അറബി ഭാഷ: ആര്‍ ഐ സി സി ചെന്നിത്തലക്ക് നിവേദനം നല്‍കി
റിയാദ്: അറബി ഭാഷാ പഠനത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഇടപെടണമെന്ന് റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി (ആര്‍ ഐ സി സി) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. ഹയര്‍ സെക്കണ്ടറിയില്‍ 10 വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഒരു അധ്യാപക തസ്തിക അനുവദിക്കണമെന്ന നിലവിലെ നിയമം ഭേദഗതി ചെയ്ത് 25 വിദ്യാര്‍ഥികള്‍ ഉണ്ടെങ്കിലേ തസ്തിക അനുവദിക്കാവൂ എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്. ഇത് ഒട്ടനവധി […]














