റിമി ടോമി റിയാദില്‍; സംഗീത വിരുന്ന് ഇന്ന്
റിയാദ്: പിന്നണി ഗായിക റിമി ടോമിക്ക് ഊഷ്മള സ്വീകരണം. കേളി കലാ സാംസ്‌കാരിക വേദി 22-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കേളി മെഗാ ഷോയില്‍ പങ്കെടുക്കാനാണ് റിമി ടോമി റിയാദില്‍ എത്തിയത്. ജനുവരി 20 വെള്ളി റിയാദ് അല്‍ഹയര്‍ അല്‍ ഒവൈദ ഫാം ഹൗസിലാണ് ആഘോഷ പരിപാടികള്‍. വൈകുന്നേരം 7.30ന് റിമി ടോമിയുടെ നേതൃത്വത്തില്‍ സംഗീത വിരുന്ന് അരങ്ങേറും. ഗായകരായ ശ്രീനാഥ്, നിഖില്‍, ശ്യം പ്രസാദ് എന്നിവരും സംഗീത പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.














