Sauditimesonline

UDF
യുഡിഎഫിന് കരുത്തായി പ്രവാസലോകം; റിയാദില്‍ കെഎംസിസി-ഒഐസിസി സമിതി
Damam, gulf, Jeddah, Riyad

സൗദിയില്‍ 1,325 പുതിയ കൊവിഡ് കേസുകള്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,325 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 21,402 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ അഞ്ച് രോഗികകള്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 157 ആയി. മക്കയിലും മദീനയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മക്ക 356, മദീന 225, ജിദ്ദ 224, റിയാദ് 203, ദമ്മാം74, ഹുഫൂഫ് 42, ജിസാന്‍ 40, ബുറൈദ […]

Damam, gulf, Jeddah, Riyad

കാവല്‍ക്കാര്‍ക്കൊപ്പമുണ്ട്; പൊലീസിനൊപ്പം റോഡില്‍ നോമ്പുതുറന്നു ഗവര്‍ണര്‍

നൗഫല്‍ പാലകാടന്‍ റിയാദ്: ലോകത്ത് എല്ലായിടത്തും 24 മണിക്കൂര്‍ കൃത്യനിര്‍വ്വഹണത്തിന് വിധിക്കപ്പെട്ടവരാണ് പൊലീസ്. പ്രത്യേകിച്ച് അടിയന്തിര ഘട്ടങ്ങളില്‍ പൊലീസ് സേനയുടെ ഉത്തരവാദിത്തം വര്‍ധിക്കുകയും ചെയ്യും. ഇത്തരം ഘട്ടങ്ങളില്‍ പൊലീസിന് മാനസികമായ കരുത്തും പിന്തുണയും നല്‍കുകയാണ് അസീര്‍ പ്രവിശ്യയിലെ അല്‍മജര്‍ദ ഗവര്‍ണര്‍. കൊവിഡ് പ്രതിസന്ധിയില്‍ രാജ്യത്ത് കര്‍ഫ്യൂ പ്രാബല്യത്തിലുണ്ട്. സുരക്ഷ ഉദ്യോഗസ്ഥരാണ് കാര്യക്ഷമമായി കര്‍ഫ്യൂ നിയമ ലംഘനമില്ലാതെ സാമൂഹിക അകലം പാലിക്കുന്നതിന് കാവലാളായി നില്‍ക്കുന്നത്. റമദാന്‍ വ്രതം തുടങ്ങിയതോടെ പൊലീസിന് ജോലിയുടെ കാഠിന്യം വര്‍ധിച്ചു. ഇതിനിടയിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍

Damam, gulf, Jeddah, Riyad

കര്‍ഫ്യൂ ഇളവ്: മാളുകളും വാണിജ്യ കേന്ദ്രങ്ങളും ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

നൗഫല്‍ പാലകാടന്‍ റിയാദ്: സൗദി അറേബ്യയുടെ വിവിധ നഗരങ്ങളില്‍ നിലവിലുണ്ടായിരുന്ന കര്‍ഫ്യൂവില്‍ താല്‍കാലിക ഇളവു പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ മാളുകളും ചെറുകിട മൊത്തവ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. റമദാന്‍ 6 മൂതല്‍ 20 വരെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. മക്കയിലും മദീനയിലും ഇളവ് ബാധകമല്ല. ഉഭഭോക്താക്കള്‍ സാമൂഹ്യ അകലം പാലിക്കുന്നത് ഉള്‍പ്പടെ കര്‍ശന നിയന്ത്രണങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു പൂര്‍ണ്ണമായും

Damam, gulf, Jeddah, Riyad

ഇന്ത്യയിലുളള എം ഒ എച് ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു

റിയാദ്: വാര്‍ഷിക അവധിയില്‍ പോയി മടങ്ങി വരാന്‍ കഴിയാത്ത സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാനുളള നടപടി പുരോഗമിക്കുന്നു. ആദ്യ ഘട്ടത്തില്‍ സൗദിയിലെത്തിക്കേണ്ട ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടിക ഹെല്‍ത്ത് എംപ്‌ളോയ്‌മെന്റ് ഓഫീസ് പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുത്തവരുടെ പട്ടിക ഈ ലിങ്കില്‍ വായിക്കാം. https://samrindia.org/list-of-verified-applicants റീ എന്‍ട്രി വിസയില്‍ ഇന്ത്യയില്‍ അവധിയിലുളള സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വിവിധ ആശുപത്രികളില്‍ ജോലി ചെയ്തിരുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ച മുമ്പ് ന്യൂ ദല്‍ഹിയിലെ സൗദി ഹെല്‍ത്ത് എംപ്‌ളോയ്‌മെന്റ്

