Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം
Damam, gulf, Jeddah, Riyad

സ്വകാര്യ സ്‌കൂള്‍ ട്യൂഷന്‍ ഫീസ് നിയന്ത്രിക്കും

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ സ്‌കൂളുകള്‍ ഈടാക്കുന്ന ട്യൂഷന്‍ ഫീസ് നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ക്ക് വിദ്യാഭ്യാസ മന്ത്രി അംഗീകാരം നല്‍കി. സ്വകാര്യ സ്‌കൂളുകള്‍ ട്യൂഷന്‍ ഫീസ് നിരക്ക് രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി. അധ്യായന വര്‍ഷം ആരംഭിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് ഫീസ് നിരക്കും പ്രാബല്യത്തില്‍ വരുന്ന തീയതിയും മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന ഫീസുകളില്‍ മാറ്റം വരുത്താന്‍ അനുമതിയില്ല. അധ്യായന വര്‍ഷം തുടങ്ങിയതിന് ശേഷം ഫീസ് നിരക്ക് ഉയര്‍ത്താന്‍ കഴിയില്ലെന്നും ഫീസ് നിയന്ത്രിക്കുന്നതിന് […]

Damam, gulf, Jeddah, Riyad

വിദേശ ഡ്രൈവര്‍: മൂന്ന് മാസം മാതൃരാജ്യത്തെ ലൈസന്‍സ് ഉപയോഗിക്കാം

റിയാദ്: സൗദി അറേബ്യയില്‍ ഡ്രൈവര്‍ വിസയിലെത്തുന്നവര്‍ക്ക് മൂന്ന് മാസം മാതൃരാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി. സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്ന് റിക്രൂട് ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് മാതൃരാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാനാണ് അനുമതി. പരമാവധി മൂന്ന് മാസമാണ് മാതൃ രാജ്യത്തു നിന്നു നേടിയ ലൈസന്‍സ് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത്. നിശ്ചിത കാലയളവിനുളളില്‍ സൗദി ഡ്രൈവിംഗ് ലൈസന്‍സ് നേടണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് അറബി

Damam, gulf, Jeddah, Riyad

ലോജിസ്റ്റിക്‌സ് വിപണിയില്‍ മുന്നേറ്റം; കസ്റ്റംസ് ക്ലിയറന്‍സ് വേഗത്തില്‍

റിയാദ്: സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ അതിവേഗം ക്ലിയറന്‍സ് നടത്താന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി സ്വാലിഹ് അല്‍ ജാസിര്‍. ലോകത്ത് ഏറ്റവും മികച്ച തുറമുഖങ്ങളുടെ പട്ടികയില്‍ കിംഗ് അബ്ദുല്ല തുറമുഖം ഇടം നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ തുറമുഖങ്ങള്‍ രാജ്യാന്തര നിലവാരത്തിലേക്ക് വളര്‍ന്നു. ലോകത്തെ ഏറ്റവും മികച്ച 370 തുറമുഖങ്ങളില്‍ സൗദി തുറമുഖങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി സ്വാലിഹ് അല്‍ ജാസിര്‍. ടാക്‌സ്

Damam, gulf, Jeddah, Riyad

വിവേചനം അനുവദിക്കില്ല; പരാതി നല്‍കണമെന്ന് മന്ത്രാലയം

റിയാദ്: തൊഴിലുടമയില്‍ നിന്ന് ഏതെങ്കിലും തരത്തിലുളള വിവേചനം നേരിടുന്നുണ്ടെങ്കില്‍ പരാതി സമര്‍പ്പിക്കണമെന്ന് സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസനകാര്യ മന്ത്രാലയം. ഇത് തൊഴിലാളികളുടെ അവകാശമാണെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ വിവേചനം നേരിടുന്ന തൊഴിലാളികള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ അവകാശമുണ്ട്. മാനവ വിഭവ ശേഷി സാമൂഹിക വികസന കാര്യ മന്ത്രാലയത്തിന്റെ ഏകീകൃത ടോള്‍ ഫ്രീ നമ്പരായ 19911 എന്ന നമ്പരില്‍ തൊഴിലാളികള്‍ക്ക് പരാതി അറിയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ പ്രവിശ്യാ ഓഫീസുകളില്‍ നേരിട്ടെത്തിയും പരാതി നല്‍കാം.

