Sauditimesonline

Mobile
പ്രവാസികളോട് കാട്ടുന്നത് കടുംവെട്ട്: ലോക കേരളസഭ പൂട്ടിക്കെട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

gulf

gulf, saudi

ഒഐസിസി നേതാവ് ശരത് സ്വാമിനാഥനെ ഡിസിസി ആദരിച്ചു

ആലപ്പുഴ: പ്രവാസ ലോകത്തെ മികച്ച സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒഐസിസി റിയാദ്-ആലപ്പുഴ ജില്ലാ കമ്മറ്റി പ്രസിഡന്റ് ശരത് സ്വാമിനാഥനെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ആദരിച്ചു. മുന്‍ മന്ത്രി കെ സി ജോസഫ് പൊന്നാട അണിഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് ടി എ ഹമീദ് അധ്യക്ഷത വഹിച്ചു. കുതിരപ്പന്തി എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച അംഗീകാരമാണിതെന്ന് ശരത് സ്വാമിനാഥന്‍ പറഞ്ഞു. […]

gulf, saudi

സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതിയ്ക്ക് യമനില്‍ അധിക ചുമതല; അധികാര പത്രം കൈമാറി

ഏദന്‍: സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് യെമനിലെ ഇന്ത്യന്‍ അംബാസഡറിന്റെ അധിക ചുമതല നല്‍കി. ഇതുസംബന്ധിച്ച അധികാരപത്രം യെമന്‍ പ്രസിഡന്റും യമന്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. റഷാദ് അല്‍അലിമിക്ക് കൈമാറി. ചടങ്ങില്‍ യെമന്‍ വിദേശകാര്യ മന്ത്രി ഡോ.ഷയാ സിന്ദാനിയും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യ-യെമന്‍ ഉഭയകക്ഷി സൗഹൃദം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുളള പ്രതിബദ്ധത അംബാസഡറും പ്രസിഡന്റും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം, ഐടിഇസി കോഴ്‌സുകള്‍, യെമന്‍ പൗരന്മാര്‍ക്ക് ലഭിക്കുന്ന ഐസിസിആര്‍

gulf, saudi

മൂന്ന് കുടുംബങ്ങള്‍ക്ക് 30 ലക്ഷം കൈമാറി റിയാദ് കെഎംസിസി

മലപ്പുറം: കെഎംസിസിയുടെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ അനുകരണീയവും മാതൃകാപരവുമാണെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ച മൂന്ന് കുടുംബങ്ങള്‍ക്കുള്ള മുപ്പത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പാണക്കാട് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ജീവിതോപാധിയായി മാറുവാന്‍ വിവിധ കെഎംസിസി ഘടകങ്ങളുടെ കുടുംബ സുരക്ഷ പദ്ധതികള്‍ കാരണമായിട്ടുണ്ട്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമതീതമായി മാനവികതയേ ചേര്‍ത്ത് നിര്‍ത്തുവാന്‍ കെഎംസിസി കാണിക്കുന്ന താല്പര്യം പ്രതീക്ഷനല്‍കുന്നു.

gulf, saudi

ഓര്‍മ്മകള്‍ ഓര്‍ത്തെടുത്തു ‘റിയാദ് റൂട്‌സ് റീ യൂണിയന്‍’

കോഴിക്കോട്: തൊഴില്‍ തേടിയുളള കുടിയേറ്റം സമ്മാനിച്ച സൗഹൃദവും അനുഭവങ്ങളും പങ്കുവെച്ച് ‘റിയാദ് ഡയസ്‌പോറ’ കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടില്‍ സംഗമിച്ചു. അഞ്ചു പതിറ്റാണ്ടിനിടെ സൗദി തലസ്ഥാന നഗരിയില്‍ പ്രവാസികളായവര്‍ ‘റിയാദ് റൂട്‌സ് റീ യൂണിയന്‍’ എന്ന പേരിലാണ്‌ സംഗമിച്ചത്. പരിപാടി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സൗഹൃദ കൂട്ടങ്ങള്‍ ഉണ്ടാകുന്നത് നാടിന് ഉപകാരപ്രദമാണെന്നും ഗള്‍ഫ് പൗരന്മാരായ ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് കൂടുതല്‍ എത്തിത്തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ ദുരന്തത്തില്‍ പെട്ട

