Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു
Damam, gulf, Jeddah, Riyad

വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

റിയാദ്: സൗദിയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പബ്‌ളിക് പ്രോസിക്യൂഷന്‍. ശത്രുരാജ്യങ്ങള്‍ പടച്ചുണ്ടാക്കുന്ന വ്യാജ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമായി പരിഗണിച്ച് നിയമ നടപടി സ്വീകരിക്കും. ഇതിനായി സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. റിയാദ് സീസണ്‍ പരിപാടികളെ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട നിരവധിയാളുകള്‍ക്ക് ഹാജരാകാന്‍ നോട്ടീസ് അയച്ചതായും പബ്‌ളിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കുറ്റക്കാര്‍ക്ക് അഞ്ച് […]

Damam, gulf, Jeddah, Riyad

കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ റിയാദില്‍

റിയാദ്: പശ്ചിമേഷ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് റിയാദിലെത്തി. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍, സഹധര്‍മ്മിണി റിസോള്‍ ജു എന്നിവരെ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിക്കുകയും ചെയ്തു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചായിരുന്നു പരിപാടി. ഇരു നേതാക്കളുടെ ഹസ്തദാനവും ഒഴിവാക്കി. ദേശീയ, അന്തര്‍ദേശീയ സംഭവങ്ങളും ഗള്‍ഫ് മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ഇരുവരും ചര്‍ച്ച

Damam, gulf, Jeddah, Riyad

കേളി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ബഗള്ഫിലെ കിങ്ഡം ഓഡിറ്റോറിയത്തില്‍ നടന്ന കേളി ഇരുപത്തിയൊന്നാം വാര്‍ഷികം ‘കേളിദിനം-2022’ ആഘോഷ പരിപാടികള്‍ക്കിടെയാണ് കലണ്ടര്‍ പ്രകാശനം ചെയ്തത്. കൊപ്ലാന്‍ സെയില്‍സ് മാനേജര്‍ സിദ്ദിഖ്, അസാഫ് മര്‍ക്കറ്റിങ് മാനേജര്‍ പ്രസാദ് വഞ്ചിപുര എന്നിവരുടെ സാന്നിധ്യത്തില്‍ അസാഫ് എം.ഡി അബ്ദുള്ള അല്‍ അസാരി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. പ്രവാസികള്‍ക്ക് പ്രയോജനകരമായ രീതിയില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് കേളി ഓരോ

Damam, gulf, Jeddah, Riyad

റെക്കോര്‍ഡ് നേടിയ പ്രതിഭകളെ കേളി ആദരിച്ചു

റിയാദ്: ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ റിയാദിലെ മലയാളി വിദ്യാര്‍ത്ഥി വചന്‍ സുനിലിനെ കേളി കലാസാംസ്‌കാരിക വേദി ആദരിച്ചു. ഇന്ത്യയുടെ പതിനാല് പ്രസിഡന്റ്‌റുമാര്‍, പതിനഞ്ച് പ്രധാനമന്ത്രിമാര്‍ എന്നിവരുടെ ചിത്രങ്ങള്‍ വരച്ചാണ് വചന്‍ സുനില്‍ നേട്ടം കൈവരിച്ചത്. മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. മാക്‌സിമം പെന്‍സില്‍ സ്‌കെചെസ് ഓഫ് പ്രൈം മിനിസ്‌റ്റേഴസ് ആന്റ് പ്രസിഡന്റ്‌സ് എന്ന ശീര്‍ഷകത്തിലാണ് അംകീകാരം. ലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ സംഘടിപ്പിച്ച ഡ്രോയിങ്ങ് മത്സരം ഉള്‍പ്പെടെ

Damam, gulf, Jeddah, Riyad

വണ്ടൂര്‍ അസോസിയേഷന്‍ കുടുംബ സംഗമം

റിയാദ്: വണ്ടൂര്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദില്‍ കുടുംബസംഗമവും പൊതുയോഗവും സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം മാധ്യമ പ്രവര്‍ത്തകന്‍ ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനീഷ് ബാബു കെ കെ അധ്യക്ഷത വഹിച്ചു. കവിത പുരുഷോത്തമന്‍ മുഖ്യാതിഥിയായിരുന്നു. മരിച്ച അസോസിയേഷന്‍ അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ സഹായം വിതരണം ചെയ്തു. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന മുഖ്യ രക്ഷാധികാരി ടി പി അബ്ദുല്‍ ജബ്ബാറിന് യാത്രയയപ്പും നല്‍കി. സവാദ് വണ്ടൂര്‍, അഡ്വ. മുഹമ്മദ് ഷെരീഫ്, സഹീറലി

