Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും
Damam, gulf, Jeddah, Riyad

സൗദിയില്‍ 14,500 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദിയില്‍ ഒരാഴ്ചക്കിടെ വിദേശികളായ 14,509 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗമെന്നും മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 28 മുതല്‍ ആഗസ്ത് 3 വരെ രാജ്യത്തെ 13 പ്രവിശ്യകളില്‍ നടന്ന റെയ്ഡുകളില്‍ 14,509 നിയമ ലംഘകരാണ് അറസ്റ്റിലായത്. പൊതു സുരക്ഷാ വകുപ്പ്, തൊഴില്‍ മന്ത്രാലയം, പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കണ്ടെത്തിയത്. താമസാനുമതി രേഖയായ ഇഖാമ നിയമം ലംഘിച്ച 8,581 […]

Damam, gulf, Jeddah, Riyad

കേളി തുണയായി; പക്ഷാഘാതം വന്ന യുവാവിനെ നാട്ടിലെത്തിച്ചു

റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് രണ്ടര മാസത്തിലധികം റിയാദില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ കുട്ടനാട് സ്വദേശി സുനില്‍ തങ്കമ്മയെ വിദഗ്ദ ചികിത്സക്ക് നിട്ടിലെത്തിച്ചു. കേളി കലാ സാംസ്‌കാരിക വേദിയാണ് സുനില്‍ തങ്കമ്മക്ക് സഹായ ഹസ്തമായത്. പതിനഞ്ച് വര്‍ഷം റിയാദ് നസീമില്‍ ഏസി ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അസുഖത്തെ തുടര്‍ന്ന് കിടപ്പിലായ സുനിലിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടരമാസത്തെ ചികില്‍സക്ക് ശേഷവും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് വിദഗ്ദ ചികിത്സ ലഭ്യമാക്ക് നാട്ടില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. റിയാദിലെ ചികിത്സയ്ക്ക് ഭീമമായ സംഖ്യ

Damam, gulf, Jeddah, Riyad

സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

റിയാദ് : ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ അല്‍ ഖുവയ്യയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. മലപ്പുറം വാഴേങ്കട വീട്ടിക്കുന്നത്ത് മനോജ് കുന്നത്തിന്റെ (46) മൃതദേഹം ആണ് സംസ്‌കരിച്ചത്. ദിശ വളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ നിയമ നടപടി പൂര്‍ത്തിയാക്കിയാണ് മൃതദേഹം നാട്ടില്‍ എത്തിച്ചത്. തൊഴിലുടമ നിസഹകരിച്ച സാഹചര്യത്തില്‍ ദിശ വളന്റിയേഴ്‌സ് റിയാദ് ഇന്ത്യന്‍ എംബസ്സിയെ സമീപിച്ചാണ് നടപടി പൂര്‍ത്തിയാക്കിയത്. ശ്രീലത.വി.കെ ആണ് ഭാര്യ. ഗോപിക.വി.കെ, ഗോകുല്‍ കൃഷ്ണ.വി.കെ, ഗൗതം കൃഷ്ണ.വി.കെ എന്നിവരാണ് മക്കള്‍. മാതാപിതാക്കള്‍: ചാത്തന്‍, കുഞ്ഞക്കി

Damam, gulf, Jeddah, Riyad

മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കണം: കേളി അല്‍ഖര്‍ജ് സമ്മേളനം

റിയാദ്: രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കരുത്തേകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികള്‍ക്ക് ആകസ്മികമായി സംഭവിക്കുന്ന മരണത്തിലെങ്കിലും ഇന്ത്യന്‍ സര്‍ക്കാര്‍ കൈത്താങ്ങാവണമെന്ന് കേളി കലാസംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ സമേളനം ആവശ്യപ്പെട്ടു. എമിഗ്രേഷന്‍ ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുത്ത കോടിക്കണക്കിനു രൂപയില്‍നിന്നു പ്രവാസികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുവാന്‍ തുക വകയിരുത്തണം. കേളി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ഒ എം ഹംസ നഗറില്‍ അല്‍ഖര്‍ജ് ഏരിയ ഒന്‍പതാമത് സമ്മേളനം ആവശ്യപ്പെട്ടു. സനയ്യ യൂണിറ്റ് അംഗം ജയദാസ് സ്വാഗത ഗാനം ആലപിച്ചു. സംഘാടക