Damam, gulf, Jeddah, Riyad

എംബസിയുടെ തിരുത്ത്: സൗദിയില്‍ മരിച്ചത് നാല് മലയാളികള്‍

റിയാദ്: സൗദിയില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് റിയാദ് ഇന്ത്യന്‍ എംബസിയുടെ തിരുത്ത്. നേരത്തെ അഞ്ച് മലയാളികള്‍ മരിച്ചെന്നാണ് പത്രകുറിപ്പില്‍ അറിയിച്ചത്. വിവരം ശേഖരിച്ചതില്‍ സംഭവിച്ച പിശകാണ് തെറ്റായ പത്രകുറിപ്പ് ഇറക്കാന്‍ ഇടയാക്കിയതെന്നും എംബസി വിശദീകരിച്ചു. മലയാളികളായ ഷബ്‌നാസ് പാലക്കണ്ടിയില്‍, സഫ്‌വാന്‍ നടമല്‍ എന്നിവര്‍ ഈ മാസം നാലിനാണ് മരിച്ചത്. വിജയകുമാരന്‍ നായര്‍, ഹബീസ് ഖാന്‍ മുഹമ്മദ് എന്നിവര്‍ റിയാദ്, ബുറൈദ എന്നിവിടങ്ങളിലാണ് മരിച്ചതെന്നും എംബസി അറിയിച്ചു. സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ

Damam, gulf, Jeddah, Riyad

സൗദിയില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 17 മരണം: ഇന്ത്യന്‍ എംബസി

റിയാദ്: കൊവിഡ് ബാധിച്ച് സൗദിയില്‍ 17 ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതില്‍ അഞ്ചു പേര്‍ മലയാളികളാണ്. മഹാരാഷ്ട്ര (5), ഉത്തര്‍പ്രദേശ് (3), ബീഹാര്‍ (2), തെലുങ്കാന (2) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളളവരുടെ മരണ സംഖ്യ. ഏപ്രില്‍ 28 വരെയുളള വിവരങ്ങളാണ് എംബസി അറിയിച്ചത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിന് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. വിവിധ പ്രവിശ്യകളിലെ കമ്യൂണിറ്റി വളന്റിയര്‍മാര്‍, കൂട്ടായ്മകള്‍ എന്നിവരുടെ സഹായത്തോടെ ഭക്ഷണം, മരുന്ന് എന്നിവ

Damam, gulf, Jeddah, Riyad

സൗദിയില്‍ കോവിഡ് ഇരുപതിനായിരം കടന്നു

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇരുപത്തിനാല് മണിക്കൂറിനി ൈ1,266 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20,077 ആയി ഉയര്‍ന്നു. എട്ട് രോഗികകള്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 152 ആയി. മക്കയിലും മദീനയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മക്ക 327, മദീന 273, ജിദ്ദ 262, റിയാദ് 171, ജുബൈല്‍ 58, ദമ്മാം 35, തായിഫ് 32, തബൂക് 29 എന്നിങ്ങനെയാണ്

Damam, gulf, Jeddah, Riyad

റിയാദില്‍ ഇഫ്താര്‍ കിറ്റുകളുമായി കോഴിക്കോട് സിറ്റി കെ എം സി സി

റിയാദ്: പാകം ചെയ്ത ഭക്ഷ്യ വിഭവങ്ങള്‍ ആവശ്യക്കാരുടെ കൈകളിലെത്തിച്ച് കോഴിക്കോട് സിറ്റി കെ എം സി സി. ലോക് ഡൗണ്‍ കാലത്ത് ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്നവരെ തേടിപ്പിടിച്ചാണ് ഇഫ്താര്‍ വിഭവങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യുന്നത്. മലയാളികള്‍ ധാരാളമുളള ബത്ഹ, ഷിഫ, ശുമേസി എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് വിതരണം. ഈ പ്രദേശങ്ങളില്‍ ഇഫ്താര്‍ ആവശ്യമുളളവര്‍ കെ എം സി സി ഭാരവാഹികളായ അര്‍ശുല്‍ അഹമ്മദ്, നാസര്‍ മാങ്കാവ്, ഷൗക്കത്ത് പന്നിയങ്കര, സൈദു മീഞ്ചന്ത എന്നിവരെ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

