Sauditimesonline

PRINCE
പശ്ചിമേഷ്യയില്‍ പുതിയ പ്രതിരോധ സഖ്യം; 'മക്ക കരാര്‍' ഒപ്പുവെച്ചു

gulf

gulf, saudi

സൗദിയില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളില്‍ ഏപ്രില്‍ 22ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ പൊടിക്കാറ്റും ശക്തമായ മഴയ്ക്കും സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് മുന്നറിയിപ്പു നല്‍കി. അല്‍ ബാഹ, റിയാദ് പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകില്ല. മറ്റു പ്രവിശ്യകളില്‍ ആലിപ്പഴ വര്‍ഷം, പേമാരി, പൊടിക്കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നു. മഴക്കാലത്ത് സുരക്ഷിതമായ സ്ഥലങ്ങളില്‍ കഴിയണമെന്നും ചതുപ്പുകള്‍, താഴ്‌വരകള്‍, വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവ ഒഴിവാക്കാനും സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചു. ജലാശയങ്ങളില്‍ നീന്തരുതെന്നും മാധ്യമങ്ങളിലും സാമൂഹിക […]

gulf, Riyad

‘വണ്‍ കാള്‍ വണ്‍ വോട്ട്’ റിയാദ് മലപ്പുറം യുഡിഎഫ് തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍

റിയാദ്: ഇന്ത്യ ജീവിക്കണോ മരിക്കണോ എന്ന ചോദ്യമുയരുന്ന വലിയൊരു തെരഞ്ഞെടുപ്പാണ് രാജ്യം നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്നു ഇറക്കി ഇന്ത്യയെ തിരിച്ചു പിടിക്കണം. മതേതരത്വം സംരക്ഷിക്കണം. ഇതിന് ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ മലപ്പുറം, പൊന്നാനി, വയനാട് ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

azhchavatam, Riyad

ഇന്ത്യയില്‍ ജനാധിപത്യം തിരിച്ചുപിടിക്കണം; ഇന്ത്യാ മുന്നണി അധികാരത്തിലെത്തണം

റിയാദ്: ലോക സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ജനാധിപത്യം തിരിച്ചുപിടിക്കാന്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ തിരിച്ചെത്തണമെന്ന് യുഡിഎഫ് തൃശൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍. ബത്ഹ ഒഐസിസി ഓഫീസ് സബര്‍തിയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ യുഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ വലപ്പാട് അധ്യക്ഷത വഹിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കോര്‍ഡിനേഷന്‍ കണ്‍വീനര്‍ സുരേഷ് ശങ്കര്‍ യോഗം ഉത്ഘാടനം ചെയ്തു. തൃശൂര്‍ പാര്‍ലിമെന്റ് സ്ഥാനാര്‍ഥികളായ കെ മുരളീധരന്‍, ആലത്തൂര്‍ സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, ചാലക്കുടി സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ തുടങ്ങിയവരുടെ വിജയം

Damam, gulf, Jeddah, Riyad

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റിയാദ് ഒഐസിസി നേതാക്കള്‍ കൊച്ചിയില്‍

കൊച്ചി: ലോകസഭാ സ്ഥാനാര്‍ഥി ഹൈബി ഈഡന് വോട്ട് അഭ്യര്‍ഥിച്ച് റിയാദിലെ ഒഐസിസി പ്രവര്‍ത്തകര്‍ എറണാകുളം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മറ്റി  വൈസ്‌ പ്രസിഡന്റ് സലിം കളക്കരയുടെ നേതൃത്വത്തില്‍ ഗ്‌ളോബല്‍ സെക്രട്ടറിമാരായ റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുംപാടം, കൊല്ലം ഒഐസിസി നേതാവ് അലക്‌സ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തുളളത്. നേരത്തെ ഹൈബി ഈഡനുമായി കൂടിക്കാഴ്ച നടത്തിയ സംഘം ഒഐസിസിയുടെ പിന്തുണ അറിയിച്ചു. എറണാകുളം ജഡ്ജസ് അവന്യൂവില്‍ നടന്ന പ്രചാരണ യോഗത്തിലും പങ്കെടുത്തു.

Damam, gulf, Jeddah, Riyad

ഫാസിസ്റ്റ് കരങ്ങളില്‍ നിന്നു രാജ്യത്തെ മോചിപ്പിക്കണം: ഫൈസല്‍ ബാഹസ്സന്‍

റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പ് ആവേശവുമായി പാലക്കാട് ജില്ല റിയാദ് യുഡിഎഫ് കണ്‍വെന്‍ഷന്‍. പാലക്കാട് ജില്ലയുടെ ഭാഗമായി മത്സരിക്കുന്ന വികെ ശ്രീകണ്ടന്‍, രമ്യ ഹരിദാസ്, അബ്ദുല്‍ സമദ് സമദാനി എന്നിവര്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ചു നടത്തിയ കണ്‍വെന്‍ഷനില്‍ കെഎംസിസി, ഒഐസിസി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ റിയാദ് പാലക്കാട് ജില്ല യുഡിഎഫ് ചെയര്‍മാന്‍ ഷിഹാബ് കരിമ്പാറ അധ്യക്ഷത വഹിച്ചു. ഒഐസിസി സംഘടന ചുമലതയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ ഉല്‍ഘാടനം ചെയ്തു. വര്‍ഗ്ഗീയ ഫാസിസ്റ്റ്