Damam, gulf, Jeddah, Riyad

സൗദിയില്‍ ചെമ്മീന്‍ ചാകര; ട്രോളിംഗ് നിരോധനം പിന്‍വലിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ട്രോളിംഗ് നിരോധനം പിന്‍വലിച്ചു. മത്സ്യബന്ധന മേഖല സജീവമായതോടെ വന്‍തോതില്‍ ചെമ്മീന്‍ വിപണിയില്‍ എത്തി തുടങ്ങി. അടുത്ത വര്‍ഷം ജനുവരി 31 വരെ മത്സ്യബന്ധനം തുടരാമെന്ന് കൃഷി, പരിസ്ഥിതി, ജല വിഭവ മന്ത്രാലയം അറിയിച്ചു. 180 ദിവസത്തെ ഇടവേളക്കു ശേഷമാണ് ബോട്ടുകള്‍ മത്സ്യബന്ധനത്തിന് ഇറങ്ങിയത്. 540 വലിയ ബോട്ടുകളും 149 ചെറു ബോട്ടുകളും ഉള്‍പ്പെടെ 689 ബോട്ടുകള്‍ക്കാണ് കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതെന്ന് കൃഷി, പരിസ്ഥിതി, ജല വിഭവ മന്ത്രാലയം അറിയിച്ചു. മാസങ്ങള്‍

Damam, gulf, Jeddah, Riyad

ഖത്തര്‍ എയര്‍ ബുറൈദ സര്‍വീസ്; പ്രവാസി മലയാളികള്‍ക്ക് ആശ്വാസമാകും

റിയാദ്: ഖത്തര്‍ എയര്‍വേസ് സൗദിയിലെ ബുറൈദയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ ഖസിം പ്രവിശ്യയിലുളള പ്രവാസി മലയാളികള്‍ക്ക് ദോഹ വഴി കേരളത്തിലേക്ക് യാത്രാ സൗകര്യം ലഭിക്കും. പുതിയ സര്‍വീസ് പ്രഖ്യാപിച്ചതോടെ ഖത്തര്‍-സൗദി പ്രതിവാര സര്‍വീസുകളുടെ എണ്ണം നൂറ്റി ഒന്നായി ഉയര്‍ന്നു. അല്‍ ഖസിം പ്രിന്‍സ് നായിഫ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഗസ്ത് 22 മുതല്‍ ഖത്തര്‍ എയര്‍വേസ് സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ നാലു സര്‍വുസകളാണ് നടത്തുക. ദോഹ വഴി ലോകത്തെ 150 നഗരങ്ങളിലേക്ക് ഖസിം പ്രവിശ്യയിലുളളവര്‍ക്ക് യാത്രാ സൗകര്യം ലഭ്യമാകും.

Damam, gulf, Jeddah, Riyad

പ്രവാസി പുനരധിവാസ പാക്കേജ് നടപ്പിലാക്കണം: എന്‍ കെ പ്രേമചന്ദ്രന്‍ എം പി

കരുനാഗപ്പള്ളി: രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കരുത്തേകിയ പ്രവാസി സമൂഹം മടങ്ങിഎത്തുമ്പോള്‍ പുനരധിവാസത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പാക്കേജുകള്‍ നടപ്പിലാക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പ്രവാസി കൂട്ടായ്മ മൈത്രി കരുനാഗപ്പള്ളി സംഘടിപ്പിച്ച കുടുംബ സംഗമവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച കാരുണ്യ പ്രവര്‍ത്തകന് മൈത്രിയുടെ കാരുണ്യ ശ്രേഷ്ടാ അവാര്‍ഡ് നാസര്‍ പോച്ചയിലിന് പ്രേമചന്ദ്രന്‍ എം.പി സമ്മാനിച്ചു. സാദിഖ് കരുനാഗപ്പള്ളി പൊന്നാട അണിയിച്ചു ആദരിച്ചു. വിദ്യാഭ്യാസ അവാര്‍ഡും വിതരണം ചെയ്തു. സി.ആര്‍. മഹേഷ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ജബ്ബാര്‍

