Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

സൗദയില്‍ ഇന്ന് 1,088 കോവിഡ് കേസുകള്‍: മക്കയില്‍ രോഗബാധിതരുടെ എണ്ണം കൂടുന്നു; മരണ സംഖ്യ 97 ആയി

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1,088 പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 9,362 ആയി ഉയര്‍ന്നു. 24 മണിക്കൂറിറിനിടെ അഞ്ചു രോഗികകള്‍ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 97 ആയി. ഇതുവരെ 1,398 രോഗികള്‍ രോഗമുക്തി നേടി. 251 പോസ്റ്റിറ്റീവ് ഇന്നു മക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മക്കയില്‍ രോഗികളുടെ എണ്ണം 2,010 ആയി ഉയര്‍ന്നു. ജിദ്ദയില്‍ (210), ദമ്മാം (194), മദീന (177), […]

Damam, gulf, Jeddah

റിയാദിലെ ഇന്ത്യന്‍ ഡോക്ടര്‍മാരെ അഭിനന്ദിച്ച് ശശി തരൂരിന്റെ ട്വീറ്റ്

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ലോക്ഡൗണ്‍ കാലത്ത് ഇന്ത്യന്‍ സമൂഹത്തെ സഹായിക്കാന്‍ മുന്നോട്ട് വന്ന റിയാദിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പിയുടെ ട്വീറ്റ്. റിയാദില്‍ ഇന്ത്യക്കാര്‍ക്ക് ഡോക്ടര്‍മാരുമായി അവരുടെ ഭാഷയില്‍ ടെലിഫോണില്‍ സംസാരിക്കാനാകും എന്ന വരികള്‍ക്കൊപ്പം ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പര്‍ അടങ്ങുന്ന വാര്‍ത്തയും ട്വീറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട് എം.പി എം.കെ രാഘവനും ഐ എം എ റിയാദ് ചാപ്റ്ററിനെ അഭിനന്ദിച്ചു കത്തയച്ചിരുന്നു. റിയാദില്‍

Damam, gulf, Jeddah, Riyad

5 മരണം; സൗദിയില്‍ 1,132 പുതിയ കോവിഡ് ബാധിതര്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1,132 പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8,274 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ അഞ്ചു പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 92 ആയി ഉയര്‍ന്നു. 280 രോഗികള്‍ സുഖം പ്രാപിച്ചു. ഇതോടെ 1329 രോഗികകള്‍ക്ക് രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ ബാധിതരുടെ എണ്ണം ഉയരുന്നത് പോലെ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. കഴിഞ്ഞ

Damam, gulf, Jeddah, Riyad

സൗദിയില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി; ഒഴിപ്പിക്കാന്‍ പദ്ധതി ഇല്ലെന്ന് എംബസ്സി

റിയാദ്: കൊവിഡ് ബാധിച്ച് സൗദിയില്‍ ഏപ്രില്‍ 17 വരെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. അതിനിടെ, കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ നിന്നു ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പദ്ധതിയില്ലെന്നും എംബസി വ്യക്തമാക്കി. ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനയാത്ര സുരക്ഷിതമല്ല. ഇന്ത്യക്കാരുടെ താല്പര്യം സംരക്ഷിക്കുന്നതിന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസ് ഉടന്‍ തുടരാന്‍ കഴിയില്ല. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഇന്ത്യയിലെയും സൗദിയിലെയും അധികാരികളുമായി എംബസി നിരന്തരം ബന്ധം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇതു സംബന്ധിച്ച അറിയിപ്പുകള്‍ ലഭ്യമാകുന്നതിനനുസരിച്ച് അറിയിക്കുമെന്നും

Damam, gulf, Jeddah, Riyad

‘സൗദി ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് കമ്മീഷന്‍’ പരീക്ഷ പാസാകാത്തവര്‍ക്കും രജിസ്‌ട്രേഷന്‍

