Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്
Damam, gulf, Jeddah, Riyad

നാലു ദിവസം പ്രായം; ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ കൊവിഡ് ബാധിതന്‍ സൗദിയില്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച ശിശു സുഖം പ്രാപിച്ചു. ജനിച്ചു നാലാം ദിവസമാണ് ഖാലിദ് എന്ന ശിശുവിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആഴ്ചകള്‍ നീണ്ട പരിചരണങ്ങള്‍ക്ക് ശേഷം ഖാലിദ് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. റിയാദ് പ്രവിശ്യയിലെ അല്‍ദവാതിമി നഗരത്തിലെ കുടുംബ വീട്ടിലേക്ക് പ്രത്യേകം ആംബുലന്‍സിലാണ് ശിശുവിനെ കൊണ്ടുപോയത്. മികച്ച പരിചരണമാണ് ശിശുവിന് ആരോഗ്യ മന്ത്രാലയം ഒരുക്കിയത്. പീഡിയാട്രിഷ്യന്‍ ഉള്‍പ്പെടെ വിദഗ്ദ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ. ലോകരാജ്യങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് ബാധിതനായിരുന്നു ഖാലിദ് […]

Damam, gulf, Jeddah, Riyad

സൗദിയില്‍ മരണം 38 ആയി; രോഗ ബാധിതര്‍ 2500 കടന്നു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗ ചികിത്സയില്‍ ഉണ്ടായിരുന്ന നാല് പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 121 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 2523 ആയി ഉയര്‍ന്നു. 63 രോഗികള്‍ രോഗമുക്തി നേടി. ഇതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 551 ആയി ഉയര്‍ന്നു. ഇന്നത്തെ നാല് മരണം ഉള്‍പ്പടെ ഇതുവരെ 38 രോഗികള്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനം പരമാവധി വീടുകളില്‍ തന്നെ കഴിയണം. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങി

Damam, gulf, Jeddah

സൗദി പൗരന്‍മാരെ മടക്കി കൊണ്ടുവരും

റിയാദ്: വിവിധ രാജ്യങ്ങളില്‍ കഴിയുന്ന സൗദി പൗരന്‍മാരെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി. ഇതിനായി വിദേശകാര്യ മന്ത്രാലയം നടപടി ആരംഭിച്ചു. ലോക രാജ്യങ്ങളില്‍ പലതും കൊവിഡ് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് താല്‍പര്യമുളള സൗദി പൗരന്‍മാരെ മടക്കി കൊണ്ടുവരാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയത്. ഇതിയനായി വിദേശങ്ങളില്‍ കഴിയുന്നവര്‍ സൗദി വിദേശകാര്യ മന്ത്രാലയം പ്രത്യേകം തയ്യാറാക്കിയ ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. മടക്കയാത്ര സംബന്ധിച്ച ക്രമീകരണത്തിനു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Damam, gulf, Jeddah, Riyad

ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം ചെമ്മാട് സ്വദേശി മരിച്ചു. നടമ്മല്‍ പുതിയകത്ത് സഫ്‌വാന്‍ (41) ആണ് മരിച്ചത്. പനി, തൊണ്ടവേദന തുടങ്ങി കൊവിഡ് വൈറസ് ലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് അഞ്ചു ദിവസം മുമ്പ് സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം. ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. മാര്‍ച്ച് 8ന് സന്ദര്‍ശക വിസയിലെത്തിയ ഭാര്യ പാണഞ്ചേരി ഖമറുന്നിസ റിയാദിലുണ്ട്. കുട്ടികളില്ല. പരേതരായ കെ എന്‍ പി

Damam, gulf, Jeddah, Riyad

ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു റിയാദ് കെ എം സി സി

റിയാദ്: കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസത്തിന്റെ തലോടലായി മാറുകയാണ് റിയാദ് കെ.എം.സി.സി. സംഘടനയുടെ ഘടകങ്ങള്‍ വഴിയും സാമൂഹ്യ പ്രവര്‍ത്തകര്‍ വഴിയും ബുദ്ധിമുട്ടനുഭവിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് ഭക്ഷ്യ വസ്തുക്കളും മരുന്നുകളൂം ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ എത്തിക്കുകയാണ് ഇവര്‍. ഒരാഴ്ചയായി കുടുംബങ്ങളടക്കമുള്ള നൂറുക്കണക്കിന് പ്രവാസികള്‍ക്കാണ് സഹായം തുടരുന്നത്. ശമ്പളം ലഭിക്കാത്തവര്‍, കടകള്‍ അടച്ചതോടെ വരുമാനം നിലച്ചവര്‍, ദൈനം ദിന വരുമാനക്കാര്‍ തുടങ്ങി വിവിധ തലത്തിലുള്ള പ്രവാസികള്‍ക്കാണ് കൊറോണ നിയന്ത്രണം വിനയായി

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊറോണ ബാധിതര്‍ വര്‍ധിക്കുന്നു; ഇന്ന് 191 പുതിയ കേസുകള്‍.