gulf, saudi

സിറ്റി ഫ്‌ളവര്‍ ഖഫ്ജി ശാഖ ഉദ്ഘാടനം ആഗസ്ത് 21ന്

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ പുതിയ ശാഖ അല്‍ ഖഫ്ജിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. കിംഗ് അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ ടെലിമണി-തഹ്‌വീല്‍ അല്‍റാജ്ഹിയ്ക്ക് സമീപമാണ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍. 2024 ആഗസ്ത് 21ന് വൈകീട്ട് 5.30ന് പുതിയ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്യും. ഫഌരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമീല്‍ ഉള്‍പ്പെടെ സിറ്റി ഫ്‌ളവര്‍ മാനേജ്‌മെന്റ് പ്രതിനിധികളും പൗരപ്രമുഖരും പങ്കെടുക്കും. സിറ്റി ഫ്‌ളവറിന്റെ പ്രഥമ എക്‌സ്പ്രസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍ ആണ് ഉദ്ഘാടനം ചെയ്യുന്നതെന്നും

gulf, saudi

എസ്‌ഐസി റിയാദ് കുടുംബ സംഗമം

റിയാദ്: സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്‌ഐസി) റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. സമസ്ത അട്ടപ്പാടിയില്‍ തുടങ്ങുന്ന വിദ്യാഭ്യാസ സമുചയത്തിന്റെ എസ്‌ഐസി റിയാദ് കമ്മിറ്റിയുടെ പങ്കാളിത്ത പ്രഖ്യാപനം, സുപ്രഭാതം സൗദിതല ക്യാമ്പയിന്‍ റിയാദ് സെന്‍ട്രല്‍ ഉല്‍ഘടനവും നടന്നു. പരിപാടിയില്‍ എസ്‌ഐസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ ഫൈസി ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഫക്കറുദ്ദീന്‍ തങ്ങള്‍ ഹസനി കണ്ണന്തളി ഉദ്ഘാടനം ചെയ്തു. റിയാദ് എക്‌സിറ് 18 വലീദ് ഇസ്തിറാഹയില്‍ സംഘടിപ്പിച്ച

gulf, saudi

ഉമ്മന്‍ ചാണ്ടിയുടെ പേരിലുളള കാരുണ്യ പ്രവര്‍ത്തനം ആത്മാവിന് സന്തോഷം പകരും: മകള്‍ മരിയ ഉമ്മന്‍

അമ്പലപ്പുഴ: സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്തണമെന്നു ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് മകള്‍ മരിയ ഉമ്മന്‍. പ്രത്യേകിച്ച് പുതു തലമുറയിലെ വിദ്യാര്‍ഥികള്‍ക്കു ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന് കൂടുതല്‍ കരുതലും ശ്രദ്ധയും അദ്ദേഹം ചെലുത്തിയിരുന്നു. ലോകമെമ്പാടുമുളള മലയാളികള്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ അപ്പയുടെ ആത്മാവിന് കൂടുതല്‍ സന്തോഷം പകരുമെന്നും അവര്‍ പറഞ്ഞു. ആലപ്പുഴ – റിയാദ് ഒഐസിസി ജില്ലാ കമ്മറ്റിയുടെ ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ് പദ്ധതി വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

