Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്
Damam, gulf, Jeddah, Riyad

ഭയപ്പാട് വേണ്ട: സൗദിയില്‍ കോവിഡ് വര്‍ധനവിന് കാരണമുണ്ട്

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗികള്‍കള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്നതില്‍ ഭയപ്പെടേണ്ടതില്ല. വൈറസ് വ്യാപനം തടയുന്നതിന് രാജ്യവ്യാപകമായി കൂടുതല്‍ പരിശോധനകള്‍ തുടങ്ങിയതാണ് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ കാരണം. ഇന്ന് 762 കൊവിഡ് പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ തുടക്കത്തില്‍ 50 മുതല്‍ 100 കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നീട് മുന്നൂറിലേക്കും അഞ്ഞൂറിലേക്കും ഉയര്‍ന്നു. […]

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് ബാധിതര്‍ 7000 കടന്നു; ഇന്ന് മരണം 4; മക്കയില്‍ 325 പുതിയ കേസുകള്‍

നൗഫല്‍ പാലക്കാടന്‍റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 762 പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 7142 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ നാല് രോഗികള്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 87 ആയി. 1,049 രോഗികകള്‍ ഇതുവരെ രോഗമുക്തി നേടി. ഇന്ന് ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്. ഇവിടെ 325 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനി ൈറിപ്പോര്‍ട്ട് ചെയ്തത്. മദീനയില്‍ 197

Damam, gulf, Jeddah, Riyad

കോവിഡ് പ്രതിരോധം: ക്യാമ്പുകളിലും ആരോഗ്യ പരിശോധന

നൗഫല്‍ പാലക്കാടന്‍ റിയാദ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു തുടങ്ങി. ശുചിത്വ ബോധവല്‍കരണ സന്ദേശം നല്‍കുന്നതിനും വൈറസ് ബാധ ഇല്ലെന്ന് ഉറപ്പു വരുത്തുന്നതിനുമാണ് ആരോഗ്യ മന്ത്രാലയം ജീവനക്കാര്‍ താമസ സ്ഥലങ്ങളിലും ക്യാമ്പുകളിലും സന്ദര്‍ശിക്കുന്നത്. രോഗ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് അന്വേഷക്കും. ശരീരോക്ഷ്മാവ് പരിശോധിക്കും. സംശയമുളളവരുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. പ്രയാസം അനുവവിക്കുന്നവര്‍ക്ക് അത്യാവശ്യ ചികിത്സാ സൗകര്യങ്ങളും ഒരുക്കുന്നുണ്ട് .വീടുകളിലെയും ക്യാമ്പുകളിലെയും പരിസരം, ശുചിത്വം എന്നിവയും സംഘം പരിശോധിക്കുന്നുണ്ട്. മക്കയിലും മദീനയിലും

Damam, gulf, Jeddah, Riyad

മലയാളി അധ്യാപികക്ക് ടോസ്റ്റ്മാസ്‌റ്റേഴ്‌സ് പരമോന്നത ബഹുമതി

റിയാദ്: മലയാളി അധ്യാപികക്ക് ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ഇന്റര്‍നാഷണലിന്റെ പരമോന്നത ബഹുമതിയായ ഡിസ്‌സ്റ്റിംഗുഷ്ഡ് ടോസ്റ്റ്മാസ്റ്റര്‍ പദവി. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹയര്‍ സെക്കന്റററി ഹെഡ്മിസ്ട്രസ് മൈമൂന അബ്ബാസിനാണ് അംഗീകാരം. വിസ്ഡം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് അംഗങ്ങളില്‍ ആദ്യമായാണ് ഒരാള്‍ ഈ പദവി നേടുന്നത്. കമ്യൂണിക്കേഷന്‍, ലീഡര്‍ഷിപ്പ് എന്നീ രംഗങ്ങളില്‍ വര്‍ഷങ്ങളായി ചെയ്തുവരുന്ന സേവനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ഘടന അനുസരിച്ച് ജില്ലയിലും ക്ലബുകളിലും പരിശീലനത്തിനും സേവനങ്ങള്‍ക്കും നേതൃത്വം നല്‍കണം. ഇതിനു പുറമെ പുതിയ അംഗങ്ങളുടെ വിനിമയ ശേഷിയും നേതൃഗുണവും വര്‍ധിപ്പിക്കുന്നതിന് നല്‍കിയ

Damam, gulf, Jeddah, Riyad

സൗദിയില്‍ നാലു മരണം; മരണ സംഖ്യ 83 ആയി ഉയര്‍ന്നു; പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 518 പേര്‍ക്ക്

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് നാലു പേര്‍കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 83 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 6380 ആയി ഉയരുകയും ചെയ്തു. ഇന്ന് 518 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 990 പേര്‍ രോഗമുക്തി നേടി. മരിച്ചവര്‍ വിദേശികളാണ്. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മക്ക (58), റിയാദ് (84), മദന (91), ജിദ്ദ (195), ജുബൈല്‍ (4), ഖതീഫ് (5), തായിഫ് (13), ദമ്മാം (38),

