Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി; മരുന്നും ഭക്ഷണവും വിതരണം ചെയ്യുമെന്ന് എംബസി

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി. മദീന (4), മക്ക (3), ജിദ്ദ (2), റിയാദ് (1), ദമ്മാം (1) എന്നിവിടങ്ങളിലാണ് ഇന്ത്യക്കാര്‍ മരിച്ചതെന്നും റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ ഭക്ഷണവും മരുന്നും ആവശ്യമുളള ഇന്ത്യന്‍ സമൂഹത്തിന് ലഭ്യമാക്കുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഇന്ത്യന്‍ പൗരന്‍മാരുടെ ആരോഗ്യ സുരക്ഷക്കും ക്ഷേമത്തിനും ആവശ്യമായ മുഴുവന്‍ നടപടികളും എംബസി സ്വീകരിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി വോളന്റിയര്‍മാരുമായി […]

Damam, gulf, Jeddah, Riyad

കൊവിഡ് നിയമ ലംഘനം; സൗദിയില്‍ 746 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

റിയാദ്: കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് സൗദിയില്‍ 746 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പബ്‌ളിക് പ്രോസിക്യൂഷന്‍. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ക്രമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇതുവരെ പതിമൂവായിരത്തിലധികം പരാതികളാണ് ലഭിച്ചതെന്നും പബ്‌ളിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കൊവിഡ് വൈറസ് പടരുന്നുത് തടയാന്‍ പൊതുജനങ്ങള്‍ പാലിക്കേണ്ട പെരുമാറ്റ ചട്ടം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. 24 മണിക്കൂര്‍ കര്‍ഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ ഗുരുതരമായ നിയമ ലംഘനം നടത്തിയവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ്

Damam, gulf, Jeddah, Riyad

മാതൃരാജ്യത്തേക്ക് മടങ്ങാം; ‘ഔദ’യില്‍ രജിസ്റ്റര്‍ ചെയ്യണം

റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ മാതൃരാജ്യങ്ങളിലേക്കു മടങ്ങാന്‍ സൗദി ആഭ്യന്തര മന്ത്രാലയം പുതിയ പദ്ധതി ആരംഭിച്ചു. രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ശിറില്‍ രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദേശം. അതേസമയം, ഇന്ത്യയില്‍ വിമാനം ഇറങ്ങാന്‍ അനുമതി ലഭിച്ചാല്‍ മാത്രമേ മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയുളളൂ. കൊവിഡിനെ തുടര്‍ന്ന് വിമാനം റദ്ദാക്കിയതോടെ നൂറുകണക്കിന് വിദേശികളാണ് രാജ്യത്ത് കുടുങ്ങിയത്. ഫൈനല്‍ എക്‌സിറ്റ് നേടിയവരും റീ എന്‍ട്രി വിസയില്‍ മാതൃരാജ്യത്തേക്ക് മടങ്ങാനിരുന്നവരുടെയും യാത്ര മുടങ്ങി. പ്രസവ

Damam, gulf, Jeddah, Riyad

മരണ സംഖ്യ 114; പുതുതായി രോഗം സ്ഥിരീകരിച്ചത് 1,141; ഫീല്‍ഡ് പരിശോധന സജീവം

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേര്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 114 ആയി. പുതുതായി 1,141 പേര്‍ക്കാണ് 24 മണിക്കൂറിനി ൈരോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 12,772 ആയി ഉയര്‍ന്നു. സൗദിയില്‍ ഇതുവരെ 1,812 പേര്‍ക്കാണ് രോഗം ഭേദമായത്. മക്ക (315), ഹുഫൂഫ് (240), റിയാദ് (164), മദീന (137), ജിദ്ദ (114), ദമ്മാം (61), തബൂക്ക് (35), ദഹ്‌റാന്‍ (26), ബിശ (18), തായിഫ് (14), അല്‍ ഖര്‍ജ്

Damam, gulf, Jeddah, Riyad

കൊവിഡ് കാലം ധൂര്‍ത്തിനും പരിസ്ഥിതി ചൂഷണത്തിനുമെതിരെ താക്കീതായി മാറണം: അംബികാസുതന്‍

റിയാദ്: പ്രതിസന്ധി കാലം വിസ്മരിച്ച് മനുഷ്യന്‍ വീണ്ടും ധൂര്‍ത്തിലേയ്ക്കും പരിസ്ഥിതി ചൂഷണത്തിലേക്കും പോകരുതെന്നാണ് കൊവിഡ് കാലം മനുഷ്യരെ താക്കീത് ചെയ്യുന്നതെന്ന് എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട്. കര്‍ഫ്യു കാലത്ത് റിയാദിലെ ചില്ല നടത്തുന്ന പ്രതിവാര വെര്‍ച്വല്‍ സംവാദത്തിന്റെ അഞ്ചാം ലക്കം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വയനാട്ടു കുലവന്‍ തെയ്യം ഭക്തജനങ്ങളോട് ഉരിയാടിയ ‘അരിഞ്ഞുകുടിക്കല്ലേ കോരേ, കറന്നുകുടിക്ക്’ എന്ന മുന്നറിയപ്പ് ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം വ്യാധികാലത്തിന്റെ ആകുലതകള്‍ പങ്കുവെച്ചത്. കൊവിഡും പരിസ്ഥിതിയും എന്ന വിഷയത്തിലായിരുന്നു സംവാദം. അംബികാസുതന്‍ മാങ്ങാടിന്റെ ‘കാളരാത്രി’ എന്ന