gulf, saudi

സ്വാതന്ത്ര്യദിനം ആഘോഷിച്ച് റിയാദ് ടാക്കീസ്

റിയാദ്: ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു കലാ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ്. മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെയായിരുന്നു ആഘോഷ പരിപാടികള്‍. റിയാദ് ടാക്കീസ് വൈസ് പ്രസിഡണ്ട് ഷമീര്‍ കല്ലിങ്ങല്‍ അധ്യക്ഷത വഷിച്ചു. ജോയിന്റ് സെക്രട്ടറി ഫൈസല്‍ കൊച്ചു ആമുഖ പ്രഭാഷണം നടത്തി. സിദ്ദിഖ് മഞ്ചേശ്വരത്തിന്റെ നേതൃത്വത്തില്‍ ദേശീയഗാനം ആലപിച്ചു. വിമുക്തഭടന്‍ സജി തന്നികൊത്ത്, ശിഹാബ് കൊടിയത്തൂര്‍, ഫാറുഖ് കോവല്‍, ഖാലിദ് വല്ലിയോട്, സലാം പെരുമ്പാവൂര്‍,ശബ്‌നാന്‍ ടി വി എസ് എന്നിവര്‍ സംസാരിച്ചു.ബ്രിട്ടീഷ് അടിമത്വത്തില്‍ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത്

gulf, saudi

നയങ്ങളും നിലപാടുകളും മാറ്റിയാല്‍ ഇന്ത്യ കുതിക്കും: റിംഫ് സംവാദം

റിയാദ്: നയവൈകല്യങ്ങളും പക്ഷപാത നിലപാടുകളും മാറ്റിയാല്‍ ഇന്ത്യയ്ക്കു അതിവേഗം കുതിയ്ക്കാന്‍ കഴിയുമെന്നു റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സംവാദം അഭിപ്രായപ്പെട്ടു. രാജ്യത്തു നടപ്പിലാക്കുന്ന നയങ്ങളും നിലപാടുകളും ഓരോ പൗരനും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഇന്ത്യയില്‍ വിഭാഗിയത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും സംവാദത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായാണ് ‘ഇന്ത്യ@78’ സംവാദം സംഘടിപ്പിച്ചുത്. റിംഫ് രക്ഷാധികാരി നജീം കൊച്ചുകലുങ്ക് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ്

gulf, saudi

‘കേരളത്തിലെ സോഷ്യല്‍ എഞ്ചിനീയറിംഗ് ഫാഷിസത്തിലേയ്ക്ക് നയിക്കുന്നു’

റിയാദ്: ജനാധിപത്യ സമൂഹത്തിന് പുതിയ പ്രതീക്ഷകളും ഉത്തരവാദിത്തങ്ങളുമാണ് സ്വാതന്ത്ര്യ ദിനം ഓര്‍മ്മിപ്പിക്കുന്നതെന്ന് പ്രവാസി വെല്‍ഫെയര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ബത്ഹ അപ്പോളോ ഡെമോറോയില്‍ നടന്ന ചര്‍ച്ച സമ്മേളനം പ്രസിഡന്റ് ഖലീല്‍ പാലോട് ഉദ്ഘാടനം ചെയ്തു. പ്രവാസി വൈസ് പ്രസിഡന്റ് അഷ്‌റഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സമൂഹം ജനാധിപത്യത്തിന്റെ കരുത്ത് കാണിച്ചു തുടങ്ങിയെങ്കിലും കേരളം അപകടരമായ സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ഫലമായി ഫാഷിസത്തിന്റെ വളക്കൂറുള്ള മണ്ണായിരിക്കുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകന്‍ നജീം കൊച്ചുകലുങ്ക് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിവില്‍

gulf, saudi

ഇരട്ടത്തിളക്കം: കിംഗ്ഡം ചാമ്പ്യന്‍ഷിപ്പില്‍ ഖദീജ നിസയ്ക്ക് സ്വര്‍ണം

റിയാദ്: ബാഡ്മിന്റണ്‍ കരുത്തു തെളിയിച്ച് വീണ്ടും മലയാളി താരം ഖദീജ നിസ. തുടര്‍ച്ചയായ രണ്ട് സൗദി ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ സൗദി കിംഗ്ഡം ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 19 വിഭാഗത്തില്‍ സിംഗിള്‍, ഡബിള്‍സ് പോരാട്ടങ്ങളില്‍ ഇരട്ട സ്വര്‍ണം നേടി വീണ്ടും പ്രതിഭ തെളിയിച്ചു കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ. സൗദിയിലെ 30 ക്ലബുകള്‍ മാറ്റുരച്ച മത്സരത്തിലാണ് നേട്ടം. ഇതോടെ അടുത്ത ദേശീയ ഗെയിംസിലേക്ക് യോഗ്യതയും നേടി. റിയാദ് ഗ്രീന്‍ സ്‌റ്റേഡയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇത്തിഹാദ്

