എക്‌സിറ്റ് വിസ കാലാവധി കഴിഞ്ഞു; മലയാളി നഴ്‌സുമാരുടെ യാത്ര മുടങ്ങി
റിയാദ്: തിരുവനന്തപുരത്തേക്കു പുറപ്പെട്ട വിമാനത്തില്‍ ആറു പേര്‍ക്ക് യാത്ര നിഷേധിച്ചതായി പരാതി. അനര്‍ഹരായവരെ തിരുകി കയറ്റിയതാണ് യാത്ര മുടങ്ങാന്‍ കാരണമെന്ന് യാത്ര മുടങ്ങിയവര്‍ ആരോപിച്ചു. വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ സൗദിയില്‍ നിന്നുളള അവസാന സര്‍വീസാണ് ഇന്ന് നടന്നത്. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നു തെരഞ്ഞെടുത്തവര്‍ക്കാണ് തിരുവനന്തപുരത്തേക്കു ടിക്കറ്റ് അനുവദിച്ചത്. എന്നാല്‍ ബോര്‍ഡിംഗ് പാസ് വിതരണം ചെയ്തതിന് ശേഷം യാത്രാ രേഖകളില്‍ സങ്കേതിക പിഴവുളളവര്‍ക്ക് യാത്ര നിഷേധിച്ചു. റിയാദില്‍ നിന്ന് 400 കിലോ മീറ്റര്‍ […]








