Sauditimesonline

Mobile
പ്രവാസികളോട് കാട്ടുന്നത് കടുംവെട്ട്: ലോക കേരളസഭ പൂട്ടിക്കെട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

gulf

saudi

ഗവര്‍ണറേറ്റ് റഹീമിന്റെ കേസ് ഫയല്‍ പബ്‌ളിക് പ്രേസിക്യൂഷന് കൈമാറി

റിയാദ്: കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയ റിയാദ് ക്രിമിനല്‍ കോടതി ഉത്തരവ് ഉള്‍പ്പെടെയുളള രേഖകള്‍ റിയാദ് ഗവര്‍ണറേറ്റ് ആഗസ്ത് 15ന് പബ്‌ളിക് പ്രോസിക്യൂഷന് കൈമാറി. ദിയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ സന്നദ്ധത അറിയിച്ച് മരിച്ച സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രിയുടെ കുടുംബം നേരത്തെ റിയാദ് ഗവര്‍ണറേറ്റില്‍ അനുരജ്ഞന കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വധശിക്ഷ റദ്ദ് ചെയ്തത്. പബ്‌ളിക് റൈറ്റ് പ്രകാരം ശിക്ഷയിളവ് നേടുന്നതിന് പബ്‌ളിക് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് […]

saudi

കോഴിക്കോട്-മസ്‌കത്ത് വിമാനം മുംബൈയില്‍ അടിയന്തിര ലാന്റിംഗ്

കോഴിക്കോട്: കരിപ്പൂരില്‍ നിന്നു മസ്‌കത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാന് സാങ്കേതിക തകരാര്‍. ഇതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ അടിയന്തിര ലാന്റിംഗ് നത്തെി. 170 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരുടെ യാത്ര മുംബൈ വിമാനത്താവളത്തില്‍ അനിശ്ചിതത്വത്തില്‍ തുടരുകയാണ്. അതേസമയം മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ മസ്‌കത്തിലെത്തിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇന്നലെ രാത്രി 11.30ന് ആണ് കരിപ്പൂരില്‍ നിന്നു വിമാനം പുറപ്പെട്ടത്. രണ്ടരക്ക് മസ്‌കത്തിലെത്തേണ്ട വിമാനം ഒന്നരയോടെ മുംബൈയില്‍ ലാന്റ് ചെയ്തു. സാങ്കേതിക തകരാറുണ്ടെന്നും പരിഹരിച്ച ശേഷം യാത്ര

gulf, saudi

കോണ്‍സുലേറ്റ് സേവനങ്ങളോട് പ്രതികരിക്കാന്‍ സംവിധാനം ഒരുക്കും: ജിദ്ദ സിജി

ജിദ്ദ: കോണ്‍സുലേറ്റ് സേവനങ്ങളോട് പ്രതികരിക്കാന്‍ പുതിയ സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് നിയുക്ത കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി. പ്രവാസികളുടെ അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും പങ്കിടാന്‍ അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വിവരിച്ച് ഇന്ത്യന്‍ രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത ഭാഗങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ഇന്ത്യ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും ജൈത്രയാത്ര തുടരുകയാണെന്നു അദ്ദേഹം

saudi

റിയാദ് ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം

റിയാദ്: വര്‍ണാഭമായ കലാ, സാംസ്‌കാരിക പരിപാടികളോടെ റിയാദ് ഇന്ത്യന്‍ എംബസി 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇന്ത്യന്‍ എംബസി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പതാക ഉയര്‍ത്തി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രമുഖര്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെ സന്ദേശം അംബാസഡര്‍ അവതരിപ്പിച്ചു. ഇന്ത്യ-സൗദി സൗഹൃദ കൂടുതല്‍ ദൃഢമാണെന്നും ഇതിന് ശക്തിപകരുന്ന പ്രവാസി സമൂഹത്തിന് അംബാസഡര്‍ ആശംസകള്‍ നേര്‍ന്നു. ‘വസുധൈവ കുടുംബകം’ -ലോകം

saudi

‘ഇന്ത്യ@78’ മീഡിയാ ഫോറം സംവാദം ആഗസ്ത് 16ന്

റിയാദ്: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംവാദം സംഘടിപ്പിക്കുന്നു. ആഗസ്ത് 16 വെളളി വൈകീട്ട് 7.30ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ‘ഇന്ത്യ@78’ എന്ന പ്രമേയത്തില്‍ നടക്കുന്ന സംവാദത്തില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ഭരണ ഘടനയും സമകാലിക ഇന്ത്യയും, നിറം മാറുന്ന വിദ്യാഭ്യാസ നയം, പൗരത്വ വിവേചനം, സമ്പദ് ഘടനയും ദാരിദ്ര്യവും, തൊഴിലില്ലായ്മയും കുടിയേറ്റവും, രോഗാതുരമോ ഇന്ത്യന്‍ ആരോഗ്യ മേഖല, കേന്ദ്ര ഏജന്‍സികളും പ്രതിപക്ഷവും, ഇന്ത്യന്‍ സംസ്‌കാരവുംചരിത്രവും, ഇന്ത്യയുടെ സുരക്ഷയും സ്ഥിരതയും

saudi

ഉംറ തീര്‍ഥാടകര്‍ക്ക് ‘ഗസ്റ്റ് ഓഫ് ഗോഡ് സര്‍വിസ് പ്രോഗ്രാം’