Damam, gulf, Jeddah, Riyad

ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ‘ഔദ’ സേവനം

നൗഫല്‍ പാലക്കാടന്‍. റിയാദ്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സൗദിയില്‍ നിന്നു സ്വദേശത്തേക്ക് മടങ്ങാന്‍പാസ്സ്‌പോര്‍ട്ട് ഡയറക്ടറേറ്റ് പുറത്തിറക്കിയ ‘ഔദ’ഓണ്‍ലൈന്‍ സേവനം ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ വെബ് പോര്‍ട്ടലായ https://www.absher.sa/ യുടെ ഹോം പേജില്‍ ഔദ ലിങ്ക് വഴി പേക്ഷിക്കാം. ഈ സേവനം ഒരാഴ്ചയായി നിലവിലുണ്ടെങ്കിലും ഇന്ത്യക്കാരുടെ അപേക്ഷ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് മുതല്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ ഇന്ത്യക്കാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ്, ബിസിനസ് വിസ, സന്ദര്‍ശക വിസ, എന്നീ വിസകളില്‍ സൗദിയില്‍

Damam, gulf, Jeddah, Riyad

ആന്‍ഡ്രൂസ് വര്‍ഗീസ് റിയാദില്‍ നിര്യാതനായി

റിയാദ്: ആദ്യകാല മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ റിയാദില്‍ മരിച്ചു. ആലപ്പുഴ നെടുമുടി പുത്തന്‍ചിറയില്‍ ആന്‍ഡ്രൂസ് വര്‍ഗീസ് (62) ആണ് മരിച്ചത്. റിയാദില്‍ ഡാക് ഡിറ്റര്‍ജന്റ് മാനേജര്‍, അല്‍ ആലിയ സ്‌കൂള്‍ മാനേജര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. സഹായിയോടൊപ്പം റിയാദിലെ വസതിയിലാണ് താമസം. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നെങ്കിലും എഴുനേല്‍ക്കാന്‍ വൈകിയതോടെ ഒപ്പം താമസിക്കുന്ന ആള്‍ ആണ് ആന്‍ഡ്രൂസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മുന്‍ എം എല്‍ എ തോമസ് ചാണ്ടിയുടെ

Damam, gulf, Jeddah, Riyad

കോവിഡ് ബാധിതര്‍ 18,000 കടന്നു: കര്‍ഫ്യൂ ഇളവ് ദുരുപയോഗം ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍.

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1,289 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 18,811 ആയി ഉയര്‍ന്നു. അഞ്ച് രോഗികകള്‍ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 144 ആയി. ജിദ്ദയിലും മക്കയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജിദ്ദ 294, മക്ക 218, മദീന 202, റിയാദ് 178, ബീഷ 126, ജുബൈല്‍ 107, ഖോബാര്‍ 50, ഹുഫൂഫ് 37, ദമ്മാം 26

Damam, gulf, Jeddah, Riyad

കര്‍ഫ്യൂ ഇളവുകള്‍: ജാഗ്രത വേണമെന്ന് അധികൃതര്‍

റിയാദ്: സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നവര്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശന ഉപാദികളാണ് ഉപഭോക്താക്കള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുളളത് . കൊവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുളള മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടപ്പിക്കും. ഇതിനു രാജ്യത്തെ മുഴുവന്‍ മുനിസിപ്പാലിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌കും കൈയുറയും ധരിക്കണം. വ്യാപാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. പ്രായമായവരും വിവിധ രോഗ

Damam, gulf, Jeddah, Riyad

പ്രവാസികളുടെ മടക്കം; സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ അപ്രായോഗികം

റിയാദ്: വിദേശത്തുളള മലയാളികള്‍ കേരളത്തിലേക്ക് മടങ്ങി വരുന്നതിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് കേരള സര്‍ക്കാരിന്റെ ഉത്തരവ്. ഇത് അപ്രായോഗിക നിര്‍ദേശമാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു. കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 26ന് ആരംഭിച്ചിരുന്നു. അതിന് മുന്നോടിയായി ഈ മാസം 20ന് പ്രവാസി കാര്യ വകുപ്പ് ഏപ്രില്‍ 20ന് പുറപ്പെടുവിച്ച 236/2020 നമ്പര്‍ ഗവണ്‍മെന്റ് ഓര്‍ഡറിലാണ് ടെസ്റ്റ് നടത്തി നെഗറ്റീവായവര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവുളളത്. യാത്ര തിരിക്കുന്നതിന് എത്ര ദിവസം മുമ്പ് ടെസ്റ്റ്

Damam, gulf, Jeddah, Riyad

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ നാല് എയര്‍പോര്‍ട്ടിലും വിപുലമായ സജ്ജീകരണമൊരുക്കും: മുഖ്യമന്ത്രി

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണം. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രവാസികളെ പരമാവധി സഹായിക്കാന്‍ നോര്‍ക്ക ഹെല്‍പ് ഡെസ്ക് നിലവില്‍ വന്നിട്ടുണ്ട്. ഒട്ടെറെ പേര്‍ വലിയ തോതില്‍ പ്രയാസം അനുഭവിക്കുകയാണ്.

Scroll to Top