കര്‍ഫ്യൂ ഇളവ്: മാളുകളും വാണിജ്യ കേന്ദ്രങ്ങളും ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
നൗഫല്‍ പാലകാടന്‍ റിയാദ്: സൗദി അറേബ്യയുടെ വിവിധ നഗരങ്ങളില്‍ നിലവിലുണ്ടായിരുന്ന കര്‍ഫ്യൂവില്‍ താല്‍കാലിക ഇളവു പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ മാളുകളും ചെറുകിട മൊത്തവ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. റമദാന്‍ 6 മൂതല്‍ 20 വരെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. മക്കയിലും മദീനയിലും ഇളവ് ബാധകമല്ല. ഉഭഭോക്താക്കള്‍ സാമൂഹ്യ അകലം പാലിക്കുന്നത് ഉള്‍പ്പടെ കര്‍ശന നിയന്ത്രണങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു പൂര്‍ണ്ണമായും […]