നൗഫല്‍ പാലകാടന്‍ റിയാദ്: സൗദി അറേബ്യയിലെ കൊറോണ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് മാത്രം 191 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 2370 ആയി ഉയര്‍ന്നു. ഇതില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 29 പേര്‍ മരിച്ചു. 420 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. തലസ്ഥാന നഗരിയായ റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. റിയാദ് (710), മക്ക (465), മദീന (238), ജിദ്ദ (339), ദമ്മാം (143), ഖത്തീഫ് (136), ഹുഫൂഫ് (44), ഖോബാര്‍ (39), ദഹ്‌റാന്‍

Damam, gulf, Jeddah, Riyad

നഗരം നനച്ച് നഗരസഭ: പരിശോധന സുശക്തം; ബോധവല്‍കരണവും

നൗഫല്‍ പാലക്കാടന്‍ റിയാദ്: കോവിഡ് പ്രതിരോധ നടപടികളില്‍ രാപ്പകല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി റിയാദ് നഗരസഭ. യന്ത്ര ചൂലുകള്‍ ഘടിപ്പിച്ച എഞ്ചിനുകളും വെള്ളം തളിക്കുന്ന ടാങ്കറുകളും അത്യാധുനിക മോട്ടോറുകളും ഉപയോഗിച്ച് ദിവസങ്ങളായി 96 ലക്ഷം മീറ്റര്‍ റോഡുകള്‍ ശുചീകരിച്ചു. ചെറുതും വലുതുമായ റോഡുകളില്‍ അണുനശീകരണ ലായനി നനക്കുകയും ചെയ്യുന്നുണ്ട്. പൊതുനിരത്തിലെ പാഴ്‌വസ്തുക്കള്‍ പെറുക്കുന്ന സാധാരണ തൊഴിലാളികള്‍ മുതല്‍ നഗര സഭയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വരെ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. രാവിലെ ആറു മണിയോടെ സൂപ്പര്‍ മാര്‍ക്കറ്റ്, മത്സ്യ, മാംസ

Damam, gulf, Jeddah, Riyad

സൗദിയില്‍ ഇന്ന് നാല് മരണം; മരിച്ചവരുടെ എണ്ണം 29 ആയി; പുതുതായി രോഗം സ്ഥിരീകരിച്ചത് 140 പേര്‍ക്ക്

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ചികിത്സയിലായിരുന്ന നാല് പേര്‍ രമിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. ഇന്ന് പുതിയ 140 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 2,179 കേസുകളാണ് സൗദിയില്‍ കൊറോണ പോസറ്റീവ് ഉള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 69 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 420 ആയി ഉയര്‍ന്നു. റിയാദ് (66), ജിദ്ദ (21), ഹുഫൂഫ് (15), മക്ക (9), ഖതീഫ് (5), തായിഫ്

Damam, gulf, Jeddah, Riyad

ജിദ്ദയില്‍ 24 മണിക്കൂര്‍ അനിശ്ചിത കാല കര്‍ഫ്യൂ

നൗഫല്‍ പാലക്കാടന്‍റിയാദ്: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജിദ്ദയിലെ ചിലയിടങ്ങളില്‍ ഏപ്രില്‍ 4 ഉച്ചക്ക് മൂന്നു മുതല്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തെക്ക് കിലോ 14, വടക്ക് കിലോ 14, അല്‍ മഹ്ജര്‍, ഗലീല്‍, കുറയാത്ത്, കിലോ 13 പെട്രോമിന്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. പ്രതേകം എടുത്തുപറയാത്ത ജിദ്ദയിലെ മറ്റ് സ്ഥലങ്ങളില്‍ മൂന്ന് മണി മുതലാണ് കര്‍ഫ്യൂ ആരംഭിക്കുക.