റിയാദ്: സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസി(എസ്‌സിഎഫ്എച്ച്എസ്) ല്‍ അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ക്കും പ്രൊഫഷണല്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നു. ആറുമാസത്തെ താല്‍ക്കാലിക രജിസ്‌ട്രേഷനാണ് അനുവദിക്കുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സ തേടിയെത്തുന്നവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യമാണ്. പ്രൊഫഷണല്‍ യോഗ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യമായ സാഹചര്യത്തിലാണ് കമ്മീഷന്റെ തീരുമാനമെന്ന് എസ്‌സിഎഫ്എച്ച്എസ് വക്താവ് ഫഹദ് അല്‍ ഖത്താമി പറഞ്ഞു. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാലാവധി ആറുമാസമാണ്. ഇത് അവസാനിച്ചതിന് ശേഷം പരീക്ഷ വിജയിക്കുന്നവര്‍ക്കു മാത്രമായിരിക്കും

Damam, gulf, Jeddah, Riyad

പ്രവാസികളോടുള്ള നിഷേധാത്മക നിലപാട് അവസാനിപ്പിക്കണം: ഐ സി എഫ്

റിയാദ്: മഹാമാരിയുടെദുരന്ത മുഖത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന പ്രവാസികളെപ്രഖ്യാപനങ്ങള്‍ കൊണ്ട് പരിഹസിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മക നിലാപാടുതിരുത്തണമെന്ന് ഐ സി എഫ്. പ്രവാസികള്‍ക്ക് കൈത്താങ്ങായി നില്‍ക്കേണ്ട ഇന്ത്യന്‍ എംബസിപ്രതീക്ഷകള്‍കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഐ സി എഫ് സൗദി സെന്‍ട്രല്‍ പ്രൊവിന്‍സ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ക്വറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കുക, പ്രവാസികള്‍ക്ക് സൗജന്യ ആംബുലന്‍സ് സംവിധാനം ഉറപ്പ് വരുത്തുക, മെഡിക്കല്‍ സംഘത്തിന്റെ ഉപദേശങ്ങള്‍ ലഭ്യമാക്കുക, ഇന്ത്യന്‍ കമ്മ്യുണിറ്റി വെല്‍ഫെയര്‍ഫണ്ട്ഉപയോഗപ്പെടുത്തുക,നിസ്സഹായരായപ്രവാസികള്‍ സഹായത്തിനുസന്നദ്ധ പ്രവര്‍ത്തകരെ വിളിക്കുന്നതിന് പകരം

Damam, gulf, Jeddah, Riyad

തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്‌രീസിനെ അപമാനിച്ചതില്‍ പ്രതിഷേധം

റിയാദ്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമായ കാലത്ത് ഡോക്ടര്‍ കൂടിയായ തണല്‍ ചെയര്‍മാന്‍ ഡോ ഇദ്‌രീസിനെ അപമാനിച്ചതില്‍ പ്രതിഷേധം. കൊവിഡ് ബാധിതരെ ചികിത്സിച്ചതിന്റെ പേരില്‍ സമൂഹത്തില്‍ അപമാനിക്കപ്പെടുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ആരോഗ്യ പ്രവര്‍ത്തകനെന്ന നിലയില്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചാണ് ഡോ. ഇദ്‌രീസ് പ്രവര്‍ത്തിച്ചത്. എന്നിട്ടും അനാവശ്യകാര്യങ്ങളുടെ പേരില്‍ സമൂഹത്തില്‍ ഡോക്ടറെ ഇകഴ്ത്താന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുന്ന പൊതുപ്രവര്‍ത്തകരെ അപമാനിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും സൗദി തണല്‍ ചാപ്റ്റര്‍ നേതാക്കളായ അസ്‌ലം പാലത്തും ഗഫൂര്‍ കൊയിലാണ്ടിയും ആവശ്യപ്പെട്ടു

Damam, gulf, Jeddah, Riyad

മൂലധന ശക്തികള്‍ ഒന്നുമല്ലാതായി; ആയുധങ്ങള്‍ വിറകുകൊളളികള്‍: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