റിയാദ്: കൂടുതല്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനൊരുങ്ങി സൗദി അറേബ്യ. അടുത്ത ഉംറ സീസണില്‍ ഒന്നരക്കോടി ഉംറ വീര്‍ഥാടകരെ സ്വീകരിക്കും. ഇതിനായി ഗസ്റ്റ് ഓഫ് ഗോഡ് സര്‍വിസ് പ്രോഗ്രാം’ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതര്‍അറിയിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറാമിലെത്തുന്ന തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും യാത്ര സുഗമമാക്കുന്നതിനും പദ്ധതി സഹായിക്കും. ഇതിനായി നവീന സാങ്കേ തികവിദ്യകള്‍ ഉപയോഗിച്ച് തീര്‍ഥാടകര്‍ക്ക് സേവനം ആവശ്യമായ മുഴുവന്‍ മേഖലകളും നവീകരിക്കും. 2030 ആകുന്നതോടെ മൂന്നു കോടി തീര്‍ഥാടകര്‍ക്ക് സുഗമമായി ഉംറ തീര്‍ഥാടനം നടത്താന്‍

saudi

പതിറ്റാണ്ടിന്റെ സൗഹൃദം സംഗമിക്കും; റിയാദ് ഡയസ്‌പോറ ചരിത്രമാകും

റിയാദ്: പ്രവാസ ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കാനൊരുങ്ങി ‘റിയാദ് ഡയസ്‌പോറ’. തൊഴില്‍ തേടിയുളളള കുടിയേറ്റത്തില്‍ പരിചയപ്പെട്ട സൗഹൃദങ്ങള്‍ ഒത്തുകൂടുന്നത് ചരിത്രത്തില്‍ ആദ്യം എന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗസ്ത് 17 ശനി രാവിലെ 9.00 മുതല്‍ വൈകീട്ട് 6.00 വരെ കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടിലാണ് ഒത്തുചേരല്‍. റിയാദില്‍ പ്രവാസം നയിച്ച കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുളളവര്‍ സംഗമത്തില്‍ പങ്കെടുക്കും. റിയാദില്‍ പ്രവാസികളായി കഴിയുന്നവരും സൗഹൃദത്തിന്റെ മധുരം നുകരാന്‍ ഒത്തു ചേരും. മന്ത്രി പിഎ മുഹമ്മദ് റിയാസ്, എംപി അബ്ദുസ്സമദ്

saudi

സ്വാതന്ത്ര്യ ദിനം: 77 ആണോ 78 ആണോ? കണ്‍ഫ്യൂഷന്‍..!

ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. സ്ഥാപനങ്ങളും സംഘടനകളും സ്വാതന്ത്ര ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നു. ചിലര്‍ ആശംസകള്‍ അറിയിക്കുന്നു. അപ്പോഴും സ്വാതന്ത്ര്യ ദിനം 77 ആണോ 78 ആണോ എന്ന കണ്‍ഫ്യൂഷനിലാണ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന പോസ്റ്റുകളില്‍ 77ഉും 78ഉും കാണുന്നത് പലരേയും കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള വര്‍ഷങ്ങളുടെ എണ്ണം 77 ആണ്. ഇതും സ്വാതന്ത്ര്യ ദിനങ്ങളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞാല്‍ ആശയക്കുഴപ്പം മാറും. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടീഷ്

saudi

ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം ഓഗസ്ത് 18ന് അമ്പലപ്പുഴയില്‍

റിയാദ്: ഒഐസിസി ആലപ്പുഴ റിയാദ് ജില്ലാ കമ്മറ്റി പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ്പ് ആഗസ്ത് 18ന് വിതരണം ചെയ്യും. അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റി ഓഡിറ്റോറിയത്തില്‍ രാവിലെ 10.00ന് നടക്കുന്ന പരിപാടി കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിക്കും. അഡ്വ. ബി ബാബു പ്രസാദ് (പ്രസിഡന്റ്, ഡിസിസി ആലപ്പുഴ), അഡ്വ. എം. ലിജു (കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം), എ എ ഷുക്കൂര്‍, (കെപിസിസി ജന. സെക്രട്ടറി), പഴകുളം മധു