Damam, gulf, Jeddah, Riyad

സൗദിയില്‍ വനിതാ എഞ്ചിനീയര്‍മാരുടെ എണ്ണത്തില്‍ വര്‍ധന

റിയാദ്: സൗദിയില്‍ വനിതാ എഞ്ചിനീയര്‍ മാരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം 1,163 സ്വദേശി വനിതകളെ എഞ്ചിനിയര്‍മാരായി വിവിധ കമ്പനികഭ നിയമനം നല്‍കിയതായി സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് (എസ്.സി.ഇ) വ്യക്തമാക്കി.പുരുഷ,വനിതാ എഞ്ചിനീയര്‍മാര്‍, ടെക്‌നിഷ്യന്‍മാര്‍, സ്‌പെഷ്യലിസ്റ്റുകള്‍, എന്‍ജിനീയറിംഗ് ട്രെയിനികള്‍ എന്നിവയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് എസ്.സി.ഇ സെക്രട്ടറി ജനറല്‍ എന്‍ജി. അബ്ദുല്‍ നാസര്‍ അല്‍അബ്ദുല്ലത്തീഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 22,408 എഞ്ചിനീയര്‍മാരാണ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1,163 പേര്‍ വനിതകളാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്

Damam, gulf, Jeddah, Riyad

കറിച്ചട്ടിച്ചോറ്: നെസ്‌റ്റോ ഹൈപ്പറില്‍ സ്‌പെഷ്യല്‍ ഊണ്

റിയാദ്: കേരളത്തിന്റെ പരമ്പരാഗത രുചിക്കൂട്ടൊരുക്കി ചട്ടിച്ചോറില്‍ വിഭവ സമൃദമായ ഊണ് വിളമ്പുന്നു. റിയാദ് അസീസിയ ട്രയിന്‍മാള്‍ നെസ്‌റ്റോ ഹൈപ്പറിലാണ് ചട്ടിച്ചോറ് ഒരുക്കുന്നത്. ജനുവരി 17, 18, 19 തീയതികളില്‍ ഉച്ചക്ക് 12 മുതല്‍ 3 വരെ ചട്ടിച്ചോറ് ലഭ്യമാക്കുമെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു. കുത്തരി ചോറിനൊപ്പം മത്സ്യ-മാസ വിഭവങ്ങള്‍, പച്ചടി, തോരന്‍, കാളന്‍, അച്ചാറ്, പപ്പടം ഉള്‍പ്പെടെയുളള വിഭവങ്ങളാണ് ചട്ടിച്ചോറില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. എല്ലാ വെളളിയാഴ്ചയും ബീഫ്, ചിക്കന്‍, മട്ടന്‍ ദം ബിരിയാനിയും അസീസിയ നെസ്‌റ്റോയില്‍ ലഭ്യമാണ്.

Damam, gulf, Jeddah, Riyad

സൗദിയില്‍ അഞ്ച് വയസ് മുതല്‍ കൊവിഡ് വാക്‌സിന്‍

റിയാദ്: സൗദിയില്‍ 5 വയസ് മുതല്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിനുളള ബുക്കിംഗ് ആരംഭിച്ചു. നിലവില്‍ 12 വയസിന് മുകളിലുളള കുട്ടികള്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഡിസംബര്‍ മുതല്‍ കൂടുതല്‍ ആരോഗ്യ സുരക്ഷ ആവശ്യമുളള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് വ്യാപക വിതരണം ആരംഭിച്ചത്. ജനുരി 23 മുതല്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓഫ്‌ലൈന്‍ ക്ലാസ് ആരംഭിക്കും. അതുകൊണ്ടുതന്നെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ സിഹതി ആപ് വഴി ബുക്ക് ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അതേസമയം,

Damam, gulf, Jeddah, Riyad

കേളി യാത്രയയപ്പ്

റിയാദ്: മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി മജ്മ യൂണിറ്റ് അംഗം സോമന് സഹപ്രവര്‍ത്തകര്‍ യാത്രയപ്പ് നല്‍കി. പത്തനംതിട്ട കോന്നി സ്വദേശി സോമന്‍ വര്‍ക്ക്‌ഷോപ്പില്‍ ടെക്‌നീഷ്യനായിരുന്നു. പ്രസിഡന്റ് പ്രതീഷ് പുഷ്പന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെരീഫ് സ്വാഗതം പറഞ്ഞു. സജിത്ത് കെ പി, പ്രവീണ്‍ പി, രജീഷ്, സന്ദീപ്, രാധാകൃഷ്ണന്‍ കെ, അനീസ്, നിസാര്‍, സിറാജ്, ഷെബീര്‍, ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു, അബ്ദുല്‍ റഷീദ് സോമനെ പൊന്നാട അണിയിച്ചു. യൂണിറ്റ് അംഗങ്ങള്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ 14,000 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദിയില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 14,000 വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. നിയമ ലംഘകര്‍ക്ക് അഭയം നല്‍കിയതിന് 14 പേരെ കസ്റ്റഡിയിലെടുത്തു. ജനുവരി 6 മുതല്‍ 12 വരെ രാജ്യത്ത് നടത്തിയ പരിശോധനകളിലാണ് നിയമ ലംഘകര്‍ പിടിയിലായത്. ഇതില്‍ 6,774 പേര്‍ താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞവരാണ്. തൊഴില്‍ നിയമ ലംഘകരായ 1,558 പേരെയും അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യം വിടാന്‍ശ്രമിച്ചതിന് 5,295 പേരും അയല്‍ രാജ്യങ്ങളില്‍ നിന്ന് നുഴഞ്ഞു കയറാന്‍

