Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും
Damam, gulf, Jeddah, Riyad

അമിത വിമാന ടിക്കറ്റ് നിരക്ക്; കേന്ദ്രം ഇടപെടണം: കേളി ഏരിയ സമ്മേളനം

റിയാദ്: ഗള്‍ഫ് സെക്ടറിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് തുടരുന്ന വിമാനക്കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കേളി കലാസാംസ്‌കാരിക വേദി ഉമ്മുല്‍ ഹമാം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നാലിരട്ടിവരെയാണ് നിരക്ക് കൂട്ടിയത്. അവധി കഴിഞ്ഞ് ഗള്‍ഫ് നാടുകളിലെ സ്‌കൂള്‍ തുറക്കുന്നത് ചൂഷണണ ചെയ്യുന്നത് തടയണമെന്നും സമ്മേളനം പ്രമേയത്തില്‍ വ്യക്തമാക്കി. കേളി പതിനൊന്നാം കേന്ദ്ര സമേളനത്തിന്റെ മുന്നോടിയായി ഏരിയയുടെ അഞ്ചാമത് സമ്മേളനം ജ്യോതി പ്രകാശ് നഗറില്‍ നടന്നു. പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി […]

Damam, gulf, Jeddah, Riyad

തൊഴില്‍ ഉള്‍ക്കാഴ്ച: അഭിരുചി അറിയാം; അവസരങ്ങളും

റിയാദ്: ഗ്രന്ഥകാരന്‍ കുഞ്ചു സി. നായരുടെ പുതിയ രചന പ്രകാശനത്തിനൊരുങ്ങുന്നു. An insight into your Career: Know your Choice; Grow Your Chance എന്ന പുസ്തകം അടുത്തമാസം പുറത്തിറങ്ങും. ഹൈസ്‌കൂള്‍ മുതല്‍ ബിരുദ തലം വരെയുളള വിദ്യാര്‍ത്ഥികള്‍ക്കു തൊഴില്‍, അഭിരുചി, അവസരം എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ഗ്രന്ധത്തിന്റെ ഉളളടക്കം. നേരത്തെ An insight into your thoughts എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ച കുഞ്ചു സി നായര്‍ സാമ്പത്തിക വിദഗ്ദനും സാമൂഹിക പ്രവര്‍ത്തകനുമാണ്. ജീവിത വിജയത്തിന്

Damam, gulf, Jeddah, Riyad

റിയാദില്‍ ബെനാമി റെയ്ഡ്: ഓടിയൊളിച്ചവര്‍ക്കെതിരെ നടപടി

റിയാദ്: ബെനാമി സംരംഭകരെ കണ്ടെത്താന്‍ റിയാദില്‍ നന്നെ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. ദേശീയ ബെനാമി വിരുദ്ധ പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. രാജ്യത്ത് കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നേടി വിവിധ സംരംഭങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ വിശകലനം ചെയ്ത് ആര്‍ഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സംശയമുളള സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. പരിശോധന നടന്ന ചില സ്ഥാപനങ്ങള്‍ ബെനാമിയാണെന്ന് വ്യക്തമായതായി പരിശോധനാ സംഘം അറിയിച്ചു. ബെനാമി വിരുദ്ധ നിയമ പ്രകാരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. അതിനിടെ പരിശോധന

Damam, gulf, Jeddah, Riyad

അറസ്റ്റിനിടെ തീവ്രവാദി സ്വയം പൊട്ടിത്തെറിച്ചു

റിയാദ്: സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തീവ്രവാദ കേസില്‍ പ്രതിയായ സൗദി പൗരന്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് ആത്മഹത്യചെയ്തു. വിവിധ കേസുകളില്‍ പ്രതിയായ അബ്ദുല്ല ബിന്‍ സൈദ് അബ്ദുറഹ്മാന്‍ അല്‍ ശഹരിയാണ് തക്ഷണം മരിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജിദ്ദയിലെ അല്‍സമീര്‍ പരിസരത്ത് രാത്രി പത്തിനാണ് ഇയാളെ കണ്ടെത്തിയത്. പ്രദേശത്ത സുരക്ഷാ ഭടന്‍മാരെ വിന്യസിച്ചതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. ഇതിനിടെയാണ്ഇയാള്‍ അരയില്‍ ധരിച്ച ബെല്‍റ്റില്‍ സൂക്ഷിച്ച സ്‌ഫോടക

