അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ജീവിതം ദുസ്സഹമാക്കി; തൊഴില്‍ തേടി ലക്ഷദ്വീപ് എംപിയുടെ ഗള്‍ഫ് പര്യടനം
റിയാദ്: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങള്‍ സമ്പദ് ഘടനയെ ഗുരുതരമായി ബാധിച്ചതായി ലക്ഷദ്വീപ് പാര്‍ലമെന്റ് അംഗം മുഹമ്മദ് ഫൈസല്‍. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു. ഈ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ ദ്വീപ് നിവാസികള്‍ക്ക് ലഭ്യമാക്കുന്നതിനാണ് സൗദി സന്ദര്‍ശനമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കരാര്‍ അടിസ്ഥാനത്തില്‍ 20 വര്‍ഷത്തിലേറെയായി ജോലി ചെയ്തിരുന്ന ദ്വീപ് നിവാസികളെ അഡ്മിനിസ്‌ട്രേറ്റര്‍ പിരിച്ചുവിട്ടു. അധ്യാപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവരെയെല്ലാം പിരിച്ചുവിട്ടു. ഇതോടെ മാസം മൂന്ന് കോടി […]














