Sauditimesonline

SREE DEVI CHRY
ആമാശയ ക്യാന്‍സര്‍: യുവതി സഹായം തേടുന്നു
Damam, gulf, Jeddah, Riyad

സൗദിയില്‍ 1,223 പുതിയ കോവിഡ് കേസുകള്‍; മൂന്ന് മരണം

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,223 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 17,522 ആയി ഉയര്‍ന്നു. മൂന്ന് രോഗികകള്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 139 ആയി. മക്ക 272, ജിദ്ദ 117, റിയാദ് 267, മദീന 217, ഖോബാര്‍ 1, ദമ്മാം51, ഹുഫൂഫ് 17, തായിഫ് 10, ബഖീഖ് 17, ജുബൈല്‍ 19, അബു അരീശ് 10, വാദി അല്‍ ദവാസിര്‍ 2 […]

Damam, gulf, Jeddah, Riyad

കേരളത്തിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തയ്യാര്‍ www.registernorkaroots.org/

റിയാദ്: കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. https://www.registernorkaroots.org/ എന്ന ലിങ്കിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന് തിരക്ക് കൂട്ടിയാല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതമാകാന്‍ സാധ്യതയുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കല്ല മുന്‍ഗണന. വിസിറ്റിംഗ് വിസയില്‍ കാലാവധി കഴിഞ്ഞവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വിസ കാലാവധി പൂര്‍ത്തിയാക്കിയവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കി വിസാ കാലാവധി കഴിഞ്ഞ വിദ്യാര്‍ഥികള്‍, ജയില്‍മോചിതരായവര്‍, മറ്റുളളവര്‍ എന്നിങ്ങനെ പരിഗണന അര്‍ഹിക്കുന്നവരെ കണ്ടെത്തി അവരെയാണ് ആദ്യം യാത്രക്ക് സൗകര്യം ഒരുക്കുക.

Damam, gulf, Jeddah, Riyad

സൗദിയില്‍ കര്‍ഫ്യൂ വ്യവസ്ഥകളില്‍ ഇളവ്

റിയാദ്: സൗദി അറേബ്യയില്‍ മക്ക ഒഴികെയുളള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ 24 മണിക്കൂ കര്‍ഫ്യൂ ഭാഗികമായി പിന്‍വലിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ കര്‍ഫ്യൂവില്‍ ഇളവ് വരുത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഏപ്രില്‍ 26 മുതല്‍ മെയ് 13 വരെയാണ് ഇളവ് അനുവദിച്ചിട്ടുളളത്. 13ന് ശേഷം റമദാന്റെ അവാസന 10 ദിനങ്ങളാണ്. ഈ ദിവസങ്ങളില്‍ കര്‍ഫ്യൂ സംബന്ധിച്ച വിവരം വിദഗ്ദ സമിതിയുടെ വിലയിരുത്തലുകള്‍ക്ക് ശേഷം പിന്നീട് തീരുമാനിക്കും. റമദാന്‍ 6 ബുധന്‍ മുതല്‍ വ്യവസായ,

Damam, gulf, Jeddah, Riyad

രജിസ്‌ട്രേഷന്‍ ലിങ്ക് തയ്യാറായില്ല; നോര്‍ക്ക ഡയറക്ടറുടെ പ്രഖ്യാപനം പാഴ്‌വാക്കായി

റിയാദ്: കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്‌സ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച വെബ് സൈറ്റ് തയ്യാറായില്ല. ഏപ്രില്‍ 25ന് അര്‍ധ രാത്രിയോടെ https://norkaroots.org/ എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷനുളള ലിങ്ക് ലഭ്യമാകുമെന്ന് നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ഒ വി മുസ്തഫ വീഡിയോ സന്ദേശത്തില്‍ അറിയിച്ചിരുന്നു. രണ്ട് വീഡിയോകളാണ് അദ്ദേഹം ഇതു സംബന്ധിച്ച് പുറത്തുവിട്ടത്. ഇതു സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ചെയ്തിരുന്നു. എന്നാല്‍ 26ന് രാവിലെ 6വരെ സൈറ്റ് പരിശോധിച്ചവര്‍ക്ക് The Registration Page for NRK

Damam, gulf, Jeddah, Riyad

നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍; മുന്‍ഗണനാ പട്ടിക തയ്യാറാക്കും

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ മടക്കി കൊണ്ടുവരാനുളള പ്രാഥമിക നടപടികളുമായി നോര്‍ക്ക റൂട്‌സ്. കേന്ദ്ര സര്‍ക്കാരുമായി സംസ്സ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത് എന്നാണ് വിവരം. ഇതിന്റെ ഭാഗമായി മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിനുളള രജിസ്‌ട്രേഷന്‍ നോര്‍ക്ക റൂട്‌സ് ഉടന്‍ ആരംഭിക്കും. ഏപ്രില്‍ 25 അര്‍ധ രാത്രി മുതല്‍ https://www.norkaroots.org/ എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷനുളള ലിങ്ക് ലഭ്യമാകുമെന്നാണ് അറിയുന്നത്. നോര്‍ക്ക ഡയറക്ടര്‍ ഒ വി മുസ്തഫ

