ഏ എം ആരിഫ് എംപിയ്ക്ക് ഇവ സ്വീകരണം
റിയാദ്: ഹ്രസ്വ സന്ദര്‍ശനത്തിന് സൗദി അറേബ്യയിലെത്തിയ ആലപ്പുഴ എംപി അഡ്വ. എ എം ആരിഫിന് ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) സ്വീകരണം ഒരുക്കി. എം പി യോടൊപ്പം പ്രാതല്‍ എന്ന പരിപാടിയില്‍ എംപിയ്ക്ക് പ്രശംസാ ഫലകവും ഉപഹാരവും സമ്മാനിച്ചു. മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. കക്ഷി രാഷ്ട്രീയത്തിനും ജാതി, മത സങ്കുചിത ചിന്തകള്‍ക്കും അതീതമായി നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമാണ് ജന പ്രതിനിധി എന്ന നിലയില്‍ ദൗത്യം നിര്‍വഹിക്കുന്നത്. […]