Damam, gulf, Jeddah, Riyad

ഐ എം എ ടെലി മെഡിസിന്‍ പദ്ധതിക്ക് വന്‍ സ്വീകാര്യത; 48 മണിക്കൂറിനിടെ 1500 ലേറെ ടെലിഫോണ്‍ കാളുകള്‍

നൗഫല്‍ പാലക്കാടന്‍. റിയാദ്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) റിയാദ് ചാപ്റ്റര്‍ നേതൃത്വം നല്‍കുന്ന സൗജന്യ ടെലി മെഡിസിന്‍ പദ്ധതിക്ക് വന്‍ സ്വീകാര്യത. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് കര്‍ഫ്യൂ നിലവിലുള്ളസാഹചര്യത്തില്‍ ചികിത്സക്കു പോലും പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറെ സഹായമാണ് പദ്ധതി. റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടിയന്തിര വിര്‍ച്ച്വല്‍ യോഗം ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയത്. സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പടെ പതിനേഴ് ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുളളത്. ഇവരുടെ നമ്പര്‍ കഴിഞ്ഞ ദിവസം

Damam, gulf, Riyad

കൊവിഡ് കാലത്ത് വിമാന യാത്ര സുരക്ഷിതമല്ല: ഡോ. അബ്ദുല്‍ അസീസ്

റിയാദ്: കൊവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകുന്നതിനു മുമ്പ് വിമാന സര്‍വീസ് നടത്തുന്നത് കൂടുതല്‍ വൈറസ് വ്യാപനത്തിന് ഇടവരുത്തുമെന്ന് ആരോഗ്യ വിദഗ്ദര്‍. രോഗ ലക്ഷണമില്ലാത്ത വൈറസ് വാഹികളായവരെ വിമാനയാത്രയില്‍ തിരിച്ചറിയാന്‍ കഴിയില്ല. ഇതു ഗുരുതരമായ പ്രത്യാഘാതത്തിനു ഇടവരുത്തുമെന്നും ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. വളരെ വേഗം പടര്‍ന്നു പിടിക്കാന്‍ ശേഷയുളള വൈറസാണ് കൊവിഡ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിമാന യാത്ര സുരക്ഷിതമല്ല. ലോക് ഡൗണ്‍ കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന മുറവിളിക്കു പിന്നില്‍ വ്യോമ ഗതാഗത വ്യവസായ മേഖലയിലുളളവര്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ ഇന്ന് 6 മരണം; 493 കോവിഡ് പോസിറ്റീവ് കേസുകള്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 493 പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5862 ആയി ഉയര്‍ന്നു. ഇന്ന് ആറ് രോഗബാധിതര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 79 ആയി. 931 രോഗികകള്‍ക്ക് ഇത് വരെ രോഗം ഭേദമായി. ഇന്ന് ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലും ഹുഫൂഫിലുലും ദമ്മാമിലുമാണ്. ഇന്നലെയും ഇന്നുമായി ദമ്മാമില്‍ പൊസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ട്.

Damam, gulf, Jeddah, Riyad

സ്‌കൂള്‍ ഫീസ് വര്‍ധന ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഹയര്‍ ബോര്‍ഡ് ചര്‍ച്ച ചെയ്യും: ഇന്ത്യന്‍ അംബാസഡര്‍

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ഫീസ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഹയര്‍ ബോര്‍ഡ് യോഗം തീരുമാനിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. പതിനയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ 600 രക്ഷകര്‍ത്താക്കള്‍ക്കു മാത്രമാണ് പ്രതിസന്ധിയുളളത്. സൗദിയിലെ മാധ്യമ പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍. സ്‌കൂള്‍ കെട്ടിടങ്ങളുടെ വാടക ഉള്‍പ്പെടെ ഭീമമായ സംഖ്യ മാനേജ്‌മെന്റിന് ചെലവുണ്ട്. രക്ഷാകര്‍ത്താക്കളുടെ ആശങ്ക ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഏപ്രില്‍ 18ന് നടക്കുന്ന ഹയര്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് ബാധിച്ച 186 ഇന്ത്യക്കാര്‍: അംബാസഡര്‍ ഡോ. ഔസാഫ് സഈദ്