Damam, gulf, Jeddah, Riyad

കളക്ടറെ മാറ്റിയത് സ്വാഗതം ചെയ്ത് റിയാദ് ഐ സി എഫ്

റിയാദ്: ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയെ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ സ്വാഗതം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബശീറിന്റെ നരഹത്യയില്‍ ഒന്നാം പ്രതിയാണ് ശ്രീ റാം വെങ്കിട്ടരാമന്‍. ന്യായവും മനുഷ്യത്വവും പൗരാവകാശവും നില നിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന പൊതുബോധത്തിന്റെ വിജയമാണ് സര്‍ക്കാര്‍ നടപടിയെന്ന് ഐ സി എഫ് സെന്‍ട്രല്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി

Damam, gulf, Jeddah, Riyad

ലുഹ മാര്‍ട്ടില്‍ ബിഗ് സെയില്‍; ആഗസ്ത് 15 വരെ പ്രത്യേക വിലക്കിഴിവ്‌

റിയാദ്: ലുഹ മാര്‍ട്ടില്‍ ആഗസ്ത് 15 വരെ ബിഗ് സെയില്‍ പ്രമോഷന്‍ ആരംഭിച്ചു. മലയാളികളുടെ സംഗമ കേന്ദ്രമായ ബത്ഹയുടെ ഹൃദയ ഭാഗത്ത് പാരഗണ്‍ റസ്‌റ്റോറന്റിന് സമീപമാണ് ലുഹ മാര്‍ട്ട്. പലചരക്ക്, പഴം പച്ചക്കറികള്‍, മത്സ്യം, മാസം, സുഗന്ധദ്രവ്യങ്ങള്‍, സ്വീറ്റ്‌സ്, നട്‌സ്, ഡ്രൈഫ്രൂട്‌സ് തുടങ്ങി എല്ലാ വിഭാഗത്തിലും പ്രത്യേക വിലക്കിഴിവില്‍ ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ബിഗ് സെയില്‍ പ്രമോഷനില്‍ അവസരം ഒരുക്കിയിട്ടുണ്ട്. ലുഹ മാര്‍ട്ടിനോട് ചേര്‍ന്നുളള ഓഡിറ്റോറിയം, പാര്‍ട്ടി ഹാള്‍ എന്നിവയുടെ ബുക്കിംഗ് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 502072253 നമ്പരില്‍

Damam, gulf, Jeddah, Riyad

വെങ്കിട്ടരാമന്‍ തെറിച്ചു; കൃഷ്ണ തേജ പുതിയ കളക്ടര്‍

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. പുതിയ കളക്ടറായി കൃഷ്ണ തേജ ഐഎഎസിനെ ചുമതല നല്‍കും. സിവില്‍ സര്‍വീസ് കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ശ്രീറാമിന് മാറ്റി നിയമനം നല്‍കി. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാമിനെ കളക്ടറായി നിയമിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ചട്ടവിരുദ്ധമായാണ് നിയമനമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലാ കളക്ടറാകാന്‍ 2028 വരെ സമയം ഉണ്ടായിട്ടും ധൃതിപിടിച്ചായിരുന്നു നിയമനം. ഇതിനെ മുഖ്യമന്ത്രിയും ഇടതു മുന്നണിയും ന്യായീകരിക്കുകയും

Damam, gulf, Jeddah, Riyad

‘കൃപ’ കുടുംബ സംഗമവും സഹായ വിതരണവും

കായംകുളം: കായംകുളം-റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) കുടുംബ സംഗമവും ചികില്‍സ, വിദ്യഭ്യാസ ധനസഹായ വിതരണവും നടത്തി. നമ്പലശ്ശേരില്‍ ഷാഹുല്‍ഹമീദ് നഗറില്‍ (ടിഎ കണ്‍വെന്‍ഷന്‍ സെന്റര്‍) നടന്ന പരിപാടി ആലപ്പുഴ എം പി എ എം ആരിഫ് ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് കുടുംബം പുലര്‍ത്താന്‍ കഷ്ടപെടുമ്പോള്‍ നാടിനും കൈതാങ്ങാകുന്ന പ്രവര്‍ത്തനങ്ങള്‍ മാത്യകാപരമാണ്. കൃപ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഷൈജു നമ്പലശ്ശേരി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ പി ശശികല വിദ്യഭ്യാസ സഹായവും കബീര്‍