റിയാദ്: അദൃശ്യനായ ശത്രുവിന്റെ മുന്നില്‍ ഭീമാകാരന്മാരായ മൂലധനശക്തികള്‍ ഒന്നുമല്ലാതായി തീരുന്ന കാഴ്ചയാണ് കൊവിഡ് കാലത്ത് ലോകം കാണുന്നതെന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. ഒന്നുമല്ലെന്നു കരുതിയിരുന്ന ക്യൂബപോലുള്ള രാജ്യങ്ങള്‍ രക്ഷകര്‍തൃത്തത്തിലേക്ക് ഉയര്‍ന്നു വരുന്നതും കോവിഡ് കാലത്തെ കാഴ്ചകളാണെന്നും അദ്ദേഹം പറഞ്ഞു. ചില്ല സംഘടിപ്പിച്ച വിര്‍ച്വല്‍ പ്രതിവാര വായനാസംവാദ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ ഭസ്മമാക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ വിറകുപുരയിലെ വെറും വിറകുകൊള്ളികളായി. മൂല്യങ്ങളെ ഉപേക്ഷിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കാലത്ത് വീണ്ടെടുപ്പിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും ശിഹാബുദ്ദീന്‍ പറഞ്ഞു. ശിഹാബുദ്ദീന്‍

Damam, gulf, Jeddah, Riyad

അപ്രത്യക്ഷനായ മലയാളി യുവാവ് മടിങ്ങിയെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ബന്ധുക്കള്‍

റിയാദ്: മൂന്നര വര്‍ഷം മുമ്പ് റിയാദില്‍ അപ്രത്യക്ഷനായ മലയാളി യുവാവ് മടിങ്ങിയെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. തട്ടിപ്പു സംഘം മരുഭൂമിയില്‍ ബന്ധിയാക്കിയ കണ്ണൂര്‍ സ്വദേശി സമീഹ് കഴിഞ്ഞ ആഴ്ചയാണ് രക്ഷപ്പെട്ട് റിയാദില്‍ സഹോദരന്റെ അടുത്തെത്തിയത്. കണ്ണൂര്‍ അഞ്ചരക്കണ്ടി പുത്തന്‍പുര വയലില്‍ സമീഹിന്റെ തിരോധാനം 2016 ഡിസംബറിലായിരുന്നു. മരുഭൂമിയില്‍ ആഫ്രിക്കന്‍ വംജരോടൊപ്പം ആടിനെയും ഒട്ടകത്തെയും പരിപാലിക്കാന്‍ നിര്‍ബന്ധിതനായി. കൊവിഡിനെ തുടര്‍ന്ന് നിയന്ത്രണം ശക്തമായതോടെ ഒട്ടക ഉടമകള്‍ മരുഭൂമിയില്‍ വന്നിരുന്നില്ല. സ്ഥിരമായി വരുന്നവരെ കാണാതയതോടെയാണ് സമീഹ് രക്ഷപ്പെടാന്‍ തീരുമാനിച്ചത്.

Damam, gulf, Jeddah, Riyad

ഭയപ്പാട് വേണ്ട: സൗദിയില്‍ കോവിഡ് വര്‍ധനവിന് കാരണമുണ്ട്

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗികള്‍കള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്നതില്‍ ഭയപ്പെടേണ്ടതില്ല. വൈറസ് വ്യാപനം തടയുന്നതിന് രാജ്യവ്യാപകമായി കൂടുതല്‍ പരിശോധനകള്‍ തുടങ്ങിയതാണ് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ കാരണം. ഇന്ന് 762 കൊവിഡ് പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ തുടക്കത്തില്‍ 50 മുതല്‍ 100 കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നീട് മുന്നൂറിലേക്കും അഞ്ഞൂറിലേക്കും ഉയര്‍ന്നു.