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: സൗദി അറേബ്യയില്‍ കൊവഡ് ബാധിച്ച് ചികിത്സയിലുളളത് 186 ഇന്ത്യക്കാരാണെന്ന് അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. രണ്ട് ഇന്ത്യക്കാരാണ് മരിച്ചത്. സഫ്‌വാന്‍ ചെമ്മാട്, ഷഫ്‌നാസ് പാലക്കണ്ടിയില്‍ എന്നിവരാണ് മരിച്ചത്. മദീന, റിയാദ് എന്നിവിടങ്ങളില്‍ മരിച്ച ഇരുവരും കേരളത്തില്‍ നിന്നുളളവരാണെന്നും അംബാസഡര്‍ പറഞ്ഞു. സൗദിയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയിലെ വിവിധ പ്രവിശ്യകളിലുളള കമ്യൂണിറ്റി വളന്റിയേഴ്‌സിന്റെ ഓണ്‍ലൈന്‍ മീറ്റിംഗ് കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. രാജ്യത്തെ ലേബര്‍ ക്യാമ്പുകളിലും വന്‍കിട

Damam, gulf, Jeddah, Riyad

‘നമ്മുടെ ഭക്ഷണം ഒന്നാണ്’ പദ്ധതി തുടങ്ങി; ഫോണ്‍ ചെയ്യൂ… സൗദിയില്‍ മന്ത്രാലയത്തിന്റെ സൗജന്യ ഫുഡ് കിറ്റ് വീട്ടിലെത്തും

നൗഫൽ പാലക്കാടൻ റിയാദ്: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് സൗദി മാനവ വിഭവശേഷി, സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ സഹായം. ആവശ്യക്കാര്‍ക്ക് ഭക്ഷ്യവിഭവങ്ങള്‍ അടങ്ങിയ കിറ്റ് വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്. രാജ്യത്തെ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കിറ്റുകള്‍ വീട്ടിലെത്തിക്കും. രാജ്യത്തെ 13 പ്രവിശ്യകളിലും ഒരോ ജീവകാരുണ്യ സംഘടനയെ ആണ് ഭക്ഷ്യ വിതരണത്തിന് ചുമതലപ്പെടുത്തിയിട്ടുളളത്. വിളിക്കേണ്ട നമ്പരും സമയവും ഇപ്രകാരം: റിയാദ് 920001426 (രാവിലെ എട്ട് മുതല്‍

Damam, gulf, Jeddah

സൗദിയില്‍ രോഗബാധിതര്‍ 4,934; മരണം 65 ആയി; ഇന്നു മുതല്‍ യാത്രകള്‍ക്ക് പാസ്സ് നിര്‍ബന്ധം.

നൗഫല്‍ പാലക്കാടന്‍ റിയാദ്: കൊവിഡ് ബാധിച്ച് സൗദിയില്‍ ഇതുവരെ 65 പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മറ്റു നഗരങ്ങളെ അപേക്ഷിച്ച് മദീനയിലാണ് മരണ നിരക്ക് കൂടുതല്‍. ഇന്ന് ആറു പേരാണ് മരിച്ചത്. 472 പുതിയ കോവിഡ് പോസിറ്റിവ് കേസുകളും ഇന്നു റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,934 ആയി ഉയര്‍ന്നു. 44 പേര്‍ രോഗമുക്തി നേടിയതോടെ ഇതുവരെ 805 പേര്‍ ആശുപത്രിവിട്ടു. ഇന്ന് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലും മക്കയിലും

Damam, gulf, Jeddah, Riyad

റിയാദില്‍ മലയാളി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദിയില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ സൗജന്യ സേവനം ലഭ്യമാക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ). യാത്ര ചെയ്ത് ആശുപത്രിയിലോ ക്ലിനിക്കിലോ എത്താന്‍ കഴിയാത്ത മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ മെഡിക്കല്‍ സഹായം ലഭ്യമാക്കുമെന്ന് ഐ എം എ റിയാദ് ചാപ്റ്റര്‍ അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഡോക്ടര്‍മാരെ നേരിട്ട് ബന്ധപ്പെടാം. റിയാദിലെ എല്ലാ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും ടെലിഫോണില്‍ ആവശ്യമായ ഉപദേശങ്ങളും നിര്‍ദേശങ്ങള്‍ ലഭ്യമാക്കുമെന്നും ഐ

Damam, gulf, Jeddah, Riyad

സൗദിയില്‍ 7 മരണം; രോഗം ബാധിതരുടെ എണ്ണം 4,462

നൗഫല്‍ പാലക്കാടന്‍ റിയാദ് : സൗദി അറേബ്യയില്‍ 429 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,462 ആയി. ഇന്ന് ഏഴ് രോഗികളാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണ സംഖ്യ 59 ആയി. ഇന്ന് വീടുകളിലേക്ക് പോയ 41 പേര്‍ ഉള്‍പ്പെ ൈരാജ്യത്ത് ഇതുവരെ 761 രോഗമുക്തി നേടി. നിലവില്‍ 3,642 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണ നിരക്ക് ഏറ്റവും കൂടുതല്‍ മദീനയിലാണ്. 22 രോഗികളാണ് ഇവിടെ മരിച്ചത്. രോഗമുക്തി

Scroll to Top