Damam, gulf, Jeddah, Riyad

‘ബാലഭാരതി ചിത്രാഞ്ജലി’ ചിത്രരചനാ മത്സരം

റിയാദ്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ സാംസ്‌കാരിക കൂട്ടായ്മ ‘ദിശ’ ബാലഭാരതി ചിത്രാഞ്ജലി എന്ന പേരില്‍ കുട്ടികള്‍ക്ക് കളറിംഗ്, പെയിന്റിംഗ്, ക്ലേ മോഡലിംഗ് തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടേഴ്‌സിലെ ഇന്ത്യന്‍ എംബസി മള്‍ട്ടി പര്‍പ്പസ് ഹാളില്‍ നടന്ന പരിപാടി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എന്‍ റാം പ്രസാദ് ഉദ്ഘാടനം ചെയ്യ്തു. വിജയലക്ഷ്മി എന്‍ റാം അതിഥിയായിരുന്നു. ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ കെഎം അധ്യക്ഷത വഹിച്ചു.

Damam, gulf, Jeddah, Riyad

പ്രോമെട്രിക് പരീക്ഷയില്‍ പരാജയം; ദുരിതത്തിലായ നഴ്‌സുമാരെ നാട്ടിലെത്തിക്കും

റിയാദ്: തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ നഴ്‌സുമാര്‍ക്ക് സഹായവുമായി റിയാദ് ഇന്ത്യന്‍ എംബസി. സൗദിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നതിന് ആവശ്യമായ പ്രോ മെട്രിക് പരീക്ഷ പരാജയപ്പെട്ട മലയാളി നഴ്‌സുമാരാണ് ദുരിതത്തിലായത്. ഇവര്‍ക്ക് സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് രജിസ്‌ട്രേഷന്‍ നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാന്‍പവര്‍ റിക്രൂട്‌മെന്റ് കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ കരാര്‍ കമ്പനി വിസമ്മതിച്ചിരുന്നു. ഏജന്റിന് ഭീമമായ സംഖ്യ നല്‍കിയാണ് സൗദിയില്‍ തൊഴില്‍ തേടി എത്തിയതെന്നാണ് നഴ്‌സുമാര്‍ പറയുന്നത്.

Damam, gulf, Jeddah, Riyad

ഭൂകമ്പ ബാധിതര്‍ക്ക് സഹായം; ‘സാഹിം’ വഴി ധനസമാഹരണം

റിയാദ്: ഭൂകമ്പത്തെ തുടര്‍ന്ന് സിറിയയിലും തുര്‍ക്കിയിലും ദുരിതം നേരിടുന്നവരെ സഹായിക്കാന്‍ സൗദി അറേബ്യ ജനകീയ കാമ്പയിന്‍ ആരംഭിച്ചു. കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ്‌സെന്ററാണ് കാമ്പയിന്‍ ആരംഭിച്ചത്.കാമ്പയിന്റെ ഭാഗമായി ‘സാഹിം’ എന്നപേരില്‍ ആരംഭിച്ച പ്ലാറ്റ്‌ഫോം വഴി ധനസമാഹരണം നടത്തും. സാഹിം ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പുതന്നെ ഒരു കോടി 20 ലക്ഷം റിയാല്‍ സമാഹരിക്കാന്‍ കഴിഞ്ഞതായി കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ്‌സെന്റര്‍ മേധാവി ഡോ. അബ്ദുല്ല അല്‍ റബീഅ അറിയിച്ചു. ഭൂകമ്പബാധിതര്‍ക്ക് ആവശ6്യമായ സഹായം