Damam, gulf, Jeddah, Riyad

ബന്ധികളാക്കിയ 28 വേലക്കാരികളെ മോചിപ്പിച്ചു

റിയാദ്: സൗദിയില്‍ ബന്ധികളാക്കിയ 28 വേലക്കാരികളെ അധികൃതര്‍ രക്ഷപ്പെടുത്തി. മാന്‍പവര്‍ ജനറല്‍ സര്‍വീസ് കമ്പനിയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുളള വനിതകളെ ബന്ധികളാക്കിയത്. മതിയായ ഭക്ഷണവും ചികിത്സയും നിഷേധിച്ചതായി രക്ഷപ്പെട്ടവര്‍ പരാതിപ്പെട്ടു. മാന്‍ പവര്‍ ജനറല്‍ സര്‍വീസ് കമ്പനിയുടെ കീഴില്‍ലുളള രഹസ്യ കേന്ദ്രത്തിലാണ് വനിതാ ജീവനക്കാരെ ബന്ധിയാക്കിയത്. ജോലിയും ശമ്പളവും ഭക്ഷണവുമില്ലാതെ നാലു മാസമായി കഴിഞ്ഞവരെയാണ് മേചിപ്പിച്ചത്. മാനവ, വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസും സിവില്‍ ഡിഫന്‍സ് ഭടന്‍മാരും ഉള്‍പ്പെടെയുളള സംഘം വാതില്‍

Damam, gulf, Jeddah, Riyad

റിയാദില്‍ കാറ്റും മഴയും: ബത്ഹയില്‍ ഡിഷ് ആന്റിന നിലം പതിച്ചു

റിയാദ്: തലസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ കാറ്റും മഴയും. മലയാളികള്‍ തിങ്ങി താമസിക്കുന്ന ബത്ഹയില്‍ കെട്ടിട സമുച്ചയത്തില്‍ സ്ഥാപിച്ച നിരവധി ഡിഷ് ആന്റിനകള്‍ നിലം പതിച്ചു. അല്‍ അബീര്‍ പോളി ക്ലിനിക്കിന് പിന്‍വശം നിര്‍ത്തിയിട്ട കാറില്‍ ഡിഷ് ആന്റിന പതിച്ച് കേടുപാട് സംഭവിച്ചു. ആര്‍ക്കും പരിക്കില്ല. അതിനിടെ, വേനല്‍ മഴയും ശക്തമായ കാറ്റും റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. റിയാദ് നഗരം ഉള്‍പ്പെടെ മധ്യ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. ചിലയിടങ്ങളില്‍ ശക്തമായ കാറ്റും അനുഭവപ്പെട്ടു. മലയാളികള്‍

Damam, gulf, Jeddah, Riyad

ലുലു ഗ്രൂപ്പിന് സൗദിയില്‍ സൗജന്യ ഭൂമി നല്‍കും: വ്യവസായ മന്ത്രി

റിയാദ്: ലുലു ജി.സി.സിയിലെ ഏറ്റവും മികച്ച ഷോപ്പിങ് ലക്ഷ്യസ്ഥാനമാണെന്ന് സൗദി വ്യവസായ, ധാതുവിഭവ മന്ത്രി എന്‍ഞ്ചി. ബന്ദര്‍ ബിന്‍ ഇബ്രാഹിം അല്‍ഖൊറൈഫ്. ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ പ്രത്യേകം അണിനിരത്തിയ സൗദി ഉല്‍പന്നങ്ങള്‍ കാണാന്‍ റിയാദിലെ അത്‌യാഫ് മാളിലെത്തിയതായിരുന്നു മന്ത്രി. ലുലു ഹൈപര്‍മാര്‍ക്കറ്റുകളും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയും സൗദി ഉല്‍പന്നങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയെ മന്ത്രി പ്രശംസിച്ചു. മാത്രമല്ല ലുലു ഹൈപ്പറിന് വെയര്‍ഹൗസ് സ്ഥാപിക്കാന്‍ സൗജന്യ ഭൂമിയും ലോജിസ്റ്റിക്‌സിന് ആവശ്യമായ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. ലുലുവില്‍ സൗദി

Scroll to Top