ഇഖ്‌റഅ് മോറല്‍ സ്‌കൂള്‍ ആഗസ്റ്റ് 5 മുതല്‍
റിയാദ്: ‘അവധിക്കാലം ധാര്‍മ്മിക പഠനത്തോടൊപ്പം’ എന്ന പ്രമേയത്തില്‍ ആര്‍.ഐ.സി.സി സ്റ്റുഡന്റ്‌സ് വിംഗ് സംഘടിപ്പിക്കുന്ന ഇഖ്‌റഅ് മോറല്‍ സ്‌കൂള്‍ ആഗസ്റ്റ് 5ന്് ആരംഭിക്കും. വെളളി വൈകുന്നേരം നാല് മുതല്‍ ആറ് വരെയാണ് ക്ലാസുകള്‍. ബത്ഹ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കോഴ്‌സില്‍ പത്ത് വയസ്സ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. വിശുദ്ധ ക്വുര്‍ആന്‍, ഹദീസ്, കര്‍മ്മ ശാസ്ത്രം, വിദ്യാഭ്യാസം, കരിയര്‍, വിദ്യാര്‍ത്ഥികളുടെ സാമൂഹിക ഇടപെടലുകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ‘പ്രിയപ്പെട്ട ഉപ്പയും ഉമ്മയും’ എന്ന […]