Damam, gulf, Jeddah, Riyad

എംബസിയുടെ പേരിലുളള വാട്‌സ് ആപ് സന്ദേശം വ്യാജം

നസ്‌റുദ്ദീന്‍ വി ജെറിയാദ്: ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരം ശേഖരിക്കുന്നില്ലെന്ന് ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ എംബസിയുടെ പേരില്‍ പ്രചരിക്കുന്ന വാട്‌സ് ആപ് സന്ദേശം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെന്നും എംബസി പ്രസ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്കന്റ് സെക്രട്ടറി അസിം അന്‍വര്‍ സൗദിടൈംസിന്റെ അന്വേഷണത്തിന് മറുപടി നല്‍കി. ഇംഗ്‌ളീഷിലും മലയാളത്തിലുമാണ് എംബസിയുടെ പേരില്‍ സന്ദേശം പ്രചരിക്കുന്നത്. ഇന്ത്യയിലേക്ക് വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രത്യേക വിമാന സര്‍വീസ് നടത്താന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നില്ലെന്നും എംബസി വ്യക്തമാക്കി. കൊവിഡിന്റെപശ്ചാത്തലത്തില്‍ എംബസി

Damam, gulf, Jeddah, Riyad

സൗദയില്‍ 11,631 കോവിഡ് രോഗികള്‍: 103 മരണം.

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ 1,147 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം11,631 ആയി ഉയര്‍ന്നു. ആറ് രോഗബാധിതര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 109 ആയി. 24 മണിക്കൂറിനിടെ അഞ്ച് സ്വദേശികളും ഒരു വിദേശിയുമാണ് മരിച്ചത്. മക്കയിലും മദീനയിലുമാണ് ഇന്നും ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മക്കയില്‍ 305, മദീന 299, ജിദ്ദ 171, റിയാദ് 148, ഹുഫൂഫ് 138, തായിഫ് 27 എന്നിങ്ങനെയാണ്

Damam, gulf, Jeddah, Riyad

കള്ളന്‍ മാത്രമല്ല കോവിഡും കുടുങ്ങും ഈ ക്യാമറയില്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ ജിസാനിലെ ഭക്ഷ്യ മാര്‍ക്കറ്റില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറ ശ്രദ്ധനേടുന്നു. കോവിഡ് ബാധയുടെ സൂചന നല്‍കുന്ന ശരീരോശരീരോക്ഷ്മാവ് പരിശോധിക്കുന്ന തെര്‍മല്‍ ക്യാമറയാണ് നിരീക്ഷണത്തിന് സ്ഥിപിച്ചിട്ടുളളത്. മിന്നും പ്രകടനം കാഴ്ചവെക്കുന്ന ക്യാമറ ഒരു സെക്കന്‍ഡില്‍ ഇരുപത്തിനാല് പേരെ പരിശോധിക്കും. മാര്‍ക്കറ്റിലേക്ക് കയറും മുമ്പ് ക്യാമറ കടന്ന് പോകുമ്പോള്‍ ശരീരത്തതിന്റെ ചൂട് കൂടുതലാണെങ്കില്‍ പരിശോധനക്ക് വിധേയമാക്കാന്‍ ക്യാമറ നിര്‍ദേശം നല്‍കും. ക്യാമറ പനിയുണ്ടെന്ന് സൂചന തന്നാല്‍ പിന്നെ മാര്‍ക്കറ്റിലേക്ക്

Damam, gulf, Jeddah, Riyad

ഭക്ഷണവും മരുന്നും: ആശ്വാസ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തിലുളള നിയന്ത്രണങ്ങളെ തുടര്‍ന്ന് ദുരിതം നേരിടുന്നവര്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സഹായ ഹസ്തം. റിയാദില്‍ ഇരുപത്തിനാല് മണിക്കൂര്‍ കര്‍ഫ്യൂ നിലവിലുളള സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ കഴിയാതെ ക്യാമ്പുകളിലും റൂമുകളിലും കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ച് നല്‍കുകയാണ് സോഷ്യല്‍ ഫോറം വോളണ്ടറിയ•ാര്‍. അവശ്യമരുന്നുകളും ഭക്ഷണ കിറ്റുകളും വിവിധ പ്രവിശ്യകളിലെ സോഷ്യല്‍ ഫോറം ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിലാണ് വിതരണം ചെയ്യുന്നത്. രോഗലക്ഷണം വ്യാപകമായ സാഹചര്യത്തില്‍ നിരവധി ആളുകള്‍ക്ക് അടിയന്തര വൈദ്യസഹായം, കൊറോണ ടെസ്റ്റിന് വിധേയമാക്കുവാനുളള സര്‍ക്കാര്‍ സംവിധാനങ്ങള്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ 1.8 ലക്ഷം കൊവിഡ് പരിശോധനകള്‍; പോസിറ്റീവ് കേസുകള്‍ 5 ശതമാനത്തില്‍ താഴെ

