Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും
Damam, gulf, Jeddah, Riyad

തനിമ ഈദ് സംഗമം

റിയാദ്: ബലിപെരുന്നാളിനോടനുബന്ധിച്ച് തനിമ സാംസ്‌കാരിക വേദി ഈദ് സംഗമം സംഘടിപ്പിച്ചു. സുലൈ റൈമാസ് വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് ആക്ടിങ് പ്രസിഡന്റ് റഹ്മത്ത് തിരുത്തിയാട് ഈദ് സന്ദേശം നല്‍കി. പ്രവാചകര്‍ ഇബ്‌റാഹിമിന്റെയും ഇസ്മായിലിന്റെയും കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് ജീവിതം നയിക്കാനും വര്‍ത്തമാന കാലത്തെ സമസ്യകളെ നേരിടുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. തനിമ എക്‌സിക്യൂട്ടീവ് അംഗം അംജദ് അലി അധ്യക്ഷത വഹിച്ചു. ആസിഫ് കക്കോടി സ്വാഗതവും അഷ്‌റഫ് കൊടിഞ്ഞി നന്ദിയും പറഞ്ഞു. സംഗമത്തോടനുബന്ധിച്ച് വിവിധ കായിക മത്സരങ്ങളും […]

Damam, gulf, Jeddah, Riyad

ഏവിലീസ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു; സൗദിയില്‍ ഇനി വിമാനവും വാടകക്ക്

റിയാദ്: സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയില്‍ വിമാനങ്ങള്‍ വാടകക്ക് നല്‍കുന്ന കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. സ്വകാര്യ വിമാന കമ്പനി ഫ്‌ളൈ നാസിന് 12 വിമാനങ്ങള്‍ വാടകക്ക് നല്‍കും. ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവെച്ചു. ഏവിലീസ് എയര്‍ക്രാഫ്ട് ലീസിംഗ് കമ്പനി എന്ന പേരിലാണ് സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കമ്പനി ആരംഭിച്ചത്. ബ്രിട്ടനില്‍ ഫാന്‍ബറോ എയര്‍ഷോയില്‍ നടന്ന ചടങ്ങിലാണ് കമ്പനിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ എയര്‍ലൈന്‍ കമ്പനി ഫ്‌ളൈ നാസിന് എയര്‍ബസ് എ

Damam, gulf, Jeddah, Riyad

ഹാഷിം കുന്നുതറ കേളി സുലൈ ഏരിയ സെക്രട്ടറി

റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി സുലൈ ഏരിയ സമ്മേളനം നടന്നു. കേന്ദ്ര സമ്മേളനം സെപ്റ്റംബറില്‍ നടക്കും. സുലൈ ഏരിയ ടവര്‍ യൂണിറ്റ് അംഗമായിരുന്ന പി ഡി മോഹനന്‍ സ്മാരക നഗറില്‍ നടന്ന സമ്മേളനത്തില്‍ ഏരിയ പ്രസിഡന്റ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം ഹാഷിം കുന്നുതറയും അനുശോചന പ്രമേയം റിജേഷും അവതരിപ്പിച്ചു. സംഘാടകസമിതി കണ്‍വീനര്‍ ഗോപിനാഥന്‍ സ്വാഗതം പറഞ്ഞു. സമ്മേളനം കേളി രക്ഷാധികാരി കമ്മിറ്റി അംഗം സുരേന്ദ്രന്‍ കൂട്ടായി ഉദ്ഘാടനം

Damam, gulf, Jeddah, Riyad

അന്തരീക്ഷ താപം ഉയരുന്നു; റിയാദില്‍ 47 ഡിഗ്രി സെല്‍ഷ്യസ്

നറിയാദ്: സൗദിയിലെ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും അന്തരീക്ഷ താപം ഗണ്യമായി ഉയര്‍ന്നു. വരും ദിവസങ്ങളില്‍ 50 ഡിഗ്രി സെന്‍ഷ്യസ് വരെ അന്തരീക്ഷ താപം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും അതി കഠിനമായ അന്തരീക്ഷ താപം തുടരുകയാണ്. പൊടിപടലം നിറഞ്ഞ കാറ്റിന്റെ സാന്നിധ്യം പല പ്രദേശങ്ങളിലും ദൃശ്യമാണ്. ഈ ആഴ്ച പല പ്രവിശ്യകളിലും അന്തരീക്ഷ താപം 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം, ജസാന്‍, അസീര്‍, അബഹ എന്നിവിടങ്ങളില്‍ ആകാശം

