Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു; ഇന്ന് 5 മരണം

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് 5 പേര്‍ മരിച്ചു. മദീനയില്‍ മൂന്ന് വിദേശികളടക്കം നാല് പേരും ജിദ്ദയില്‍ ഒരു സ്വദേശി പൗരനുമാണ് മരിച്ചത്. ഇന്ന് 382 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 4033 ആയി ഉയര്‍ന്നു. ഇന്ന് 35 പേര്‍ രോഗമുക്തി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 720 ആയി. 3261 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. […]

Damam, gulf, Jeddah, Riyad

സ്വയം അപകടത്തിലാവരുത്; മറ്റുള്ളവരെ അപകടത്തിലേക്ക് തളളിവി ടുകയുമരുത്: ആരോഗ്യ മന്ത്രി

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂട്ടായ പ്രയത്‌നം ആവശ്യമാണെന്നു ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. വൈറസ് വ്യാപനം നിയന്ത്രവിധേയമാക്കാന്‍ കഠിനശ്രമം ആവശ്യമാണ്. എങ്കില്‍ മാത്രമേ കൊവിഡിനെതിരെയുളള യുദ്ധം ജയിക്കാന്‍ കഴിയൂ. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം മുഖവിലക്കെടുക്കണം. അല്ലെങ്കില്‍ സ്വയം അപകടത്തിലാവുകയും മറ്റുള്ളവരെ അപകടത്തിലേക്ക് തളളിയിടുകയുമാണ് ചെയ്യുന്നതെന്ന് ഓര്‍ക്കണം. വീടുകളില്‍ നിന്നു പുറത്തിറങ്ങാതിരിക്കുകയും സാമൂഹിക അകലം പാലിക്കുകയുമാണ് ഇപ്പോള്‍ ഓരോ പൗരന്‍മാരുടെയും ഉത്തരവാദിത്തം. ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Damam, gulf, Jeddah, Riyad

സൗദിയിൽ വിദേശികൾക്ക് സന്നദ്ധ പ്രവർത്തകരാകാൻ അവസരം

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവസരം. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും സന്നദ്ധ സേവനത്തിന് പേര് രജിസ്റ്റര്‍ ചെയ്യാം. ആരോഗ്യ മന്ത്രാലയവും സൗദി റെഡ് ക്രെസന്റ് അതോറിറ്റിയും സംയുക്തമായാണ് വളന്റിയര്‍ സന്നദ്ധ സേനക്ക് രൂപം നല്‍കിയത്. സഹകരിക്കാന്‍ താല്‍പര്യമുളളവര്‍ https://volunteer.srca.org.sa/ എന്ന വെബ് സൈറ്റില്‍ അബ്ശിര്‍ യൂസര്‍ ഐ ഡി ഉപയോഗിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ volunteer@srca.org.sa ഇ മെയില്‍ വിലാസത്തിലും 19971.എന്ന ടോള്‍ ഫ്രീ നമ്പരിലും

Damam, gulf, Jeddah

സൗദിയില്‍ കോവിഡ് വര്‍ധിക്കുന്നു; ഇന്ന് 364 പോസിറ്റിവ് കേസുകള്‍; മരണം 47

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു. ഇന്നു മാത്രം 364 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 47 ആയി ഉയര്‍ന്നു. ചികിത്സയില്‍ ഉണ്ടായിരുന്ന 19 രോഗികള്‍ ഇന്നലെയും ഇന്നുമായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 685 ആയി ഉയര്‍ന്നു. രാജ്യത്താകെ കടുത്ത കരുതല്‍ നടപടികളാണ് നിലവിലുള്ളത്. വിവിധ മന്ത്രാലയങ്ങളുമായി

Damam, gulf, Jeddah, Riyad

സൗദിയില്‍ ഒരു ലക്ഷം കോവിഡ് പരിശോധനകള്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ 1,15,585 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നു പത്ത് ലബോറട്ടറികളില്‍ നിന്നായി ഏപ്രില്‍ 8 വരെയുള്ള കണക്കാണിത്. സൗദിയുടെ ജനസംഖ്യാ കണക്കനുസരിച്ച് 10 ലക്ഷം ആളുകളില്‍ 3340 ടെസ്റ്റുകള്‍ നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി. പരിശോധനക്ക് വിധേയരായവരില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടും. ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് രോഗ ബാധ സംശയയിക്കുന്നവരില്‍ നിന്നു ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌കോര്‍ രേഖപ്പെടുത്തും. നാലിന് മുകളില്‍ സ്‌കോര്‍

