വിമാന ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; റിയാദില്‍ നിന്നു കേരളത്തിലേക്ക് ഒരു സര്‍വ്വീസ് മാത്രം
നസ്‌റുദ്ദീന്‍ വി ജെ റിയാദ്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രവാസികളെ മടക്കികൊണ്ടുപോകുന്നതിനുളള വിമാന സര്‍വീസുകള്‍ സംബന്ധിച്ച് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഒന്നാം ഘട്ടത്തില്‍ ഏഴു ദിവസങ്ങളിലായി 64 സര്‍വീസുകള്‍ നടത്തും. ഇതുവഴി 12 രാജ്യങ്ങളില്‍ നിന്നായി 14,800 പേരെ ഇന്ത്യയിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിവിധ രാജ്യങ്ങളില്‍ നിന്നായി കേരളത്തിലേക്ക് 15 സര്‍വീസുകള്‍ നടത്തും. സൗദിയില്‍ നിന്നു ഇന്ത്യയിലേക്കു അഞ്ച് സര്‍വീസുകളാണ് ഉണ്ടാവുക. ഇതില്‍ മൂന്നെണ്ണം കേരളത്തിലേക്കാണ്. റിയാദില്‍ നിന്ന് കോഴിക്കോട് സെക്ടറില്‍ മാത്രമാണ് സര്‍വീസ് ഉണ്ടാവുക. ഇതിനു പുറമെ […]