Damam, gulf, Jeddah, Riyad

ലീപ് കോണ്‍ഫറന്‍സില്‍ അരാംകോ-സൂം ധാരണ

റിയാദ്: സൗദി അരാംകോയും സൂം ഗ്ലോബലും സഹകരിച്ച് ആഗോള ഡാറ്റാ സെന്റര്‍ സൗദി അറേബ്യയില്‍ നിര്‍മിക്കുന്നതിന് ധാരണ. റിയാദില്‍ നടക്കുന്ന ലീപ് ഗ്‌ളോബല്‍ ടെക്‌നോളജി കോണ്‍ഫറന്‍സില്‍ നടന്ന ചര്‍ച്ചയിലാണ് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തിയതെന്ന് അരാംകോ അറിയിച്ചു. സൗദി അറേബ്യ വന്‍തോതില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രഥമ ആഗോള ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ഇതിന് സൂം ഗ്ലോബലും സൗദി അരാംകോയും സഹകരിക്കും. സൂം ഗ്‌ളോബലുമായുള്ള അരാംകോയുടെ പങ്കാളിത്തം ഊര്‍ജ മേഖലയിലെ സാങ്കേതിക സംവിധാനങ്ങളുടെ

Damam, gulf, Jeddah, Riyad

പ്രവാചകന്‍ കച്ചവടത്തിന് പോയ ഭൂപ്രദേശം കണ്ടെത്തി

റിയാദ്: ഒന്നര സഹസ്രാബ്ദത്തിന് മുമ്പ് അറേബ്യന്‍ ഉപദ്വീപില്‍ പ്രസിദ്ധമായ വാണിജ്യ കേന്ദ്രം ‘ഹുബാശ’ പ്രവര്‍ത്തിച്ചിരുന്ന ഭൂപ്രദേശം കണ്ടെത്തി. പ്രവാചകത്വത്തിന് മുമ്പ് മുഹമ്മദ് നബി ഇവിടെ കച്ചവടം നടത്തിയിരുന്നതായാണ് ചരിത്രം. അതിപുരാതന കാലത്ത് അറേബ്യന്‍ വ്യാപാരികള്‍ക്ക് സുപരിചിതമായ വിപണിയാണ് ഹുബാശ. വിവിധ പ്രദേശങ്ങളില്‍ നിന്ന് കച്ചവട സംഘങ്ങള്‍ ഇവിടെ സംഗമിച്ചിരുന്നു. സൂഖ് ഹുബാശ പ്രവര്‍ത്തിച്ചിരുന്ന പ്രദേശം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിദഗ്ദ സംഘമാണ് കണ്ടെത്തിയതെന്ന് കഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച് ആന്റ് ആര്‍കൈവ്‌സ് ചെയര്‍മാന്‍ ഫഹദ്

Damam, gulf, Jeddah, Riyad

ലീപ് മേളയില്‍ ഇന്ത്യയില്‍ നിന്ന് 45 അംഗ പ്രതിനിധി സംഘം

റിയാദ്: സൗദി-ഇന്ത്യാ ബിസിനസ് കൗണ്‍സിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നിന്നുളള ഐടി കമ്പനി പ്രതിനിധികള്‍ സൗദിയിലെ വിവിധ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. റിയാദില്‍ നടക്കുന്ന ലീപ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച ഒരുക്കിയത്. ഇന്ത്യയില്‍ നിന്ന് 45 അംഗ പ്രതിനിധി സംഘമാണ് അന്താരാഷ്ട്ര ഐടി, ടെക്‌നോളജി പ്രദര്‍ശനമായ ലീപില്‍ പങ്കെടുക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രാണിക്‌സ് ആന്റ് സോഫ്ട്‌വെയര്‍ എക്‌സ്‌പോര്‍ട് പ്രൊമോഷന്‍ കൗണ്‍സില്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, നാസ്‌കോ എന്നിവയുടെ നേതൃത്വത്തിലുളള സംഘത്തില്‍ സ്റ്റാര്‍ട് അപ്, ചെറുകിട ഇടത്തരം

Damam, gulf, Jeddah, Riyad

പ്രതീക്ഷ പകര്‍ന്ന് ‘എസ്‌പെരന്‍സ’

റിയാദ്: പ്രതീക്ഷയുടെ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ച് കെഎംസിസി എസ്‌പെരന്‍സ-2023 ക്യാമ്പയിന്‍. റിയാദ് മലപ്പുറം മണ്ഡലം കെഎംസിസി ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പയിന്റെ ഉദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ നിര്‍വഹിച്ചു. സന്നദ്ധ സേവന രംഗത്തു കെ.എം.സി.സിയുടെ ഇടപെടലുകള്‍ എല്ലാകാലത്തും പ്രശംസ പിടിച്ചു പറ്റിയതാണ്. ഇനിയും അത്തരം രംഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി മണ്ഡലം, മുന്‍സിപ്പല്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ക്കായി ഒരുക്കിയ ‘ലീഡേഴ്‌സ് ഗാദറിംഗ്’ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്