Damam, gulf, Jeddah, Riyad

കൊച്ചിയിലേയ്ക്ക് പുറപ്പെട്ട ഉംറ തീര്‍ഥാടക ആറു ദിവസം റിയാദില്‍ കുടുങ്ങി

റിയാദ്: ഉംറ കഴിഞ്ഞ് കൊച്ചിയിലേക്കു പുറപ്പെട്ട തീര്‍ഥാടക റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് ആറ് ദിവസം. കോയമ്പത്തൂര്‍ ഉക്കടം അല്‍ അമീന്‍ കോളനിയില്‍ മുഹമ്മദ് ഇസ്മയിലിന്റെ പത്‌നി റഹ്മത്തുന്നിസ (60) ആണ് കുടുങ്ങിയത്. റിയാദ് വഴി കൊച്ചിയിലേയ്ക്ക് ജിദ്ദയില്‍ നിന്ന് ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്തിരുന്നു. ജിദ്ദ-റിയാദ് ആഭ്യന്തര യാത്രയ്ക്ക് എയര്‍ക്രാഫ്റ്റിലേയ്ക്ക് കയറുന്നതിന് മുമ്പ് ഗ്രൗണ്ട് സപ്പോര്‍ട്ട് സ്റ്റാഫ് റഹ്മത്തുന്നിസയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് ഹാന്റ് ബാഗുകളും വാങ്ങി. ലഗേജ് കമ്പാര്‍ട്ട്‌മെന്റ് വഴി റിയാദിലെത്തിക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം മെയ് 3ന്; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

റിയാദ്: രണ്ട് പതിറ്റാണ്ടായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നടത്തിവരുന്ന ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതി ദേശീയ സംഗമം മെയ് 3ന് റിയാദില്‍ നടക്കും. 25മത് ദേശീയ സംഗമത്തിന്റെ പ്രചാരണ ഉദ്ഘാടനം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സമീര്‍ മഞ്ചേരി, മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍, നുസ്‌കി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മുജീബ്, റിയാദ് മീഡിയ ഫോറം കോര്‍ഡിനേറ്റര്‍ ജലീല്‍ ആലപ്പുഴ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ബത്ഹയിലെ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍

Damam, gulf, Jeddah, Riyad

ഞാന്‍ ഇല്ലാത്തിടത്ത് ഉണ്ടാകുന്നത് ജ്ഞാനം: ജിഎസ് പ്രദീപ്

റിയാദ്: മനുഷ്യ ചരിത്രത്തിലെ ശക്തമായ വിനോദം വിജ്ഞാനമാണെന്ന് ഗ്രാന്റ് മാസ്റ്റര്‍ ഡോ. ജിഎസ് പ്രദീപ്. നൃത്തവും സംഗീതവും പോലെ അറിവ് ഏറ്റവും ആഴമേറിയതും മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഏറ്റവും ആധികാരികവുമായ വിനോദം കൂടിയാണ് വിജ്ഞാനം. അതുകൊണ്ടുതന്നെ, വിനോദവും വിജ്ഞാനവും ഒന്നുതന്നെയാണെന്നും ജിഎസ് പ്രദീപ് പറഞ്ഞു. കേളി സാംസ്‌കാരിക വേദി റിയാദില്‍ ഏപ്രില്‍ 19ന് നടത്തുന്ന ‘റിയാദ് ജീനിയസ്’ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. അക്കാദമിക ക്വിസ് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ് കേളി ഒരുക്കുന്ന റിയാദ് ജീനിയസ്.

Damam, gulf, Jeddah, Riyad

‘റിയാദ് ജീനിയസ്’ 19ന്; ജി എസ് പ്രദീപ് നയിക്കും

റിയാദ്: കേളി കലാ സംസ്‌കാരിക വേദിയുടെ 23-ാം വാര്‍ഷികാഘോഷങ്ങളുടെ രണ്ടാം ഘട്ടം ഏപ്രില്‍ 19ന് മലാസ് ലുലു ഹൈപ്പര്‍ അരീനയില്‍ നടക്കും. ജി എസ് പ്രദീപ് നയിക്കുന്ന ‘റിയാദ് ജീനിയസ് 2024’ വിനോദ വിജ്ഞാന പരിപാടിയാണ് മുഖ്യ ആകര്‍ഷണം. വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ച് മാസ്മരിക കാഴ്ചയാണ് ഒരുക്കുന്നതെ്ന്ന് സംഘാടകര്‍ പറഞ്ഞു. പ്രായ, ലിംഗ ഭേദമന്യേ മലയാളികളായ ആര്‍ക്കും പങ്കെടുക്കാം. അറിവിന്റെ വാതായനങ്ങള്‍ തുറന്ന് സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിലെ ജീനിയസ് ആകാനുള്ള സുവര്‍ണ്ണാവസരവുമാണ് കേളി ഒരുക്കുന്നത്. അക്കാദമിക്ക്