Damam, gulf, Jeddah, Riyad

സി ബി എസ് ഇ പരീക്ഷ ഉപേക്ഷിച്ചു; വിദ്യാര്‍ത്ഥികളുടെ പ്രതികരണം

റിയാദ്: സൗദി അറേബ്യയില്‍ ഇനി നടക്കാനുളള 10, 12 ക്ലാസുകളിലെ സി ബി എസ് ഇ പരീക്ഷകള്‍ ഉപേക്ഷിക്കുന്നു. ഇതുസംബന്ധിച്ച് സി ബി എസ് ഇയുടെ നിര്‍ദേശം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എസ് എം ഷൗക്കത് പര്‍വേസ് രക്ഷാകര്‍ത്താക്കളെ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സി ബി എസ് ഇ പരീക്ഷകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സോഷ്യല്‍ സ്റ്റഡീസ് പരീക്ഷ മാത്രമാണ് ബാക്കിയുളളത്. പന്ത്രണ്ടാം ക്ലാസിന് വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത വിഷയം

Damam, gulf, Jeddah, Riyad

ടാങ്കര്‍ ലോറി മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കൊല്ലം കടയ്ക്കല്‍ മാങ്കോട് മുതയില്‍ സ്വദേശി പള്ളിക്കുന്നില്‍ വീട്ടില്‍ നിസാറുദ്ദീന്‍ (43) ആണ് മരിച്ചത്. റിയാദ് ജനാദിരിയയില്‍ ഏപ്രില്‍ 3ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. നഗരത്തിന്റെ കിഴക്ക് ഭാഗത്ത് നളീമിലെ സീവേജ് പ്ലാന്റില്‍ നിന്നു മാലിന്യം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറിയിലെ ഡ്രൈവറാണ്‌. ജനാദിരിയയിലെ പ്ലാന്റില്‍ മാലിന്യം നിക്ഷേപിച്ച ശേഷം മടങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ട്രക് റോഡിലെ ഡിവൈഡറില്‍ പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ ട്രക് കാബിനും

Damam, gulf, Jeddah, Riyad

സൗദിയില്‍ കോവിഡ് ബാധിതര്‍ 2000 കടന്നു; മരണ സംഖ്യ 25 ആയി ഉയര്‍ന്നു

നൗഫല്‍ പാലക്കാടന്‍. റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 പേര്‍ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. രോഗബാധിതരുടെ എണ്ണവും വര്‍ധിച്ചു. ഇന്നു മാത്രം 154 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതര്‍ 2039 ആയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയില്‍ ഉണ്ടായിരുന്ന 23 രോഗികകള്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 351 ആയി ഉയര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ

Damam, gulf, Jeddah, Riyad

സൗദിയില്‍ സ്വകാര്യ മേഖലയില്‍ ശമ്പള വിതരണത്തിന് ഒന്‍പത് ബില്യന്‍ സഹായം; മൂന്നു മാസത്തെ 60 ശതമാനം സര്‍ക്കാര്‍ വഹിക്കും

റിയാദ്: സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാര്‍ക്ക് ഒന്‍പത് ബില്യന്‍ റിയാലിന്റെ സഹായം ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ കൊഴിഞ്ഞു പോകാതിരിക്കാനാണ് സാമ്പത്തിക സഹായം. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സി(ഗോസി)ല്‍ രജിസ്റ്റര്‍ ചെയ്ത പ്രതിമാസ വേതനത്തിന്റെ 60 ശതമാനം സ്വദേശി ജീവനക്കാര്‍ക്ക് മൂന്നു മാസം വിതരണം ചെയ്യും. കൊവിഡ് മഹാമാരി ഉയര്‍ത്തുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ കുറക്കാന്‍ രാജാവിന്റെ പ്രഖ്യാപനത്തിയന് കഴിയുമെന്ന് ധനമന്ത്രിയും ഗോസി ചെയര്‍മാനുമായ

Damam, gulf

റീ എന്‍ട്രിയില്‍ പോയവരുടെ ഇഖാമയും സൗജന്യമായി പുതുക്കി തുടങ്ങി

നൗഫല്‍ പാലകാടന്‍ റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച മൂന്നു മാസത്തെ സൗജന്യ ഇഖാമ പ്രാബല്യത്തിലായി. അവധിയില്‍ നാട്ടിലുള്ളവരുടെ ഇഖാമയും ഓട്ടോമാറ്റിക് ആയി പുതുക്കും. അബ്ശറില്‍ റെജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് സൗദി പാസ്‌പോര്‍ട്ട് വിഭാഗം പുതുക്കിയ വിവരം സന്ദേശമായി അയച്ചു തുടങ്ങി. മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ ഇഖാമ കാലാവധി തീരുന്നവര്‍ക്കാണ് മൂന്നു മാസം സൗജന്യ ഇഖാമ പുതുക്കി ലഭിക്കുന്നത്. സൗദിയിലുളളവര്‍ക്കും റീ എന്‍ട്രിയില്‍ രാജ്യത്തിനു പുറത്തു കഴിയുന്നവര്‍ക്കും ഈ ആനുകൂല്യം

Scroll to Top