Damam, gulf, Jeddah, Riyad

അശ്‌ളീല വീഡിയോ പോസ്റ്റു ചെയ്തു; യുവാവ് അറസ്റ്റില്‍

റിയാദ്: ലൈംഗിക ചുവയോടെ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്ഹക്കു സമീപം വ്യാപാര കേന്ദ്രത്തില്‍ നിന്നാണ് ദൃശ്യം പകര്‍ത്തിയത്. ഇതു ഷെയര്‍ ചെയ്ത കൂട്ടുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും ധാര്‍മികതക്കും എതിരായ പ്രവൃത്തിയാണ് യുവാവിന്റെ ഭാഗത്തു നിന്നുണ്ടായത്. ലൈംഗിക ചുവയോടെ സംസാരിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളിലുണ്ട്. ഇയാളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് പരിശോധിച്ച പൊലീസ് നിരവധി അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തതായി

Damam, gulf, Jeddah, Riyad

സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്: ഇന്ന് മൂന്ന് മരണം

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീത വര്‍ദ്ധനവ്. ഇന്ന് മാത്രം 355 രോഗികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന മൂന്ന് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 44 ആയി. മുപ്പത്തിയഞ്ച് രോഗികള്‍ ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 666 ആയി ഉയര്‍ന്നു. റിയാദില്‍ (961), ജിദ്ദ (477), മക്ക (631), മദീന (420), ദമ്മാം (159) എന്നിങ്ങനെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെ

Damam, gulf, Jeddah, Riyad

‘ലോകം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ -ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് അധികൃതര്‍

നൗഫല്‍ പാലക്കാടന്‍. റിയാദ്: ‘മുന്‍നിര നായകരെ… നിങ്ങളുടെ ധൈര്യത്തിനും കഠിനാധ്വാനത്തിനും കരുതലിനും ലോകം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ ജീവന്‍ പണയപ്പെടുത്തി കോവിഡ് പ്രതിരോധ സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ നിരതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദി ഹെല്‍ത്ത് കൗണ്‍സില്‍ അയച്ച അഭിനന്ദന സന്ദേശമാണിത്. ഇന്നലെ മുതല്‍ സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍, ഫര്‍മസിസ്റ്റുകള്‍ തുടങ്ങി ആരോഗ്യ മേഖലയില്‍ സേവനം ചെയ്യുന്നവര്‍ക്ക് അഭിനന്ദന സന്ദേശം കിട്ടി. പ്രതിസന്ധി ഘട്ടത്തില്‍ സേവനം ചെയ്യുന്നവര്‍ക്ക്

Damam, gulf, Jeddah, Riyad

പ്രവാസി വരുമാനത്തിലും വൈറസ് ബാധ; കേരളത്തെ ബാധിക്കും

നൗഫല്‍ പാലക്കാടന്‍ റിയാദ്: മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികളുടെ ബജറ്റ് താളം തെറ്റുന്നു. കൊവിഡ് പടര്‍ന്നതോടെ സാമ്പത്തിക കാര്യങ്ങളിലും വൈറസ് പ്രത്യക്ഷപ്പെട്ടു തുടങ്ങി. രോഗ ഭീതിയോടൊപ്പം പല രാജ്യങ്ങളിലും തൊഴില്‍ പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. പലര്‍ക്കും ദിവസങ്ങളായി ജോലിയില്ല. കൊറോണ രംഗം വിടുമ്പോള്‍ പ്രതിസന്ധിയുടെ വൈറസ് ബാധയേറ്റ് സ്ഥാപനങ്ങള്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍. തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുമോ എന്നും ചിലര്‍ക്ക് ഭയമുണ്ട്. ഭക്ഷണം, താമസം വാടക എന്നിവക്കു കരുതി വെച്ചിരുന്ന

Damam, gulf, Jeddah, Riyad

ഖബറിടത്തില്‍ ഖല്‍ബിന്റെ കരുത്ത്; സിദ്ദീഖ് തുവ്വൂര്‍ ക്വാറന്റൈനിലാണ്

നസ്‌റുദ്ദീന്‍ വി ജെ ആലപ്പുഴ ജീവിതത്തിലാദ്യമായി ഡിസ്‌പോസബിള്‍ കവര്‍ഓള്‍ കയ്യില്‍ കിട്ടി. മനസ്സ് പതറിയില്ല. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കി. കാല്‍പാതം മുതല്‍ തലവരെ മറയുന്ന കവര്‍ഓള്‍ ശരീരം മുഴുവന്‍ മറച്ചു. എന്‍ നെയന്റി മാസ്‌കും ഫെയ്‌സ് ഷീള്‍ഡും ധരിച്ചു. രണ്ട് സെറ്റ് കവര്‍ഓള്‍, മാസ്‌ക് എന്നിവ അധികം നല്‍കിയിരുന്നു. വൈറസ് ബാധയുളളവരെ പരിചരിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരാണ് കവര്‍ഓള്‍ ഉപയോഗിക്കുന്നത്. ഇത് എപ്രകാരമാണ് ഉപയോഗിക്കേണ്ടതെന്ന് ആശുപത്രി അധികൃതര്‍ കാണിച്ചിരുന്നു. ധരിക്കുമ്പോഴും അഴിക്കുമ്പോഴും ശ്രദ്ധ വേണം. കൊവിഡ് ബാധിച്ചു

