മാമ്പഴക്കറികള്‍ മുതല്‍ ചീസ് കേക്ക് വരെ; മാമ്പഴ മധുരം നാവിലലിഞ്ഞ് ലുലു ‘മാംഗോ മാനിയ’
റിയാദ്: ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള മാമ്പഴ രുചികള്‍ ഒരുകുടക്കീഴില്‍ അണിനിരത്തി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ‘മാംഗോ മാനിയ’ തുടങ്ങി. സൗദി അറേബ്യയിലെ ലുലുവിന്റെ എല്ലാ സ്‌റ്റോറുകളിലും ഒരേസമയം ആരംഭിച്ച മേള മെയ് 30 വരെ നീണ്ടുനില്‍ക്കും. രാജ്യത്തെ ഏറ്റവും വലിയ മാമ്പഴ വിപണന മേളയാണിത്. റിയാദ് മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാനും സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസും ചേര്‍ന്ന് മേള ഉദ്ഘാടനം ചെയ്തു. […]














