ഖാലിദിയ ഗോള്‍ഡ് കപ്പ്: ജുബൈലും ദല്ലയും സെമിയില്‍
ദമ്മാം: ഖാലിദിയ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദീമാ ടിഷ്യു ഖാലിദിയ ഗോള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജുബൈല്‍ എഫ് സി യും യുനിഗാര്‍ബ് ദല്ല എഫ് സിയും സെമിയില്‍. ഒന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പൊരുതിക്കളിച്ച ഫര്‍ഹാ ലോജിസ്റ്റിക് കോര്‍ണേഷ് സോക്കര്‍ ക്ലബ്ബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുനിഗാര്‍ബ് ദല്ല എഫ് സി തോല്പിച്ചത്. കളിയുടെ പതിനൊന്നാം മിനുട്ടില്‍ ഹിനാസിലുടെ ആദ്യം മുന്നിലെത്തിയത് കോര്‍ണേഷ് ക്ലബ് ആയിരുന്നു എന്നാല്‍ ശുഹൈബിന്റെ ഇരട്ട ഗോള്‍ […]