റിയാദ്: സൗദി അറേബ്യയില്‍ നടത്തുന്ന കൊവിഡ് പരിശോധനകളില്‍ ശരാശരി 5 ശതമാനത്തില്‍ താഴെമാത്രമാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വിലയിരുത്തല്‍. അതിനിടെ, കൊവിഡിനെ നേരിടാന്‍ ആരോഗ്യ മന്ത്രാലയത്തിന് 47 ബില്യണ്‍ ഡോളര്‍ അനുവദിച്ചതായി ഡോ. തൗഫീഖ് അല്‍ റബിയ രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു. ഇന്നലെ വരെ ഒരു ലക്ഷത്തി എണ്‍പതിനായിരം കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്തെ 13 പ്രവിശ്യകളിലായി നടന്നത്. ഇതുവരെ 10,484 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട് ചെയ്തു. ഫീല്‍ഡ് പരിശോധനകള്‍ വ്യാപിപ്പിക്കുകയും വൈറസ് ബാധ ഇല്ലെന്ന്

Damam, gulf, Jeddah, Riyad

കൊവിഡിനെതിരെ അന്താരാഷ്ട്ര ഏകോപനം ആവശ്യം: ആരോഗ്യ മന്ത്രിമന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ

റിയാദ്: കൊവിഡ് വൈറസ് വ്യാപനത്തിനെതിരെ അന്താരാഷ്ട്ര സംഘടനകളുടെ ഏകോപനം ആവശ്യമാണെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍ റബിഅ. ജി20 രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ വിര്‍ച്വല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ലോക രാഷ്ട്രങ്ങള്‍ യോജിച്ചുളള പ്രതിരോധ മാര്‍ഗമാണ് കൊവിഡ് വൈറസ് വ്യാപനം തടയാന്‍ ആവശ്യം. സഹായം ആവശ്യമുളള രാജ്യങ്ങളെ പിന്തുണം. ലോക രാജ്യങ്ങളില്‍ കൂടുതല്‍ സാമൂഹിക വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്തു. ആഗോള മഹാമാരിയെ നേരിടുന്നതിന് ഇന്റര്‍നാഷണല്‍ ടാസ്‌ക്

Damam, gulf, Jeddah, Riyad

സൗദയില്‍ കൊവിഡ് ബാധിതര്‍ 10,000 കവിഞ്ഞു; ഫീല്‍ഡ് പരിശോധന സജീവം.

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ പതിനായിരം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 1,122 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10,484 ആയി ഉയര്‍ന്നു. ആറ് രോഗികകള്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 103 ആയി. ഇതുവരെ 1,490 രോഗികകള്‍ രോഗമുക്തി നേടി. 402 രോഗബാധിതരാണ് 24 മണിക്കൂറിനിടെ മക്കയില്‍ കണ്ടെത്തിയത്. പുണ്യ നഗരങ്ങള്‍ ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യമന്ത്രാലയത്തിന്റെ പരിശോധന സംഘം വീടുകളും

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 10 ഇന്ത്യക്കാര്‍; 9 പേരും മരിച്ചത് പടിഞ്ഞാറന്‍ പ്രവിശ്യയില്‍

റയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി. പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത്. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളില്‍ മരിച്ച ഒന്‍പത് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തു വിട്ടു. റിയാദില്‍ മരിച്ച മലപ്പുറം സ്വദേശി സഫ്‌വാന്‍ ഉള്‍പ്പെടെ പത്തുപേരാണ് സൗദിയില്‍ മരിച്ചത്. ഏപ്രില്‍ 4ന് മദീന സൗദി ജര്‍മന്‍ ആശുപത്രിയില്‍ മരിച്ച കണ്ണൂര്‍ സ്വദേശി പാലകണ്ടിയില്‍ ഷഫ്‌നാസ് (30), ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കല്‍ സെന്ററില്‍ ഏപ്രില്‍ 7ന്

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 8 ആയി

റിയാദ്: ഇന്നലെയും ഇന്നുമായി മൂന്ന് ഇന്ത്യക്കാര്‍ കൂടി മരിച്ചതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായി. സൗദി ബിന്‍ലാദന്‍ ഗ്രൂപ്പില്‍ മക്കാ ഹറം പ്രോജക്ട് ജീവനക്കാരായ ഫക്ര ആലം, മുഹമ്മദ് അസ്‌ലം ഖാന്‍, മദീനയില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ ബര്‍ക്ക് അലി അബ്ദുല്ലത്തിഫ് ഫകീര്‍ എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് അസ്‌ലം ഖാന്‍(51). ഏപ്രില്‍ 3 ന് മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ജിദ്ദയിലെ

Scroll to Top