ഇശലും വയലിനും ശ്രുതിമീട്ടിയ കെഎംസിസി മ്യൂസിക് വൈബ്‌സ്
റിയാദ്: മൈലാഞ്ചിപ്പാട്ടിന്റെ ഈണവും മാപ്പിളപ്പാട്ടിന്റെ താവളും ആസ്വാദക ഹൃദയം കവര്‍ന്ന ഇശല്‍ പെയ്ത്തായിരുന്നു റിയാദ് കെഎംസി സെന്‍ട്രല്‍ കമ്മറ്റി ഒരുക്കിയ മ്യൂസിക് വൈബ്‌സ്. മലയാളം, ഹിന്ദി ഗാനങ്ങളുമായി കണ്ണൂര്‍ ഷരീഫും ഫാസിലാ ബാനുവും വേദി കീഴടക്കി. വയലിന്‍ ശ്രുതിമീട്ടി മാസ്മരിക വലയം തീര്‍ത്താണ് ലക്ഷ്മി ജയന്‍ വേദിയിലെത്തിയത്. ഇതോടെ ആഘോഷത്തിന്റെ വന്‍ കരഘോഷമാണ് എതിരേറ്റത്. ജനഹൃദയങ്ങളില്‍ പാടിപ്പതിഞ്ഞ ഹിറ്റ് ഗാനങ്ങള്‍ വയലിനില്‍ വായിച്ചപ്പോള്‍ കാണികള്‍ അത് ഏറ്റുപാടി. മൂന്ന് മാസമായി തുടരുന്ന ഫെസ്റ്റി വിസ്റ്റ ആഘോഷ പരിപാടികളുടെ […]