Damam, gulf, Jeddah, Riyad

ജി എസ് പ്രദീപിന്റെ ‘ബുദ്ധന്‍’ വരുന്നു

റിയാദ്: ഗ്രാന്റ് മാസ്റ്റര്‍ ജിഎസ് പ്രദീപിന്റെ രണ്ടാമത് സിനിമ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. ബുദ്ധന്‍ എന്നാണ് സിനിമയുടെ പേരെന്ന് അദ്ദേഹം റിയാദില്‍ പറഞ്ഞു. ബുദ്ധന്‍ എന്ന വാക്കിന് ബുദ്ധിയുളള ആള്‍ എന്നാണ് അര്‍ഥം. ഇന്റലക്ച്വല്‍ ക്രൈം ത്രില്ലറാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ മത്സ്യങ്ങള്‍ എന്ന ചിത്രമാണ് ജിഎസ് പ്രദീപ് ആദ്യം സംവിധാനം ചെയ്ത ചിത്രം. പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേളി സാംസ്‌കാരിക വേദി ‘റിയാദ് ജീനിയസ്’ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജി

Damam, gulf, Jeddah, Riyad

റിയാദ്-മലപ്പുറം യുഡിഎഫ് കണ്‍വന്‍ഷന്‍ 19ന്

റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിയെ അധികാരത്തിക്കാന്‍ നടത്തുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 19ന് വൈകീട്ട് 6.30ന് ബത്ഹ അപ്പോളോ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.  

Damam, gulf, Jeddah, Riyad

മൈത്രി കാരുണ്യ ഹസ്തം; വിവിധ ആവശ്യങ്ങള്‍ക്ക് മൂന്ന് ലക്ഷം കൈമാറി

റിയാദ്: ജീവകാരുണ്യ, കലാ സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ കാരുണ്യ ഹസ്തം പദ്ധതിയിലൂടെ 3.1 ലക്ഷം രൂപ കൈമാറി. പതിനെട്ട് വര്‍ഷമായി വധ ശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനാണ് സംഭാവന. നേരത്തെ കൈമാറിയ 2.1 ലക്ഷത്തിന് പുറമെ ഒരു ലക്ഷം രൂപ കൂടി കൈമാറിയാണ് മൈത്രി മാതൃകയായത്. മൈത്രി പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് ഒരു ലക്ഷം രൂപ റഹിം സഹായക സമിതി കമ്മിററി ചെയര്‍മാന്‍ സി.പി മുസ്തഫ, വൈസ്

Damam, gulf, Jeddah, Riyad

റഹിം സഹായ നിധി കൈമാറി

റിയാദ്: വനിത കെഎംസിസി റഹിം സഹായ നിധി കൈമാറി. വധശിക്ഷ കാത്ത് തടവില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ ദശദിന ഫണ്ട് സമാഹരണ ക്യാമ്പയിന്റെ ഭാഗമായി സമാഹരിച്ച തുകയാണ് കൈമാറിയത്. രണ്ടര ലക്ഷം രൂപ വനിത കെഎംസിസി പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ജസീല മൂസ, ട്രഷറര്‍ ഹസ്ബിന നാസര്‍ എന്നിവര്‍ ചേര്‍ന്ന് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫക്ക് കൈമാറി.

Damam, gulf, Jeddah, Riyad

റഹീമിന്റെ മോചനം: പ്രാഥമിക നടപടികള്‍ ആരംഭിച്ചു

റിയാദ്: വധശിക്ഷ കാത്ത് തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ ദിയാ ധനം നല്‍കി മോചിപ്പിക്കുന്നതിന് പ്രാഥമിക കോടതി നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റിയാദിലെ നിയമ സഹായ സമിതി നിയോഗിച്ച റഹീമിന്റെ അഭിഭാഷകന്‍ ഉസാമ അബ്ദുല്ലത്തീഫ് അല്‍ അംബര്‍, റഹീമിന്റെ കുടുംബം പ്രതിനിധിയായി അധികാരപത്രം നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ ഇന്ന് കോടതിയില്‍ ദിയാ ധനം തയ്യാറാണെന്ന് രേഖാമൂലം അറിയിച്ചു. ഇതുസംബന്ധിച്ച് വാദിഭാഗം അഭിഭാഷകന്‍ മുബാറഖ് ഖഹ്ത്വാനിയുമായി കഴിഞ്ഞ ദിവസം നിയമ സഹായ സമിതി

Scroll to Top