Damam, gulf, Jeddah, Riyad

റിയാദ് ഒഐസിസി അംഗത്വ വിതണം

റിയാദ്: ഒഐസിസി റിയാദ് റീജണല്‍ കമ്മറ്റിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം. ബത്ത്ഹയിലെ ലുഹാ ഓഡിറ്റോറിയത്തില്‍ സെന്‍ട്രല്‍ കമ്മറ്റി ആക്റ്റിംങ്ങ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് മുതിര്‍ന്ന കോണഗ്രസ് പ്രവര്‍ത്തകന്‍ രാജു തൃശൂരിന്ന് ആദ്യ അംഗത്വം നല്‍കി ഉദ്ഘാടനം ചെയ്തു. റിയാദിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവത്തകരെയും ഒഐസിസിയുടെ കീഴില്‍ കൊണ്ടുവരികയും അതുവഴി പ്രവാസലോകത്തും നാട്ടിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തി പ്പെടുത്തുന്നതിന് ചിട്ടയായ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് രഘുനാഥ് പറശിനിക്കടവ് അധ്യക്ഷത വഹിച്ചു. മെമ്പര്‍ഷിപ്പ്

Damam, gulf, Jeddah, Riyad

സൗദി വിസ സ്റ്റാമ്പിംഗ്; കെ-റെയില്‍ പ്രക്ഷോഭകര്‍ക്ക് കുരുക്ക്

റിയാദ്: സൗദി തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് (പിസിസി) നിര്‍ബന്ധമാക്കി. മുംബൈ സൗദി കോണ്‍സുലേറ്റ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതോടെ, പൗരത്വ സമരം, കെ-റെയില്‍ പ്രക്ഷോഭം എന്നിവയില്‍ പങ്കെടുത്ത നൂറുകണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്താനുളള മോഹത്തിന് കനത്ത തിരിച്ചടിയായി. ആഗസ്ത് 22 മുതല്‍ തൊഴില്‍ വിസ സ്റ്റാമ്പിംഗിന് സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം. അല്ലാത്തവ നിരസിക്കുമെന്നും കോണ്‍സുലേറ്റ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. ദല്‍ഹിയിലെ സൗദി എംബസിയില്‍

Damam, gulf, Jeddah, Riyad

40 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് സൗദിയ

റിയാദ്: സൗദി ദേശീയ വിമാന കമ്പനി സൗദിയ നിരക്കിളവ് പ്രഖ്യാപിച്ചു. അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് 40 ശതമാനം വരെയാണ് ടിക്കറ്റില്‍ ഇളവ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 15 മുതല്‍ ഒക്‌ടോബര്‍ 15 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുന്നത്. ആഗസ്ത് 12 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും. സെപ്തംബര്‍ 23ന് സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി വിവിധ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുളളത്. ഇതിനു പുറമെ സൗദി ടൂറിസം അതോറിറ്റിയുടെ വേനല്‍കാല

Damam, gulf, Jeddah, Riyad

ഇന്ത്യയുടെ ഉറപ്പ്; സൗദിയില്‍ ബസുമതി ക്ഷാമം ഉണ്ടാവില്ല

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുളള ഇന്ത്യന്‍ ബസുമതി അരിക്ക് ക്ഷാമം നേരിടില്ലെന്ന് ഉത്്പ്പാദകര്‍ ഉറപ്പുനല്‍കിയതായി സൗദി ചേംബേഴ്‌സ്. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ അനുഭവപ്പെട്ട വരള്‍ച്ച കാര്‍ഷിക വിളകളുടെ ഉത്പ്പാദനത്തെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിശദീകരണം. ഇന്ത്യയിലെ കര്‍ഷകരും കയറ്റുമതിക്കാരും സൗദി അറേബ്യ ഉള്‍പ്പെടെ ജിസിസി രാജ്യങ്ങളിലെ അരി ഇറക്കുമതിക്കാര്‍ക്ക് അരിയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിലെ നാഷണല്‍ കമ്മിറ്റി ഫോര്‍ ഫുഡ് സപ്ലൈ ആന്റ് കാറ്ററിംഗ് പ്രസിഡന്റ് അബ്ദുല്ല ബല്‍ശറഫ് പറഞ്ഞു.

