കേളി ഇസ്തിഹാര്‍ യൂണിറ്റ് അഡ്‌ഹോക് സമിതി
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഉമ്മുല്‍ഹമാം ഏരിയ്ക്ക് കീഴില്‍ ആറാമത് യൂണിറ്റ് രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഇസ്തിഹാര്‍ യൂണിറ്റിന്റെ അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചു. റോദ സ്വാദ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗത്തില്‍ ഉമ്മുല്‍ ഹമാം ഏരിയാ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സംഘടനയുടെ പ്രവര്‍ത്തനങ്ങളും ഘടനയും വിശദീകരിച്ചു. ഉമ്മുല്‍ ഹമാം ഏരിയാ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ചന്ദ്രചൂഡന്‍ അഡ്‌ഹോക്ക് കമ്മറ്റി പാനല്‍ അവതരിപ്പിച്ചു. ഷാജി തൊടിയില്‍ (കണ്‍വീനര്‍), പ്രേം കുമാര്‍ […]