Damam, gulf, Jeddah, Riyad

50,000 പേര്‍ക്ക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്‍കി നൂറാ യൂനിവേഴ്‌സിറ്റി

റിയാദ്: ലൈഫ് സപ്പോര്‍ട്ട് പരിശീലന രംഗത്ത് റിയാദിലെ പ്രിന്‍സസ് നൂറാ ബിന്ത് അബ്ദുറഹ്മാന്‍ യൂനിവേഴ്‌സിറ്റിക്ക് നേട്ടം. ലൈഫ് സപ്പോര്‍ട്ട് യ്രെിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയതിന് ശേഷം 50,000 പേര്‍ക്ക്് പരിശീലനം നല്‍കിയതായി യൂനിവേഴ്‌സിറ്റി അറിയിച്ചു. ആരോഗ്യ സംരക്ഷണത്തിനുളള അടിസ്ഥാന വിദ്യാഭ്യാസം, പരിശീലനം എന്നിവക്ക് വിപുലമായ സൗകര്യമാണ് യൂനിവേഴ്‌സിറ്റി ഒരുക്കിയിട്ടുളളത്. ലൈഫ് സപ്പോര്‍ട്ട്, സിപിആര്‍, പ്രഥമശുശ്രൂഷ, അപകടം, ദുരന്തം എന്നിവയെ പ്രതിരോധിക്കുക, ഇലക്‌ട്രോകാര്‍ഡിയോഗ്രാം ഉപയോഗം എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. അറബി, ഇംഗ്ലീഷ് മാധ്യമങ്ങളിലുളള ഹ്രസ്വകാല കോഴ്‌സുകളാണ് യൂനിവേഴ്‌സിറ്റി നടപ്പിലാക്കുന്നത്. പ്രായോഗിക

Damam, gulf, Jeddah, Riyad

ദമാം, ജിദ്ദ എന്നിവിടങ്ങളിലും നീറ്റ് പരീക്ഷാ കേന്ദ്രം വേണം: കെഎംസിസി

റിയാദ്: സൗദിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷ എഴുതുമ്പോള്‍ ഏറെ കാലത്തെ പ്രവാസികളുടെ ആവശ്യമാണ് നടപ്പിലായതെന്ന് കെഎംസിസി നാഷണല്‍ കമ്മിറ്റി. കേന്ദ്രം യാഥാര്‍ഥ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാരുമായും കേന്ദ്ര മാനവശേഷി വകുപ്പുമായും കെഎംസിസി നിരന്തരം ബന്ധപെട്ടിരുന്നു. മുസ്ലിം ലീഗ് എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ മുഖേന കേന്ദ്രമന്ത്രിമാരെ ഒന്നിലധികം തവണ കണ്ടു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അധികൃതരെയും സൗദിയിലെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ദുരിതം ബോധ്യപെടുത്തി. യു എ ഇ യില്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ നീറ്റ് പരീക്ഷാ കേന്ദ്രം: അഭിനന്ദനം അറിയിച്ച് ഡോ. സിദ്ദീഖ് അഹമ്മദ്

ദമ്മാം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷാ കേന്ദ്രം സൗദിയില്‍ അനുവദിച്ചത് പ്രവാസി സമൂഹത്തിന് അനുഗ്രഹമാണെന്ന് പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവും വ്യവസായ പ്രമുഖനുമായ ഡോ. സിദ്ദീഖ് അഹമ്മദ്. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്. കേന്ദ്രം അനുവദിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തിയ വ്യക്തികളില്‍ പ്രമുഖനാണ് സിദ്ദീഖ് അഹമ്മദ്. കഴിഞ്ഞ വര്‍ഷം കേന്ദ്രം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞില്ല. കേന്ദ്രം അനുവദിക്കുന്നതിന് ഇന്ത്യന്‍ അംബാസഡറുടെ ഇടപെടല്‍