Damam, gulf, Jeddah, Riyad

മൃതദേഹങ്ങള്‍ക്കു വിലക്ക്; കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: കേളി

റിയാദ്: ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നത് വിലക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേളി കലാസാംസ്‌കാരിക വേദി. കോവിഡ് ബാധ ഇല്ലാത്ത മൃതദേഹം എത്തിക്കുന്നതിനും കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നു മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അതുകൊണ്ടുതന്നെ തീരുമാനം എത്രയും വേഗം പിന്‍വലിക്കണമെന്നു കേളി സെക്രട്ടറിയേറ്റ് പ്രതിഷേധക്കുറിപ്പില്‍ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിമാനസര്‍വ്വീസുകളെല്ലാം റദ്ദാക്കിയതോടെ നിരവധി പേര്‍ ഗള്‍ഫില്‍ ദുരിതമനുഭവിക്കുകയാണ്. അങ്ങനെ കുടുങ്ങിക്കിടക്കുന്നവരെ

Damam, gulf, Jeddah, Riyad

145 ഗര്‍ഭിണികള്‍ സഹായം തേടിയതായി കെഎംസിസി; റിയാദ് മലപ്പുറം ജില്ലാ കമ്മറ്റി നിവേദനം സമര്‍പ്പിച്ചു

റിയാദ്: കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം പ്രവാസ ലോകത്ത് കുടുങ്ങിപ്പോയ മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മറ്റി സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍, കേരള മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി. യാത്രാ നിയന്ത്രണങ്ങള്‍ കാരണം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത ഗര്‍ഭിണികള്‍, രോഗികള്‍, വിസിറ്റ് വിസ കാലാവധി തീര്‍ന്നവര്‍, ജോലി നഷ്ടപ്പെട്ട് ഫൈനല്‍ എക്‌സിറ്റ് കാത്ത് നില്‍ക്കുന്നവര്‍, തൊഴില്‍ കരാര്‍ തീര്‍ന്നവര്‍, മാസങ്ങളായി ജോലിയോ ശമ്പളമോ ഇല്ലാതെ

Damam, gulf, Jeddah

തനിമ റമദാന്‍ വിജ്ഞാന മത്സരം

റിയാദ്: തനിമ ശുമേസി ഏരിയ റമദാന്‍ വിജ്ഞാന മത്സരം സംഘടിപ്പിച്ചു. പ്രശസസ്ത ഇസ്‌ലാമിക പണ്ഡിതന്‍ സയ്യിദ് സാബിഖ് രജിച്ച ഫിഖ്ഹുസ്സുന്നയിലെ റമദാന്‍ എന്ന അധ്യായം അടിസ്ഥാനമാക്കിയാണ് വിജ്ഞാന മത്സരം സംഘടിപ്പിച്ചത്. ഓണ്‍ലൈനില്‍ സംഘടിപ്പിച്ച മത്സരത്തില്‍ രണ്ടായിരിത്തി അഞ്ഞൂറിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു. ആസിഫ് ബഷീര്‍ എറണാകുളം, സക്കിയ അബൂബക്കര്‍ മലപ്പുറം, മുഹ്്‌ലിസ ഹാഫിസ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കു 2500രൂപ, 1500രൂപ, 750 രൂപ വിലയുള്ള ഇസ്‌ലാമിക സാഹിത്യങ്ങള്‍ ഉപഹാരമായി

Damam, gulf

പ്രവാസികളുടെ മൃതദേഹത്തോട് അവഗണന; വിലക്ക് പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് തടസമായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച തടസ്സങ്ങള്‍ നീക്കാന്‍ വ്യോമയാന, ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കണം. പിറന്ന മണ്ണില്‍ അലിഞ്ഞു ചേരാനുള്ള പൗരന്റെ അവകാശം ഇല്ലാതാക്കരുത്. സാമൂഹ്യ പ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമങ്ങളെ തുടര്‍ന്നാണ് ചരക്കു വിമാനങ്ങള്‍ മുഖേന മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള അനുമതി ലഭിച്ചത്. എന്നാല്‍ കാര്‍ഗോ സര്‍വീസ് സംബന്ധിച്ച വ്യവസ്ഥയില്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ 1197 പുതിയ കോവിഡ് കേസുകള്‍: ഏഴ് വിദേശികള്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,197 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 16,299 ആയി ഉയര്‍ന്നു. ഒമ്പത് രോഗികകള്‍ മരണത്തിന് കീഴടങ്ങി. ഇതില്‍ ഏഴ് വിദേശികളാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 136 ആയി. മമക്കയിലും ജിദ്ദയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മക്ക 364, ജിദ്ദ 271, റിയാദ് 170, മദീന 120, ഖോബാര്‍ 45, ദമ്മാം45, ഹുഫൂഫ് 34,

