തലശ്ശേരി, നിഷാ

Damam, gulf, Jeddah, Riyad

ഖത്തറില്‍ നിന്ന് മനുഷ്യക്കടത്ത്; ഇന്ത്യന്‍ അധ്യാപകന്‍ സൗദി മരുഭൂമിയില്‍ ഇടയന്‍

റിയാദ്: ഇന്ത്യയില്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന അലഹബാദ് സ്വദേശി സൗദി മരുഭൂമിയില്‍ ഒട്ടകങ്ങളോടൊപ്പം ഇടയന്‍. ഖത്തറില്‍ മികച്ച ജോലി വാഗ്ദാനം ചെയ്ത് തൊഴില്‍ വിസയിലെത്തിച്ച് കുവൈത്ത് വഴിയാണ് സൗദിയിലെത്തിയത്. ഗുജറാത്തിലെ സാബിറലി, രാജസ്ഥാനിലെ സുനില്‍ ദാമോദര്‍ എന്നിവരാണ് വിസ ഏജന്റുമാരുടെ ചതിയില്‍പെട്ട് മരുഭൂമിയില്‍ ആടുജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായത്. 2019 സെപ്തംബറിലാണ് ഇവര്‍ ഖത്തറിലെത്തിയത്. സ്‌പോണ്‍സര്‍ കുവൈത്ത് വഴി സൗദിയിലേക്ക് വിസിറ്റ് വിസയില്‍ കടത്തി. ഒട്ടകങ്ങളോടൊപ്പം മരുഭൂമിയിലകപ്പെട്ട ഇവരെ മോചപ്പിക്കണമെന്ന് റിയാദ് ഇന്ത്യന്‍ എമ്പസിയില്‍ പരാതി ലഭിച്ചിരുന്നു. ഇതിനായി

Damam, gulf, Jeddah, Riyad

ഫാഷിസം ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്നു: റിംഫ് ചര്‍ച്ചാ സംഗമം

റിയാദ്: മാധ്യമങ്ങളുടെ കോര്‍പറേറ്റ്‌വത്കരണവും ഫാഷിസത്തോടുള്ള മമതയും ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്നതായി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം നടത്തിയ സെമിനാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് മാധ്യമങ്ങള്‍. പുതിയ കാലത്ത് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ മറച്ചുവെക്കാന്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമം നടത്തുന്നതായും ചര്‍ച്ചാ സംഗമം ചൂണ്ടിക്കാട്ടി. റിയാദ് ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സാംസ്‌കാരിക പ്രവര്‍ത്തകന്‍ മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) പ്രസിഡന്റ് ഷംനാദ്

Damam, gulf, Jeddah, Riyad

ചലചിത്ര താരം അന്‍സിബ സെപ്തം. 16ന് റിയാദില്‍

റിയാദ്: സൗദി കലാ സംഘം (എസ്‌കെഎസ്) റിയാദ് ബീറ്റ്‌സ്-2022 ഒരുക്കം തുടങ്ങി. സെപ്തംബര്‍ 16ന് റിയാദില്‍ അരങ്ങേറുന്ന പരിപാടിയില്‍ ചലചിത്ര താരം അന്‍സിബ ഹസ്സന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, സത്യജിത്ത് സീബുള്‍, സക്കീര്‍ ഹുസ്സൈന്‍, അന്‍ഷാദ് ഫിലിംക്രാഫ്റ്റ്‌സ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ശ്രീല, നിത, ജയേഷ്, വിഷ്ണു വിജയന്‍, അബി ജോയ്, രാജേഷ് ഗോപാല്‍, ഷബാന അന്‍ഷാദ്, തസ്‌നിം റിയാസ്, ദേവിക ബാബുരാജ്, ലിനെറ്റ് സ്‌കറിയ, ഷാന്‍ പെരുമ്പാവൂര്‍,