Damam, gulf, Jeddah, Riyad

റിഫാ മെഗാ കപ്പ് ട്രോഫി ലോഞ്ചിംഗ്

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ റിഫാ മെഗാ കപ്പ് സീസണ്‍-2 ട്രോഫി ലോഞ്ചിഗും ഫിക്‌സ്ചര്‍ പ്രകാശനവും വര്‍ണാഭമായ പരിപാടികളോടെ അരങ്ങേറി. 32 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ് ലീഗ് മത്സരത്തിന്റെ മുന്നോടിയാണെന്ന് സംഘാടകര്‍ പറഞ്ഞു. മലയാളികളുടെ നേതൃത്വത്തിലുളള സൗദിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ ഫുഡ്‌ബോള്‍ കൂട്ടായ്മയാണ് റിഫ. ഈ മാസം 11 മുതല്‍ 19 വരെ റിയാദ് ഇസ്‌കാന്‍ ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. പ്രൗഢമായ ചടങ്ങില്‍ റിയാദ് മലസ് പെപ്പര്‍ ട്രീ ഓഡിറ്റോറിയത്തിലാണ് ട്രോഫി ലോഞ്ചിഗ് നടന്നത്.

Damam, gulf, Jeddah, Riyad

കൗതുക കാഴ്ചയൊരുക്കി ‘കാസ്‌റൊട്ടാരെ പൊല്‍സ്’

റിയാദ്: കാസര്‍കോട് നിവാസികളു ൈകൂട്ടായ്മ കെഎല്‍-14 റിയാദ് ‘കാസ്‌റൊട്ടാരെ പൊല്‍സ്’ എന്ന പേരില്‍ കുടുംബസംഗം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ബന്ധങ്ങള്‍ കണ്ണിയറ്റു പോകുന്ന കാലത്ത് സൗഹൃദങ്ങളുടെ ഹൃദ്യത കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനാണ് കൂട്ടായ്മ ലക്ഷ്യം വെക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഗൃഹാതുര സ്മരണ ഉണര്‍ത്തിയ ഒത്തുചേരലില്‍ കലാ കായിക വിനോദ പരിപാടികളും വര്‍ണ്ണ ശബളമായ ആഘോഷങ്ങളും അരങ്ങേറി. നാനൂറിലധികം അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. ‘കാസ്രോട്ടാരുടെ തട്ടുകട’ എന്നപേരില്‍ ഒരുക്കിയ ഫുഡ് സ്റ്റാളില്‍ കാസറകോഡന്‍ ഇനങ്ങള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കോഴിക്ക്

Damam, gulf, Jeddah, Riyad

കേരളത്തില്‍ നിന്ന് നാല് ബോംബെ ബ്‌ളഡ് ദാതാക്കള്‍ റിയാദില്‍

നാല് ലക്ഷം പേരില്‍ ഒരാളില്‍ മാത്രം കാണുന്ന ബോംബെ ബ്‌ളഡ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട നാല് പേര്‍ കേരളത്തില്‍ നിന്ന് രക്തദാനം നിര്‍വഹിക്കാന്‍ റിയാദിലെത്തി. സംഘത്തില്‍ ഒരാള്‍ വനിതയാണ്. സൗദിയുടെ ആരോഗ്യമേഖലയുടെ ചരിത്രത്തില്‍ ആദ്യമായാണ് രക്തദാനം നിര്‍വഹിക്കാന്‍ വിദേശത്തു നിന്നു രക്ത ധാതാക്കള്‍ എത്തുന്നത്. ഇവര്‍ക്ക് ബ്‌ളഡ് ഡോണേഴ്‌സ് കേരള സൗദി ചാപ്റ്ററും റിയാദ് പൊതു സമൂഹവും സ്‌നേഹാദരവും ഒരുക്കി. റിയാദാല്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ സൗദി ബാലന് രക്തം നല്‍കുന്നതിനാണ് ഇവര്‍ എത്തിയത്.1952ല്‍ ഡോ. വൈ എം