Damam, gulf, Jeddah, Riyad

ഫുട്‌ബോള്‍ പ്രേമികളുടെ കൂട്ടായ്മ ‘റിഫ’ കുടുംബ സംഗമം

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ (റിഫ) വിവിധ പരിപാടികളോടെ കുടുംബ സംഗമം സംഘടിപ്പിച്ചു. റിയാദ് എക്‌സിറ്റ് 18ലെ വലീദ് വിശ്രമ കേന്ദ്രത്തില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ പ്രസിഡന്റ് ബഷീര്‍ ചേലാമ്പ്ര അധ്യക്ഷത വഹിച്ചു. അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. ഓര്‍ത്തോ ചികിത്സാ രംഗത്ത് പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ: ഹാഷിമിനെ ചടങ്ങില്‍ ആദരിച്ചു. കരീം പയ്യനാട്, ഹസന്‍ പുന്നയൂര്‍, നാസര്‍ മാവൂര്‍,ബഷീര്‍ കാരന്തൂര്‍, മുസ്തഫ കവ്വായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 32 ഫുട്‌ബോള്‍ ടീമുകളുടെ കൂട്ടായ്മയായ

Damam, gulf, Jeddah, Riyad

‘ലീപ്’ മേളക്ക് പ്രൗഢ തുടക്കം; കൗതുകമായി സൗദി വനിതാ റോബോട്

റിയാദ്: രണ്ടാമത് ലീപ് ഇന്റര്‍നാഷണല്‍ ടെക്‌നോളജി കോണ്‍ഫറന്‍സിന് റിയാദില്‍ തുടക്കം. 50 രാജ്യങ്ങളില്‍ നിന്നുളള എഴുനൂറിലധികം സാങ്കേതിക വിദഗ്ദരും നിക്ഷേപകരുമാണ് ചതുര്‍ദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സൗദിയിലെ ആദ്യ വനിതാ റോബോട്ടും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. അറബി സംസാരിക്കുന്ന റോബോര്‍ട്ട് പ്രദര്‍ശന നഗരിയിലെ കൗതുക കാഴ്ചയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ തുടങ്ങി ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച് ചര്‍ച്ചകളും പ്രദര്‍ശനങ്ങളുമാണ് ലീപ് കോണ്‍ഫറന്‍സിന്റെ പ്രത്യേകത. റിയാദ് ഫ്രണ്ട് എക്‌സ്‌പോ സെന്ററില്‍ ലീപ് ടെക്‌നോളജി കോണ്‍ഫറന്‍സിനും പ്രദര്‍ശനത്തയനും വേദി

Damam, gulf, Jeddah, Riyad

പൊതു സ്ഥാപനങ്ങള്‍ക്ക് പേര്; കരട് നിയമം പ്രസിദ്ധീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പൊതു സ്ഥാപനങ്ങള്‍ക്ക് രാജാക്കന്‍മാരുടെയും മുന്‍ ഭരണാധികാരികളുടെയും പേരു നല്‍കുന്നതിന് മുന്‍കൂട്ടി അനുമതി നേടണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നു. ഇതുസംബന്ധിച്ച കരടു നിയമം തയ്യാറാക്കിയതായി മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. സൗദി ഭരാധികാരികള്‍, രാജാക്കന്‍മാര്‍, കിരീടാവകാശികള്‍, സൗഹൃദ രാഷ്ട്രത്തലവന്‍മാര്‍ എന്നിവരുടെ പേരുകള്‍ പൊതു സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന് ഉന്നത അധികാരികളുടെ അനുമതി ആവശ്യമാണ്. അക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി, ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ തുടങ്ങി മൂന്ന് വിശുദ്ധ മസ്ജിദുകളുടെ പേരുകളോ അതിനോട് സാമ്യമുളള നാമങ്ങളോ

Scroll to Top