gulf

റിയാദ് ഡയസ്‌പോറ ഒരുങ്ങി; ഓര്‍മകളുടെ അരങ്ങുണരും

റിയാദ് ഡയസ്‌പോറയില്‍ പങ്കെടുക്കാന്‍ സക്കീര്‍ വടക്കുംതലയുടെ നേതൃത്വത്തിലുളള സംഘം കോഴിക്കോടേയ്ക്കുളള യാത്രയില്‍ കോഴിക്കോട്: ഓര്‍മകളുടെ അരങ്ങുണരാന്‍ മണിക്കൂറുകള്‍ മാത്രം. ആഗസ്ത് 17ന് നടക്കുന്ന റിയാദ് ഡയറസ്‌പോറയില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നു കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടിലേയ്ക്ക് പ്രതിനിധികളുടെ യാത്ര തുടങ്ങി. കാലങ്ങളായി കുടിയേറ്റം തലമുറകളിലൂടെ കൈമാറുകയാണ്. പ്രവാസത്തിന്റെ ചൂടും ചൂരും അനുഭവിച്ചര്‍ക്കു മാത്രമേ അതിന്റെ മാധുര്യവും തീഷ്ണമായ കഥകളും ഓര്‍ക്കാന്‍ കഴിയൂ. അന്നം തേടി ത്യാഗം സഹിച്ച് കടല്‍കടന്നവരുണ്ട്. അങ്ങനെ ആശ്വാസ തീരത്ത് ജീവിതം

saudi

പൊന്നാനി കൂട്ടായ്മ സ്വാതന്ത്ര്യ ദിനാഘോഷം

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൌണ്ടേഷന്‍ റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബത്ഹ ഗുറബി പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ് അദ്യക്ഷത വഹിച്ചു. പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ കേക്കുമുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ജനസേവനം ചെയര്‍മാന്‍ എംഎ ഖാദര്‍ സ്വതന്ത്രദിന സന്ദേശം നല്‍കി. ഇന്ത്യന്‍ സ്വതന്ത്ര സമരത്തിന് പൊന്നാനി സംഭാവന നല്‍കിയ ദേശാഭിമാനികളെ അനുസ്മരിച്ചു. ട്രഷറര്‍ ഷമീര്‍ മേഘ, ഭാരവാഹികളായ ഫാജിസ് പിവി,സംറൂദ് മറവഞ്ചേരി,അഷ്‌കര്‍ വി,അല്‍ത്താഫ് കളക്കര ,വനിതാ കമ്മിറ്റി

saudi

സൗദി ലുലു ഹൈപറില്‍ ഗ്രാന്‍ഡ് ഇന്ത്യ ഉത്സവിന് തുടക്കം; ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ഗ്രാന്‍ഡ് ഇന്ത്യ ഉത്സവിന് തുടക്കം. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം അടയാളപ്പെടുത്തുന്ന വര്‍ണാഭമായ ഉല്‍സവം മുറബ്ബയിലെ റിയാദ് അവന്യൂ മാളില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവം ആഗസ്ത് 21 വരെ തുടരും. എല്ലാ ലുലു ഹൈപര്‍മാര്‍ക്കറ്റുകളിലും ഉത്സവത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഉത്സവം സര്‍ക്കാര്‍ പ്രതിനിധികള്‍, മുതിര്‍ന്ന ലുലു ഉദ്യോഗസ്ഥര്‍, മറ്റു വിശിഷ്ടാതിഥികള്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യന്‍ സംസ്‌കാരവും

Scroll to Top