റിയാദ് ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്‌ളിക് ദിനാഘോഷം
റിയാദ്: വിപുലമായ ആഘോഷ പരിപാടികളോടെ സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം. എംബസി അങ്കണത്തില്‍ തയ്യാറാക്കിയ വേദിയില്‍ രാവിലെ ഒമ്പതിന് അംബാസഡര്‍ ഡോ. സുഹൈല്‍ ഹിജാസ് ഖാന്‍ പതാക ഉയര്‍ത്തി, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ദേശ ഭക്തിഗാനം, നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറി. ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പ്രവാസി ക്ഷേമം ഉറപ്പുവരുത്തുന്ന ശ്രദ്ധേയമായ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരോടു […]