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് ബാധിതര്‍ 7000 കടന്നു; ഇന്ന് മരണം 4; മക്കയില്‍ 325 പുതിയ കേസുകള്‍

നൗഫല്‍ പാലക്കാടന്‍റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 762 പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 7142 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ നാല് രോഗികള്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 87 ആയി. 1,049 രോഗികകള്‍ ഇതുവരെ രോഗമുക്തി നേടി. ഇന്ന് ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്. ഇവിടെ 325 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനി ൈറിപ്പോര്‍ട്ട് ചെയ്തത്. മദീനയില്‍ 197

Damam, gulf, Jeddah, Riyad

കോവിഡ് പ്രതിരോധം: ക്യാമ്പുകളിലും ആരോഗ്യ പരിശോധന

നൗഫല്‍ പാലക്കാടന്‍ റിയാദ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു തുടങ്ങി. ശുചിത്വ ബോധവല്‍കരണ സന്ദേശം നല്‍കുന്നതിനും വൈറസ് ബാധ ഇല്ലെന്ന് ഉറപ്പു വരുത്തുന്നതിനുമാണ് ആരോഗ്യ മന്ത്രാലയം ജീവനക്കാര്‍ താമസ സ്ഥലങ്ങളിലും ക്യാമ്പുകളിലും സന്ദര്‍ശിക്കുന്നത്. രോഗ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് അന്വേഷക്കും. ശരീരോക്ഷ്മാവ് പരിശോധിക്കും. സംശയമുളളവരുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. പ്രയാസം അനുവവിക്കുന്നവര്‍ക്ക് അത്യാവശ്യ ചികിത്സാ സൗകര്യങ്ങളും ഒരുക്കുന്നുണ്ട് .വീടുകളിലെയും ക്യാമ്പുകളിലെയും പരിസരം, ശുചിത്വം എന്നിവയും സംഘം പരിശോധിക്കുന്നുണ്ട്. മക്കയിലും മദീനയിലും

Damam, gulf, Jeddah, Riyad

മലയാളി അധ്യാപികക്ക് ടോസ്റ്റ്മാസ്‌റ്റേഴ്‌സ് പരമോന്നത ബഹുമതി

റിയാദ്: മലയാളി അധ്യാപികക്ക് ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ഇന്റര്‍നാഷണലിന്റെ പരമോന്നത ബഹുമതിയായ ഡിസ്‌സ്റ്റിംഗുഷ്ഡ് ടോസ്റ്റ്മാസ്റ്റര്‍ പദവി. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹയര്‍ സെക്കന്റററി ഹെഡ്മിസ്ട്രസ് മൈമൂന അബ്ബാസിനാണ് അംഗീകാരം. വിസ്ഡം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് അംഗങ്ങളില്‍ ആദ്യമായാണ് ഒരാള്‍ ഈ പദവി നേടുന്നത്. കമ്യൂണിക്കേഷന്‍, ലീഡര്‍ഷിപ്പ് എന്നീ രംഗങ്ങളില്‍ വര്‍ഷങ്ങളായി ചെയ്തുവരുന്ന സേവനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ഘടന അനുസരിച്ച് ജില്ലയിലും ക്ലബുകളിലും പരിശീലനത്തിനും സേവനങ്ങള്‍ക്കും നേതൃത്വം നല്‍കണം. ഇതിനു പുറമെ പുതിയ അംഗങ്ങളുടെ വിനിമയ ശേഷിയും നേതൃഗുണവും വര്‍ധിപ്പിക്കുന്നതിന് നല്‍കിയ

Damam, gulf, Jeddah, Riyad

സൗദിയില്‍ നാലു മരണം; മരണ സംഖ്യ 83 ആയി ഉയര്‍ന്നു; പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 518 പേര്‍ക്ക്

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് നാലു പേര്‍കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 83 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 6380 ആയി ഉയരുകയും ചെയ്തു. ഇന്ന് 518 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 990 പേര്‍ രോഗമുക്തി നേടി. മരിച്ചവര്‍ വിദേശികളാണ്. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മക്ക (58), റിയാദ് (84), മദന (91), ജിദ്ദ (195), ജുബൈല്‍ (4), ഖതീഫ് (5), തായിഫ് (13), ദമ്മാം (38),

Scroll to Top