saudi

വയനാട്: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം

ഹായില്‍: പ്രകൃതി ദുരന്തമുണ്ടായ വയനാട്ടിലെ ദുരിത ബാധിതരെ അനുസ്മരിച്ച് ഹായില്‍ ഒഐസിസി പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു. മലയാളനാടിന് ഉണ്ടായ വലിയ വേദനയാണ് വയനാട്. ഒരു നിമിഷംകൊണ്ടു തകര്‍ന്നുപോയ വയനാടിനെ പുനര്‍ നിര്‍മ്മിക്കാന്‍ എല്ലാവരും ഒന്നായി പരിശ്രമിക്കണം. വയനാട്ടിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ദുരന്തം സമാനതകളില്ലാത്തതാണ്. അതുകൊണ്ടുതന്നെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ സഹായം ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സെന്‍ട്രല്‍ പ്രസിഡന്റ് ഖൈദര്‍ അലി ഖാസിം അദ്ധ്യക്ഷത വഹിച്ചു.ക അബ്ദുല്‍ സലാം റഷാദി പ്രാര്‍ത്ഥന നടത്തി.

saudi

ഷിഫ മലയാളി സമാജം ചികിത്സാ സഹായം കൈമാറി

റിയാദ്: ഗ്രൈന്‍ഡര്‍ പൊട്ടിത്തെറിച്ച് താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ മലയാളി യുവാവിന് ഷിഫാ മലയാളി സമാജത്തിന്റെ സഹായം. സനഇയ്യില്‍ വെല്‍ഡിങ് ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശി ശരത് ശശിക്കാണ് ചികിത്സ സഹായം വൈസ് പ്രസിഡണ്ട് സന്തോഷ് തിരുവല്ല കൈമാറിയത്. ഉദര ചികിത്സയ്ക്കു നാട്ടില്‍ ശസ്ത്രക്രിയ കഴിഞ്ഞ മലപ്പുറം സ്വദേശി മുനീറിനുള്ള ചികിത്സ സഹായം സെക്രട്ടറി പ്രകാശ് ബാബു വടകരയും കൈമാറി. പ്രസിഡന്റ് ഫിറോസ് പോത്തന്‍കോടിന്റെ അധ്യക്ഷത വഹിച്ചുു. രക്ഷാധികാരികളായ മോഹന്‍ കരുവാറ്റ, മധു വര്‍ക്കല, ഉമ്മര്‍ അമാനത്ത്, മുജീബ്

saudi

നിയമ ലംഘനം: സൗദിയില്‍ 20,000 വിദേശികള്‍ പിടിയില്‍

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നടത്തിയ റെയ്ഡുകളില്‍ 20,471 വിദേശികളാണ് അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം. 12,972 ഇഖാമ നിയമലംഘകരും 4,812 അതിര്‍ത്തി സുരക്ഷാ ചട്ട ലംഘകരും 2,687 തൊഴില്‍ നിയമലംഘകരുമാണ് പിടിയിലായത്. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് 1,050 പേരാണ്. ഇവരില്‍ 62 ശതമാനം യമനികളും 36 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിര്‍ത്തി വഴി അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 61 പേരെ സുരക്ഷാ വകുപ്പ് പിടികൂടി. രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന വ്യക്തിക്ക്

saudi

ഫഹദ് അഹമ്മദ് ഖാന്‍ സൂരി കോണ്‍സല്‍ ജനറലായി ചുമതലയേറ്റു

ജിദ്ദ: ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി നിയമിതനായ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ഐഎഫ്എസ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചുമതലയേറ്റു. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി പൂര്‍ത്തിയാക്കി മടങ്ങിയതിനെ തുടര്‍ന്നാണ പുതിയ നിയമനം. ആന്ധ്രപ്രദേശ് കുര്‍ണൂല്‍ സ്വദേശിയാണ് ഫഹദ് അഹമ്മദ് ഖാന്‍ സൂരി. കോണ്‍സുലേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുതിയ കോണ്‍സുല്‍ ജനറലിനെ സ്വീകരിച്ചു. എന്‍ജിനീയറിങ്ങിലും ബിസിനസ് മാനേജ്‌മെന്റിലും ബിരുദം നേടിയ ഫഹദ് അഹമ്മദ് ഖാന്‍ സൂരി 2014ലിലാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വിസില്‍ പ്രവേശിച്ചത്. വാണിജ്യ

saudi

ആകാശത്ത് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം; മലയാളിയ്‌ക്കെതിരെ കേസ്

ദമ്മാം: ആകാശത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്ന് മലയാളി യുവാവിനെതിരെ പരാതി. കാസര്‍കോട് ബോവിക്കാനം ടി സുധീഷി(36)നെതിരെ കണ്ണൂര്‍ എയര്‍പോര്‍ട്ട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ദമ്മാമില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന വിമാനത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആകാശത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പിന്നിലെ എക്‌സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ച് സുരക്ഷയെ അപകടത്തിലാക്കിയെന്നാണ് പരാതി. വിമാനം ലാന്‍ഡ് ചെയ്ത ശേഷം യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Scroll to Top