Damam, gulf, Jeddah, Riyad

ബുറൈദയില്‍ റബിയ ഉത്സവത്തിന് തിരക്കേറി

മിദിലാജ് വലിയന്നൂര്‍ ബുറൈദ: അറബ് ഗ്രാമീണ പൈതൃകം വിളംബരം ചെയ്യുന്ന റബിയ ആഘോഷങ്ങള്‍ക്ക് ബുറൈദയില്‍ തുടക്കം. പരമ്പരാഗത വിഭവങ്ങള്‍ തയ്യാറാക്കുന്നതും കരകൗശല ഉത്പ്പന്നങ്ങളുടെ നിര്‍മാണവും പ്രദര്‍ശിപ്പിക്കുന്ന പവിലിയനാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ബുറൈദ അല്‍ ഹസിയ റോഡിലാണ് റബിയ ആഘോഷങ്ങള്‍ക്ക് വേദി ഒരുക്കിയിട്ടുളളത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ സംയുക്തമായാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കാര്‍ഷിക ഗ്രാമമായ ബുറൈദയില്‍ ശീതകാലത്തെ പ്രധാന ആഘോഷങ്ങളിലൊന്നാണ് റബിയ മേള. പരമ്പരാഗത അറബ് വിഭവങ്ങള്‍ പരിചയപ്പെടാനും തയ്യാറാക്കുന്ന വിധം പുതു തലമുറക്ക് പഠിക്കാനും

Damam, gulf, Jeddah, Riyad

സൗദിയില്‍ മഴ തുടരുന്നു; റിയാദ് സീസണ്‍ പരിപാടി മാറ്റി

റിയാദ്: സൗദി അറേബ്യയില്‍ വ്യാപക മഴ. ജിസാനിലെ വെളളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. നിരവധി പ്രദേശങ്ങളില്‍ പച്ചക്കറി കൃഷിക്ക് നാശനഷ്ടവും സംഭവിച്ചു. കാറില്‍ സഞ്ചരിക്കുന്നതിനിടെ, മലവെളളപ്പാച്ചിലില്‍ കുടുങ്ങിയ നാലംഗ സംഘത്തെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ജിസാനില്‍ അല്‍റീഥ് ലജബ് താഴ്‌വരയില്‍ ഉല്ലാസ യാത്രക്കിടെ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ഒഴുക്കില്‍പെട്ട നിരവധി പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയിലെ അല്‍ബുസ്താന്‍ താഴ്‌വരയില്‍ പിക്കപ്പ് യാത്രക്കാരാണ് പ്രളയത്തില്‍ കുടുങ്ങിയത്. താഴ്‌വര മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ്

Damam, gulf, Jeddah, Riyad

വ്യോമയാന മേഖലയില്‍ സ്വദേശിവത്ക്കരണം; അന്തര്‍ദേശീയ നിക്ഷേപം വര്‍ധിപ്പിക്കും

റിയാദ്: വ്യോമയാന മേഖലയില്‍ 5000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതായി സൗദി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. പതിനായിരം തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. പത്തു വര്‍ഷത്തിനകം സൗദി വിമാനത്താവളങ്ങളില്‍ 30 കോടി യാത്രക്കാരെ ഉള്‍ക്കൊളളാന്‍ കഴിയുന്ന വിധം ശേഷി ഉയര്‍ത്തും. സൗദിയില്‍ നിന്ന് 250 അന്താരാഷ്ട്ര നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുകയാണ് ലക്ഷ്യമെന്നും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളില്‍ എയര്‍ കാര്‍ഗോയുടെ ശേഷി വര്‍ധിപ്പിക്കും. പ്രതിവര്‍ഷം 45 ടണ്‍ ലക്ഷം

Damam, gulf, Jeddah, Riyad

ഉല്ലാസം ഉറപ്പുവരുത്താന്‍ ഉദ്യാനമൊരുക്കി നഗരകാര്യ മന്ത്രാലയം

റിയാദ്: സൗദിയില്‍ പൊതു ഉദ്യാനങ്ങളുടെ എണ്ണവും സൗകര്യങ്ങളും വര്‍ധിച്ചതായി നഗര കാര്യ മന്ത്രാലയം. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ പാര്‍ക്കുകള്‍ നിര്‍മിച്ചതായും മന്ത്രാലയം അറിയിച്ചു. ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ജനങ്ങളുടെ മാനസിക ഉല്ലാസം ഉറപ്പു വരുത്താനുമാണ് രാജ്യത്ത് പൊതു ഉദ്യാനങ്ങള്‍ വര്‍ധിപ്പിക്കുന്നത്. ഈ വര്‍ഷം 230 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പാര്‍ക്കുകള്‍ നിര്‍മിക്കും. കഴിഞ്ഞ വര്‍ഷം 8 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ റിയാദ് മുനിസിപ്പാലിറ്റി ഉദ്യാനം

Scroll to Top