പ്രവാസികള്ക്ക് ക്വാറന്റൈന്; പുനഃപരിശോധിക്കണമെന്ന് ഒഐസിസി
റിയാദ്: അവധിക്കു കേരളത്തിലെത്തുന്ന പ്രവാസികള്ക്ക് ഏര്പ്പെടുത്തിയ ഏഴു ദിവസത്തെ ക്വാറന്റൈന് പുനഃപരിശോധിക്കണമെന്നു ഓ.ഐ.സി.സി റിയാദ് സെന്ട്രല് കമ്മിറ്റി ആവശ്യപെട്ടു. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി വാക്സിന് സ്വീകരിച്ചതിനു ശേഷമാണ് പ്രവാസികള് കേരളത്തിലെത്തുന്നത്. ഇവര് പിസിആര് പരിശോധനയും നടത്തുണ്ട്. അതിനുശേഷം വീണ്ടും ഏഴു ദിവസം നിര്ബന്ധിത ക്വാറന്റൈന് ആരുടെ നിര്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സര്ക്കാര് വ്യക്തമാക്കണം. പത്തും പതിനഞ്ചും ദിവസത്തെ അടിയന്തിര അവധിക്ക് നാട്ടിലെത്തുന്നവര്ക്ക് പുതിയ തീരുമാനം തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം പിന്വലിക്കണമെന്ന് ഓ.ഐ.സി.സി. റിയാദ് സെന്ട്രല് കമ്മിറ്റി […]