Damam, gulf, Jeddah, Riyad

കൊല്ലം സ്വദേശി റിയാദില്‍ കുഴഞ്ഞു വീണു മരിച്ചു

റിയാദ്: കൊല്ലം വെസ്റ്റ് കല്ലട അയിതൊട്ടുവ മണലില്‍ വിശ്വനാഥന്‍ കൃഷ്ണന്‍ എന്ന അജയന്‍ (56) ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. റിയാദ് ന്യൂ സനയ്യയില്‍ അല്‍ മുനീഫ് പൈപ് ആന്‍ഡ് ഫിറ്റിങ് കമ്പനി ജീവനക്കാരനാണ്. പെരുന്നാള്‍ അവധി ആയതിനാല്‍ രാത്രിയില്‍ താല്‍ക്കാലിക സെക്യൂരിറ്റി ജോലി ചെയ്തിരുന്നു. രാവിലെ ജോലിക്കെത്തിയ ഡ്രൈവറാണ് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇതേ കമ്പനിയില്‍ മകന്‍ അജേഷ് ഡ്രൈവറായി ജോലി ചെയ്യുന്നുണ്ട്. കമ്പനി അധികൃതര്‍ മൃതദേഹം ശുമേസി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന്

Damam, gulf, Jeddah, Riyad

നീറ്റ് എന്‍ട്രന്‍സ്; റിയാദ് പരീക്ഷ കേന്ദ്രം ഒരുങ്ങി

റിയാദ്: ഇന്ത്യയിലെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന നീറ്റ്-യുജി എന്‍ട്രന്‍സ് പരീക്ഷ റിയാദില്‍ ജൂലൈ 17ന് നടക്കും. സൗദിയിലെ ഏക പരീക്ഷാ കേന്ദ്രം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് ഒരുക്കിയിട്ടുളളത്. ആദ്യമായാണ് നീറ്റ് പരീക്ഷക്ക് സൗദിയില്‍ കേന്ദ്രം അനുവദിക്കുന്നത്. 301 വിദ്യാര്‍ഥികളാണ് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുളള പരീക്ഷയില്‍ റിയാദ് കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇതില്‍ 224 പെണ്‍കുട്ടികളും 77 ആണ്‍കുട്ടികളുമാണ്. വിദ്യാര്‍ഥികള്‍ രാവിലെ 11ന് മുമ്പ് പരീക്ഷാ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യണം. 11.30 മുതല്‍ ഉച്ചക്ക്

Damam, gulf, Jeddah, Riyad

കേളി ചികിത്സാ സഹായം കൈമാറി

കണ്ണൂര്‍: കേളി കലാസാംസ്‌കാരിക വേദി റോദ ഏരിയ അംഗമായിരുന്ന കണ്ണൂര്‍ മയ്യില്‍ സ്വദേശി സന്തോഷ് കുമാറിന് സ്വരൂപിച്ച ചികിത്സാ സഹായം കൈമാറി. സന്തോഷ് കുമാറിന്റെ വീട്ടില്‍ ഒരുക്കിയ ചടങ്ങില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ സഹായം കൈമാറി. റോദ ഏരിയ നദിം യൂണിറ്റ് അംഗമായിരുന്ന സന്തോഷ് കുമാര്‍ ട്രയിലര്‍ ഡ്രൈവറായിരുന്നു. ജോലിക്കിടെ മറ്റോരു ട്രയിലറുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റിയാദ് കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ രണ്ടു മാസം ചികിത്സയിലായിരുന്നു. മുട്ടിന് മുകളില്‍