Damam, gulf, Jeddah, Riyad

മലപ്പുറം ഒഐസിസി അംഗത്വ ക്യാമ്പയിന്‍

റിയാദ്: ഒഐസിസി മലപ്പുറം ജില്ലാ അംഗത്വ വിതരണ ക്യാമ്പയിന്‍ ആരംഭിച്ചു. ബത്ഹ സഫാ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമീര്‍ പട്ടണത്ത് അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാര്‍ക്കാട് മെമ്പര്‍ഷിപ്പ് അപേക്ഷ സലീം കളക്കരക്ക് നല്‍കി അംഗത്വ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിദീഖ് കല്ലുപറമ്പന്‍, ജില്ലാ ഭാരവാഹികളായ സമീര്‍ മാളിയേക്കല്‍, വിനീഷ് ഒതായി, സൈനുദ്ധീന്‍,

Damam, gulf, Jeddah, Riyad

കൂടുതല്‍ വിദേശ ഉംറ തീര്‍ഥാടകര്‍ എത്തി തുടങ്ങി

റിയാദ്: ഈ വര്‍ഷം ഉംറ സീസണ്‍ ആരംഭിച്ചതിന് ശേഷം 85,000 ഉംറ വിസകള്‍ വിതരണം ചെയ്തതായി ഹജ്, ഉംറ സഹ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത്. രണ്ടാഴ്ിക്കിടെയാണ് ഇത്രയും വിസകള്‍ വിതരണം ചെയ്തത്. ഇതില്‍ 25,000 തീര്‍ഥാടകര്‍ സൗദിയില്‍ എത്തിക്കഴിഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നുളള ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ഹറമിന്റെ ശേഷി മാത്രമാണ് ഉംറ വിസ അനുവദിക്കുന്നത്. ഇഅ്തമര്‍നാ ആപ് ഉപയോഗിച്ച് ഹറമിലെ തിരക്ക് മനസ്സിലാക്കാന്‍ കഴിയും. ഇതിനനുസരിച്ച് ഉംറ പെര്‍മിറ്റിന് ബുക്ക് ചെയ്യാം.

Damam, gulf, Jeddah, Riyad

ഉനൈസയില്‍ എസ്‌ഐസി ഫ്രീഡം സ്‌ക്വയര്‍

ഉനൈസ: സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്‌ഐസി) ഉനൈസ സെന്‍ട്രല്‍ കമ്മറ്റി ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിച്ചു. ഡോ. സുബൈര്‍ ഹുദവി ചെകന്നൂരിന് സ്വീകരണവും ഒരുക്കി. ‘സമത്വം സ്വാതന്ത്രം സാഹോദര്യം’ എന്ന പ്രമേയത്തില്‍ നടന്ന പരിപാടി ദേശിയ ഗാനത്തോടെയാണ് ആരംഭിച്ചത്. പോയ കാലതുടിപ്പുകളെ പുതു തലമുറക്കായി അടയാളപെടുത്തുന്ന ഫ്രീഡം സ്‌ക്കോയറില്‍ സമരത്തിന്റെ മായാത്ത സ്മരണകളാണ് നിറഞ്ഞുനില്‍ക്കുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് സയ്യിദ് അബ്ദുറഹ്മാന്‍ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. ഖുര്‍ത്തുബ ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഡോ. സുബൈര്‍ ഹുദവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. രാഷ്ട്രനേതാക്കള്‍

Damam, gulf, Jeddah, Riyad

ഹായിലില്‍ മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു

ഹായില്‍: രണ്ട് മാസം മുമ്പ് സൗദി അറേബ്യയിലെ ഹായിലില്‍ മരിച്ച ഉത്തര്‍പ്രദേശ് ലക്‌നൗ സ്വദേശിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. ഇമ്രാന്‍ അലി (28) യുടെ മൃതദേഹമാണ് നാട്ടില്‍ സംസ്‌കരിച്ചത്. ഹായില്‍ സ്വകാര്യ ആശുപതിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ലക്‌നൗ എയര്‍പോര്‍ട്ടില്‍ എസ്ഡിപിഐ ലക്‌നൗ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള മൃതദേഹം ഏറ്റുവാങ്ങി കുടുംബത്തിന് കൈമാറി. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്‍ റഊഫ് എന്‍ കെ, സോഷ്യല്‍ ഫോറം നോര്‍ത്തേണ്‍

Scroll to Top