Damam, gulf, Jeddah, Riyad

മടക്കയാത്ര: കോടതിയും കേന്ദ്രവും കൈവിട്ടു; ആശങ്കയില്‍ കഴിയുന്ന ഗര്‍ഭിണികള്‍ എന്തു ചെയ്യും

നസ്‌റുദ്ദീന്‍ വി ജെ പലരുടെയും കുടുംബം സൗദിയിലില്ല. സഹപ്രവര്‍ത്തകരായവര്‍ കൊവിഡിനെതിരെ പോര്‍മുഖത്താണ്. ഇവരും അവരോടൊപ്പം മറ്റുളളവരെ പരിചരിച്ചിരുന്ന നഴ്‌സുമാരാണ്. ഡെലിവറി സമയം അടുത്തതോടെ അവധിയില്‍ ആശങ്കയില്‍ കഴിയുന്നത് കാണാതിരിക്കാന്‍ കഴിയില്ല. റിയാദ്: അല്‍ ഖസീമില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ വിങ്ങിപ്പൊട്ടി വീഡിയോയിലൂടെ നടത്തിയ അഭ്യര്‍ത്ഥന ‘എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണം’ എന്നാണ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും സമര്‍പ്പിച്ച ഹരജികളില്‍ പ്രവാസികളെ മടക്കി കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ആലോചനയില്ലെന്ന്

Damam, gulf, Jeddah, Riyad

കോവിഡ് ബാധിതര്‍ പതിനയ്യായിരം കടന്നു: മദീനയില്‍ ഇന്ന് 272 കേസുകള്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1,172 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം15,102 ആയി ഉയര്‍ന്നു. ആറ് രോഗികളാണ് മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം127 ആയി. മദീനയിയിലും മക്കയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മദീന 272, മക്ക 242, ജിദ്ദ 210, റിയാദ് 131, ദമ്മാം 46, ജുബൈല്‍ 45, ഹുഫൂഫ് 40, ഖോബാര്‍ 30, തായിഫ് 21 എന്നിങ്ങനെയാണ് പ്രധാന

Damam, gulf

കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ ‘കായിക’മേളയൊരുക്കി ഡിഫ

ദമാം: കൊവിഡ് കാലത്തെ കായിക പ്രേമികളുടെ അലസതയകറ്റാന്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സോഷ്യല്‍ മീഡിയ വഴി സംഘടിപ്പിച്ച മല്‍സര പരിപാടികള്‍ സമാപിച്ചു. എട്ട് ദിവസം നീണ്ട് നിന്ന മാധ്യമ പ്രവര്‍ത്തകനും കായിക നിരുപകനുമായ കമാല്‍ വരദൂര്‍ ഉല്‍ഘാടനം ചെയ്തു. കായിക ലോകം പൂര്‍ണ്ണമായും കോവിഡിന്റെ പിടിയിലകപ്പെട്ടതായും തിരിച്ചു വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും കമാല്‍ വരദൂര്‍ പറഞ്ഞു. ഫുട്‌ബോള്‍ താരങ്ങളായ ആസിഫ് സഹീര്‍, സകീര്‍ മാനു, സൂപ്പര്‍ സ്റ്റുഡിയോ അഷ്‌റഫ്, സി.കെ. ഉബൈദ്, അജയന്‍ കൊല്ലം, ടൈറ്റാനിയം

Damam, gulf, Jeddah, Riyad

സൗദിയില്‍ മാസപ്പിറവി കണ്ടു; നാളെ റമദാന്‍ ഒന്ന്

റിയാദ്: സൗദി അറേബ്യയിലെ ഹോത്ത സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ മാസപ്പിറവി ദൃശ്യമായതായി നിരീക്ഷണ സമിതി അറിയിച്ചു. നാളെ റമദാന്‍ ഒന്നായിരിക്കും. ഇരു ഹറമുകളില്‍ ഒഴികെ സംഘടിത നമസ്‌കാരങ്ങളും റമദാനിലെ പ്രത്യേക നമസ്‌കാരമായ തറാവീഹും രാജ്യത്തെ മസ്ജിദുകളില്‍ ഉണ്ടാവില്ല. ഇഫ്താര്‍ സംഗമങ്ങളും കൂട്ടമായുളള ആരാധനകളും ഒഴിവാക്കണമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയവും നിര്‍ദേശിച്ചിട്ടുണ്ട്.

Scroll to Top