Damam, gulf, Jeddah, Riyad

കിംഗ് സൗദ് മെഡി. സിറ്റിയില്‍ രക്തദാന ക്യാമ്പ്

റിയാദ്: ബ്ലഡ് ഡോണേഴ്‌സ് കേരള സൗദി അറേബ്യയും കേരള ഡ്രൈവേര്‍സ് ഫ്രീക്കേഴ്‌സും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ നടന്ന ക്യാമ്പ് ഫോര്‍ക്ക ചെയര്‍മാന്‍ സത്താര്‍ കായംകുളം ഉദ്ഘാടനം ചെയ്തു. ബ്ലഡ് ഡോണേഴ്‌സ് കേരള സൗദി പ്രസിഡണ്ട് ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. അമലേന്ദു, നസീര്‍പാരിപ്പള്ളി, വൈശാഖ് രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഫസല്‍ ചാലാട് സ്വാഗതവും ഓള്‍ കേരള ഡ്രൈവര്‍സ് ഫ്രീക്കേഴ്‌സ് കോഡിനേറ്റര്‍ അക്ബര്‍ കൊടുങ്ങല്ലൂര്‍

Damam, gulf, Jeddah, Riyad

‘ലോക കേരള സഭ: പ്രചരണവും യാഥാര്‍ഥ്യവും’: കേളി ഓപ്പണ്‍ ഫോറം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ‘ലോക കേരള സഭ: പ്രചരണവും യാഥാര്‍ഥ്യവും’ എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാിെ റിയാദ് മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്കുള്ള രാജ്യാന്തര സര്‍വീസ് പുനഃരാരംഭിക്കാന്‍ ലോക കേരളസഭ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസലോകത്തെ മാധ്യമം എന്ന നിലയില്‍ പ്രവാസി വിഷയത്തില്‍ റിയാദിലെ മാധ്യങ്ങള്‍ മികച്ച പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേളി പ്രസിഡണ്ട് ചന്ദ്രന്‍

Damam, gulf, Jeddah, Riyad

ഇംഗ്‌ളീഷില്‍ നോവലെഴുതി; സൗദി പെണ്‍കുട്ടി ഗിന്നസില്‍

റിയാദ്: ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരിക്കുളള ഗിന്നസ് റെക്കോര്‍ഡ് സൗദി പെണ്‍കുട്ടി റിതാജ് അല്‍ ഹസ്മി നേടി. 2019 മുതല്‍ തുടര്‍ച്ചയായി ഇംഗഌഷില്‍ മൂന്ന് നോവലുകള്‍ പ്രസിദ്ധീകരിച്ചാണ് റെക്കോര്‍ഡ് നേടിയത്. 14 വയസ്സുള്ള റിതാജ് അല്‍ഹസ്മി നോവല്‍ പരമ്പരയിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന നിലയിലാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയത്. 2019ല്‍ ട്രഷര്‍ ഓഫ് ദി ലോസ്റ്റ് സീ എഴുതി. അടുത്ത വര്‍ഷം പോര്‍ട്ടല്‍ ഓഫ് ദി ഹിഡന്‍ വേള്‍ഡും കഴിഞ്ഞ വര്‍ഷം ബിയോണ്ട്

Damam, gulf, Jeddah, Riyad

സൗദിയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ കുരങ്ങുപനി (മങ്കിപോക്‌സ്) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. വിദേശത്തു നിന്ന് റിയാദിലെത്തിയ ആളിലാണ് രാജ്യത്തെ ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ആരോഗ്യ നടപടിക്രമങ്ങള്‍ക്കനുസൃതമായി രോഗബാധിതനായ വ്യക്തി ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ട മുഴുവന്‍ ആളുകളുടെയും സാമ്പിള്‍ പരിശോധനക്ക് ലബോറട്ടറിയില്‍ അയച്ചിട്ടുണ്ട്. ഇവരില്‍ ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ ഇല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കുരങ്ങുപനി വൈറസിന്റെ സംഭവ വികാസങ്ങള്‍ നിരീക്ഷിച്ചുവരുകയാണ്. മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കുരങ്ങുപനി പടരാതിരിക്കാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. വൈറസ് വ്യാപനം തടയാനും

Scroll to Top