Damam, gulf, Jeddah, Riyad

സഫ്‌വാന്റെ മയ്യിത്ത് ഖബറക്കി; അന്തിമോപചാരം അര്‍പ്പിക്കാന്‍ കഴിയാതെ സുഹൃത്തുക്കള്‍

റിയാദ്: അപ്രതീക്ഷിതമായിരുന്നു സഫ്‌വാന്റെ വേര്‍പാട്. ഇതിന്റെ നൊമ്പരത്തില്‍ നിന്നു ചെമ്മാട് പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തകരും സുഹൃത്തുക്കളും മുക്തരായിട്ടില്ല. മലപ്പുറം ചെമ്മാട് പുതിയകത്ത് സഫ്‌വാ(41)ന്റെ മയ്യിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും അവര്‍ക്കായില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോളും കര്‍ഫ്യൂവും നിലവിലുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും ദുഖം കടിച്ചമര്‍ത്തി താമസ കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥനയിലായിരുന്നു. ഈ മാസം നാലിനാണ് സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഫ്‌വാന്‍ മരിച്ചത്. പനിയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ഇതിനിടെ ശ്വാസതടസം അനുഭവപ്പെട്ടു. ഇതോടെയാണ് സഫ്‌വാന്‍ താമസിക്കുന്നതിനടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Damam, gulf, Jeddah, Riyad

സൗദിയില്‍ കോവിഡ് ബാധിതര്‍ 2932; കൂടുതല്‍ റിയാദില്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 137 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 2932 ആയി ഉയര്‍ന്നു. തലസ്ഥാന നഗരിയായ റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇവിടെ മാത്രം 878 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജനസംഖ്യ അടിസ്ഥാനത്തില്‍ സൗദിയിലെ ഏറ്റവും വലിയ നഗരവും റിയാദാണ്. മാര്‍ച്ച് നാല് മുതല്‍ ഏപ്രില്‍ 8 വരെയുള്ള കണക്ക് അനുസരിച്ച് 631 രോഗികള്‍ പൂര്‍ണ്ണമായും രോഗമുക്തി നേടി. 41 രോഗികള്‍ മരണത്തിന് കീഴടങ്ങിയതായും ആരോഗ്യമന്ത്രാലയം

Damam, gulf, Jeddah, Riyad

വരാനിരിക്കുന്നത് ക്വാറന്റൈന്‍ ഡയറികളുടെ കാലം: വി മുസഫര്‍ അഹമ്മദ്

റിയാദ്: വരാനിരിക്കുന്നത് ക്വാറന്റൈന്‍ ഡയറികളുടെ കാലമെന്ന് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ വി മുസഫര്‍ അഹമ്മദ്. കോവിഡ് കാലത്ത് ചില്ല സംഘടിപ്പിക്കുന്ന പ്രതിവാര വിര്‍ച്വല്‍ വായനാസംവാദ പരിപാടിയില്‍ ‘വായന: അനുഭവങ്ങള്‍ ഓര്‍മകള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുസഫര്‍ അഹമ്മദ്. കോവിഡ് 19ന് മുന്‍പുള്ള നമ്മള്‍ അതിനെ അതിജീവിച്ചു മുന്നോട്ട് പോകുമെന്നും രോഗകാലത്തെ അടയാളപ്പെടുത്തുന്ന ക്വാറന്റൈന്‍ ഡയറികളും നോട്ട്ബുക്കുകളും നമുക്ക് വായിക്കാനായി രൂപപ്പെടുമെന്നും മുസഫര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. ആന്‍ഫ്രാന്‍കിന്റെ ഡയറിയിലൂടെ നാസിസത്തിന്റെ ഭീകരത മനുഷ്യര്‍ വായിച്ചനുഭവിച്ചത് പോലെ കൊറോണയും കോവിഡ് 19

Damam, gulf, Jeddah, Riyad

ജോലിയും ശമ്പളവുമില്ലാത്തവര്‍ക്ക്‌ സഹായ ഹസ്തവുമായി പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമി

റിയാദ്: ചെറിയ സഹായങ്ങളുടെ വലിയ മാതൃക തീര്‍ക്കുകയാണ് ഒരു കൂട്ടം കലാകാരന്‍മാര്‍. കൊവിഡ് പ്രതിസന്ധിയില്‍ വിശപ്പടക്കാതെ ആരും ഉണ്ടാവരുത്. അതുമാത്രമാണ് ലക്ഷ്യം. പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തം അഭ്യസിക്കുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ചേര്‍ന്ന് സമാഹരിച്ച ഭക്ഷ്യ വിഭവങ്ങള്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തു. ഇന്ത്യാ, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുളളവര്‍ക്കാണ് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തത്. ദിവസ വേതനത്തിന് ജോലിക്കു പോകുന്ന നൂറുകണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ അരി, പഞ്ചസാര, തേയില,

Scroll to Top