Damam, gulf, Jeddah, Riyad

പണത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്: ആരോഗ്യ മന്ത്രാലയം

റിയാദ്: പണം അടക്കാത്തതിന്റെ പേരില്‍ ചികിത്സക്കെത്തുന്നവരുടെ അവകാശങ്ങള്‍ ഹനിക്കാന്‍ അനുവദിക്കില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. അത്യാഹിത വിഭാഗങ്ങളിലെത്തുന്നവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തെ സ്വകാര്യ ആതുരാലയങ്ങള്‍ക്കാണ് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. സാമ്പത്തിക കുടിശ്ശിക വരുത്തുന്നവര്‍ക്ക് ചികിത്സ നിഷേധിക്കരുത്. മൃതദേഹങ്ങള്‍ പിടിച്ചുവെക്കാനും പാടില്ല. ചികിത്സക്കു ശേഷം പണം അടക്കാത്തതിന്റെ പേരില്‍ രോഗികള്‍, നവജാത ശിശുക്കള്‍ എന്നിവരെ ഡിസ്ചാര്‍ജ് ചെയ്യാതിരിക്കുക, അവരുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ തടഞ്ഞീവെക്കുക എന്നിവ നിയമ ലംഘനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അപകടങ്ങളില്‍പെട്ട്

Damam, gulf, Jeddah, Riyad

സൗദിയില്‍ ടോള്‍ ഏര്‍പ്പെടുത്തില്ല; വ്യാജ വാര്‍ത്തക്കെതിരെ നടപടി

റിയാദ്: സൗദി അറേബ്യയിലെ എക്‌സ്പ്രസ് ഹൈവേകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഗതാഗത മന്ത്രാലയം. രാജ്യത്തെ ഒരു റോഡിലും ടോള്‍ ഏര്‍പ്പെടുത്താന്‍ ആലോചനയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അടുത്ത വര്‍ഷം രാജ്യത്തെ റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതിന്റെ ചുവടുപിടിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരചച്ചു. ഗതാഗത മന്ത്ര,ാലയം ഉന്നത ഉദ്യോഗസ്ഥരുടെ പേരിലാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഗതാഗത മന്ത്രാലയം വക്താവ് അറിയിച്ചു. മൂന്ന് വര്‍ഷം മുമ്പും ഇത്തരത്തില്‍

Damam, gulf, Jeddah, Riyad

കൃത്രിമ മഴ: സൗദിയില്‍ ക്ലൗഡ് സീഡിംഗ് തുടങ്ങി

റിയാദ്: സൗദിയില്‍ കൃത്രിമ മഴ പെയ്യിപ്പിക്കുന്നതിനുളള രണ്ടാം ഘട്ട പദ്ധതി ആരംഭിച്ചു. നാഷണല്‍ മെറ്റീരിയോളജി സെന്ററിന്റെ നേതൃത്വത്തില്‍ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ലൗഡ് സീഡിംഗ് പ്രക്രിയ വഴി തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഴ ലഭ്യമാക്കാനാണ് ശ്രമം. ജസാന്‍, അസീര്‍, ത്വായിഫ്, അല്‍ ബഹ എന്നിവിടങ്ങളില്‍ കൃത്രിമ മഴ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെറ്റീരിയോളജി സെന്റര്‍ സിഇഒയും ക്ലൗഡ് എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം സൂപ്പര്‍വൈസറുമായ ഡോ അയ്മന്‍ ഗുലാം പറഞ്ഞു. ക്ലൗഡ് സീഡിംഗിന്റെ ഓരോ

Scroll to Top